അണ്ടര്‍ 19 ഏഷ്യാ കപ്പ്: വീണ്ടും വൈഭവ് വെടിക്കെട്ട്, ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

Published : Dec 06, 2024, 03:54 PM IST
അണ്ടര്‍ 19 ഏഷ്യാ കപ്പ്: വീണ്ടും വൈഭവ് വെടിക്കെട്ട്, ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

Synopsis

കഴിഞ്ഞ മത്സരത്തില്‍ യുഎഇക്കെതിരെയും വൈഭവ് അര്‍ധസെഞ്ചുറി നേടിയിരുന്നു. ഐപിഎല്‍ താരലേലത്തില്‍ 1.10 കോടി മുടക്കി രാജസ്ഥാന്‍ റോയല്‍സ് പതിമൂന്നുകാരനായ വൈഭവിനെ ടീമിലെത്തിച്ചിരുന്നു.

ഷാര്‍ജ: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍. ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 21.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 36 പന്തില്‍ 67 റണ്‍സെടുത്ത പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ശിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വൈഭവിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ആയുഷ് മാത്രെ 34 റണ്‍സെടുത്തപ്പോള്‍ ആന്ദ്രെ സിദ്ധാര്‍ത്ഥ് 22 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ മുഹമ്മദ് അമാന്‍ റണ്‍സോടെയും കെ പി കാര്‍ത്തികേയയും പുറത്താകാതെ നിന്നു. 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി വൈഭവും ആയുഷ് മാത്രെയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 8.3 ഓവറില്‍ 91 റണ്‍സടിച്ചു. 24 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവ് 36 പന്തില്‍ നാലു ഫോറും അഞ്ച് സിക്സും പറത്തിയാണ് 67 റണ്‍സടിച്ചത്.

ഇന്ത്യയെ എറിഞ്ഞു വീഴ്ത്തി മിച്ചല്‍ സ്റ്റർക്ക്, നിതീഷ് റെഡ്ഡി ടോപ് സ്കോറർ; ഇന്ത്യ 180ന് പുറത്ത്

കഴിഞ്ഞ മത്സരത്തില്‍ യുഎഇക്കെതിരെയും വൈഭവ് അര്‍ധസെഞ്ചുറി നേടിയിരുന്നു. ഐപിഎല്‍ താരലേലത്തില്‍ 1.10 കോടി മുടക്കി രാജസ്ഥാന്‍ റോയല്‍സ് പതിമൂന്നുകാരനായ വൈഭവിനെ ടീമിലെത്തിച്ചിരുന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചേതന്‍ ശർമയാണ് എറിഞ്ഞിട്ടത്. കിരണ്‍ ചോര്‍മാലെ, ആയുഷ് മാത്രെ എന്നിവര്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 69 റണ്‍സെടുത്ത ലാക്‌വിൻ അഭയസിംഗെ ആണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. ഷാരുജന്‍ ഷൺമുഖനാഥൻ 42 റണ്‍സെടുത്തു. പാകിസ്ഥാന്‍-ബംഗ്ലാദേശ് സെമി ഫൈനല്‍ വിജയികളെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക. ഞായറാഴ്ച ദുബായിലാണ് ഫൈനല്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന്‍റെ പേര് പറയാതിരിക്കാനാവില്ല' മഹാരാഷ്ട്ര നിയമസഭയിലും സഞ്ജു തരംഗം, വാഴ്ത്തി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
ലോകകപ്പിലെ 'കൈവിട്ട' കളിയിൽ, പാകിസ്ഥാൻ പോലും ഇന്ത്യക്ക് മുന്നില്‍, പരിശീലക സംഘത്തില്‍ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ