
ഗോള്‍: ശ്രീലങ്ക-പാക്കിസ്ഥാന്‍ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്. 342 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെന്ന നിലയിലാണ്. 112 റണ്‍സുമായി അബ്ദുള്ള ഷഫീഖും ഏഴ് റണ്ണോടെ മുഹമ്മദ് റിസ്‌വാനും ക്രീസില്‍. ഏഴ് വിക്കറ്റ് ശേഷിക്കെ അവസാന ദിവസം പാക്കിസ്ഥാന് ജയത്തിലേക്ക് 120 റണ്‍സ് കൂടി വേണം. ഷഫീഖ് സെഞ്ചുറിയുമായി ക്രീസിലുള്ളത് പാക്കിസ്ഥാന് മുന്‍തൂക്കം നല്‍കുന്നുവെങ്കിലും അവസാന ദിവസം പാക് മധ്യനിരയെ കറക്കി വീഴ്ത്താനായാല്‍ ലങ്കക്കും വിജയത്തില്‍ കണ്ണുവെക്കാം.
കൗണ്ടിയിലെ മികച്ച പ്രകടനം തുണയായി; സസെക്‌സിനെ ഇനി ചേതേശ്വര്‍ പൂജാര നയിക്കും
342 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് ഓപ്പണിംഗ് വിക്കറ്റില്‍ ഷഫീഖും ഇമാമുള്‍ ഹഖും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 87 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇമാമുള്‍ ഹഖിനെ(35) മടക്കിയ രമേശ് മെന്‍ഡിസാണ് ലങ്കക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തൊട്ടു പിന്നാലെ അസ്ഹര്‍ അലി(6)യെ പ്രഭാത് ജയസൂര്യ വീഴ്ത്തിയതോടെ പാക്കിസ്ഥാന്‍ പതറുമെന്ന് കരുതിയെങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസം ക്രീസിലെത്തിയതോടെ പാക്കിസ്ഥാന്‍ വീണ്ടും ട്രാക്കിലായി.
ഷഫീഖും അസമും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ലങ്കയുടെ വിജയപ്രതീക്ഷകള്‍ ബൗണ്ടറി കടത്തി. ആദ് ഇന്നിംഗ്സില്‍ സെഞ്ചുറിയുമായി പാക്കിസ്ഥാനെ കാത്ത ബാബര്‍ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടി. നാലാം ദിനം കളി നിര്‍ത്തുന്നതിന് മുമ്പ് ബാബറിനെ(55) പുറത്താക്കി ലങ്ക നേരിയ പ്രതീക്ഷ നിലനിര്‍ത്തി.
ബെന്‍ സ്‌റ്റോക്‌സ് വിരമിക്കാനുണ്ടായ കാരണമെന്ത? വിശദീകരിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍
അവസാന ദിനം അബ്ദുള്ള ഷഫീഖിന്‍റെ പ്രതിരോധം ഭേദിച്ചാല്‍ മാത്രമെ ലങ്കക്ക് ടെസ്റ്റില്‍ ഇനി വിജയപ്രതീക്ഷ വെക്കാനാവു. ലങ്കക്കായി പ്രഭാത് ജയസൂര്യ രണ്ട് വിക്കറ്റെടുത്തു. നേരത്തെ 333-9 എന്ന സ്കോറില്‍ ക്രീസിലെത്തിയ ലങ്ക രണ്ടാം ഇന്നിംഗ്സില്‍ 337 റണ്‍സിന് ഓള്‍ ഔട്ടായി. 94 റണ്‍സുമായി പുറത്താകാതെ നിന്ന ദിനേശ് ചണ്ഡിമല്‍ ആണ് ലങ്കയുടെ ടോപ് സ്കോറര്‍. പാക്കിസ്ഥാനുവേണ്ടി മുഹമ്മദ് നവാസ് അഞ്ചും യാസിര്‍ ഷാ മൂന്നും വിക്കറ്റെടുത്തു.