ജീവന്‍മരണപ്പോരില്‍ ശ്രീലങ്കക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് അഫ്ഗാനിസ്ഥാന്‍, തോറ്റാല്‍ പുറത്ത്

Published : Sep 18, 2025, 07:43 PM IST
TEAM AFGHANISTAN

Synopsis

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ യോഗ്യത നിര്‍ണ്ണയിക്കുന്ന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. 

അബുദാബി: ഏഷ്യാ കപ്പിൽ സൂപ്പര്‍ ഫോറിലെത്തണമെങ്കില്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. കളിച്ച രണ്ട് കളികളും ജയിച്ച ശ്രീലങ്ക സൂപ്പര്‍ ഫോറിലേക്ക് ഒരു കാലെടുത്തുവെച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് അഫ്ഗാനെതിരെ കനത്ത തോല്‍വി വഴങ്ങിയാല്‍ ശ്രീലങ്കയും സൂപ്പര്‍ ഫോറിലെത്താതെ പുറത്താവാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ഇരു ടീമുകള്‍ക്കും ഇത് ജീവന്‍മരണ പോരാട്ടമാകും. രണ്ട് മത്സരങ്ങൾ  ജയിച്ച ബംഗ്ലാദേശിനും ഗ്രൂപ്പില്‍ നാലു പോയന്‍റുണ്ട്. ഇന്നത്തെ മത്സരത്തില്‍ അഫ്ഗാന്‍ ശ്രീലങ്കയെ തോല്‍പിച്ചാല്‍ മൂന്ന് ടീമുകള്‍ക്ക് നാലു പോയന്‍റ് വീതമാകും.

നെറ്റ് റണ്‍റേറ്റാവും ഇതോടെ സൂപ്പര്‍ ഫോറിലെത്തുന്ന ടീമുകളെ നിശ്ചയിക്കുക. നിലവില്‍ ശ്രീലങ്ക നെറ്റ് റണ്‍റേറ്റില്‍ (+1.546) ബഹുദൂരം മുന്നിലാണ്. പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ബംഗ്ലാദേശ് നെറ്റ് റണ്‍റേറ്റില്‍(0.270) പിന്നിലാണ്. ഇന്ന് ശ്രീലങ്കക്കെതിരെ നേരിയ മാര്‍ജിനില്‍ ജയിച്ചാല്‍ പോലും +2.150 നെറ്റ് റണ്‍റേറ്റുള്ള അഫ്ഗാനിസ്ഥാന് സൂപ്പര്‍ ഫോര്‍ ഉറപ്പാക്കാനാവും. എന്നാല്‍ ശ്രീലങ്കക്കെതിരെ അഫ്ഗാന്‍ തോറ്റാല്‍ ശ്രീലങ്കയും ബംഗ്ലാദേശും സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. അഫ്ഗാനോട് ശ്രീലങ്ക 70 റണ്‍സ് വ്യത്യാസത്തിലോ 50 പന്ത് ബാക്കി നിര്‍ത്തിയോ ഇന്ന് തോറ്റാല്‍ അഫ്ഗാനും ബംഗ്ലാദേശും സൂപ്പര്‍ ഫോറിലെത്താനും ശ്രീലങ്ക പുറത്താവാനും നേരിയ സാധ്യത ബാക്കിയുണ്ട്.

ശ്രീലങ്ക പ്ലേയിംഗ് ഇലവൻ: പാത്തും നിസങ്ക, കുശാൽ മെൻഡിസ്, കമിൽ മിഷാര, കുശാൽ പെരേര, ചരിത് അസലങ്ക(ക്യാപ്റ്റൻ), ദാസുൻ ഷനക, കാമിന്ദു മെൻഡിസ്, വാനിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, ദുഷ്മന്ത ചമീര, നുവാൻ തുഷാര.

അഫ്ഗാനിസ്ഥാൻ പ്ലേയിംഗ് ഇലവൻ: സാദിഖുള്ള അടൽ, റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, മുഹമ്മദ് നബി, ദർവീഷ് റസൂലി, അസ്മത്തുള്ള ഒമർസായി, കരീം ജനത്, റാഷിദ് ഖാൻ (ക്യാപ്റ്റൻ), മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, ഫസൽഹഖ് ഫറൂഖീ.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം