Asianet News MalayalamAsianet News Malayalam

കൗണ്ടിയിലെ മികച്ച പ്രകടനം തുണയായി; സസെക്‌സിനെ ഇനി ചേതേശ്വര്‍ പൂജാര നയിക്കും

ഹെയ്‌നസിന്  5-6 ആഴ്ച്ചകള്‍ നഷ്ടമാവും. കൗണ്ടിയില്‍ ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ ഒരാളാണ് പൂജാര. ആറ് മത്സരങ്ങളില്‍ 766 റണ്‍സാണ് പൂജാര നേടിയത്. 203 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 109.42 ശരാശരിയിലാണ് ഇത്രയും നേട്ടം.

Cheteshwar Pujara named interim captain of County Club Sussex
Author
London, First Published Jul 19, 2022, 4:41 PM IST

ലണ്ടന്‍: സസെക്‌സിന്റെ (Sussex) ഇടക്കാല ക്യാപ്റ്റനായി ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരയെ (Cheteshwar Pujara) തിരഞ്ഞെടുത്തു. സ്ഥിരം ക്യാപ്റ്റന്‍ ടോം ഹെയ്‌നസിന് പരിക്കേറ്റപ്പോഴാണ് പൂജാരയെ ക്യാപ്റ്റനാക്കിയത്. ഹെയ്‌നസിന്  5-6 ആഴ്ച്ചകള്‍ നഷ്ടമാവും. കൗണ്ടിയില്‍ ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ ഒരാളാണ് പൂജാര. ആറ് മത്സരങ്ങളില്‍ 766 റണ്‍സാണ് പൂജാര നേടിയത്. 203 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 109.42 ശരാശരിയിലാണ് ഇത്രയും നേട്ടം.

നേരത്തെ ഉമേഷ് യാദവും കൗണ്ടി സീസണില്‍ അരങ്ങേറിയിരുന്നു. മിഡില്‍സെക്സിന് വേണ്ടിയാണ് ഉമേഷ് കരാറൊപ്പിട്ടത്. ഈ വര്‍ഷം ശേഷിക്കുന്ന കൗണ്ടി ചാംപ്യന്‍ഷിപ്പിലും വണ്‍ ഡേ കപ്പിലും ഉമേഷ് കളിക്കും. പാകിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദി നാട്ടിലേക്ക് തിരിച്ച സാഹചര്യത്തിലാണ് 34കാരനെ ടീമിലെത്തിക്കാന്‍ മിഡില്‍സെക്സ് തീരുമാനിച്ചത്.

വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണമാണ് ഔദ്യോഗിക അറിയിപ്പ് പുറത്തുവിടാന്‍ വൈകിയിരുന്നു. നേരത്തെ, ഷഹീന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും പാക് ടീമിനൊപ്പം ചേരാനുമാണ് ഷഹീന്‍ നാട്ടിലേക്ക് തിരിച്ചത്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് അഫ്രീദി. 

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമല്ലാത്ത ഉമേഷ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ കളിച്ചിരുന്നില്ല. മൂന്ന് ഫോര്‍മാറ്റിലുമായി ഇന്ത്യക്ക് വേണ്ടി 134 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഉമേഷ് 273 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios