കരുണരത്നയ്ക്ക് തകര്‍പ്പന്‍ സെഞ്ചുറി; ലങ്കന്‍ മണ്ണില്‍ തോല്‍വി ഏറ്റുവാങ്ങി ന്യൂസിലാന്‍ഡ്

Published : Aug 18, 2019, 01:53 PM IST
കരുണരത്നയ്ക്ക് തകര്‍പ്പന്‍ സെഞ്ചുറി; ലങ്കന്‍ മണ്ണില്‍ തോല്‍വി ഏറ്റുവാങ്ങി ന്യൂസിലാന്‍ഡ്

Synopsis

കരുണരത്‌ന(122)യ്ക്ക് പുറമെ മറ്റൊരു ഓപ്പണറായ ലഹിരു തിരിമനെയും (64) വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു

കൊളംബോ: സ്വന്തം മൈതാനത്ത് കീവിസിനെ കീഴടക്കി ശ്രീലങ്ക. ആദ്യ ടെസ്റ്റിന്‍റെ അവസാന ദിനത്തില്‍ ആറ് വിക്കറ്റ് ജയമാണ് ലങ്കന്‍ ടീം നേടിയെടുത്തത്. കീവിസ് ഉയർത്തിയ 268 റൺസ് വിജയലക്ഷ്യം കരുണരത്നയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവിലാണ് ലങ്ക മറികടന്നത്. കരുണരത്‌ന(122)യ്ക്ക് പുറമെ മറ്റൊരു ഓപ്പണറായ ലഹിരു തിരിമനെയും (64) വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

നേരത്തെ ഒന്നാം ഇന്നിംഗ്‌സിൽ 18 റൺസ് ലീഡ് വഴങ്ങിയ കീവീസ് 285 റൺസിന് രണ്ടാം ഇന്നിംഗ്സിൽ ഓൾ ഔട്ടായിരുന്നു. ലങ്കൻ നിരയിൽ നാല് വിക്കറ്റെടുത്ത ലസിത് എംബൽഡെനിയയും, മൂന്ന് വിക്കറ്റെടുത്ത ധനഞ്ജയ ഡിസിൽവയുമാണ് സന്ദർശകർക്ക് പ്രഹരം നൽകിയത്. ന്യൂസിലൻഡിന് വേണ്ടി  77 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബിജെ വാട്ലിംഗാണ് തിളങ്ങിയത്. 45 റൺസെടുത്ത ടോം ലാഥം, 40 റൺസെടുത്ത വില്ല്യം സോമർവില്ലെ എന്നിവരുടെ കൂടി കരുത്തിലാണ് പൊരുതാവുന്ന സ്‌കോർ കുറിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് ഹസാരെ ട്രോഫി: സഞ്ജു സാംസണ്‍ ഇന്ന് ക്രീസില്‍, റണ്‍വേട്ട തുടരാന്‍ രോഹിത്തും കോലിയും വൈഭവും ഇന്നിറങ്ങും
' ദീപ്തി ശര്‍മ ഇന്നും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ടാകില്ല', കാരണം വ്യക്തമാക്കി ഇന്ത്യൻ പരിശീലകൻ അമോൽ മജൂംദാർ