Latest Videos

അഫ്ഗാനെതിരായ വിജയം കൊണ്ട് എന്ത് ഗുണമാണുണ്ടായത്? ഇന്ത്യയുടെ പ്രകടനം വിശകലനം ചെയ്ത് മുന്‍ പാക് നായകന്‍

By Web TeamFirst Published Sep 9, 2022, 10:17 PM IST
Highlights

ഇന്ത്യക്ക് ആശ്വസിക്കാനുള്ളത് ഇക്കാര്യം മാത്രമാണ്. ഇപ്പോള്‍ ഇന്ത്യയുടെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്.

ദുബായ്: ഏഷ്യാ കപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം കടുത്ത നിരാശയായിരുന്നു. ഫൈനലിലെത്തുമെന്ന് പ്രതീക്ഷിച്ച ടീം സൂപ്പര്‍ ഫോറില്‍ തന്നെ പുറത്തായി. സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരോട് തോല്‍ക്കുകയായിരുന്നു ഇന്ത്യ. അവസാന മത്സരത്തില്‍ 101 റണ്‍സിന് അഫ്ഗാനിസ്ഥാനെ തകര്‍ത്തത് ഇന്ത്യക്ക് ആശ്വാസമായി. അതിലൂടെ വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ സ്വതസിദ്ധമായ ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

ഇന്ത്യക്ക് ആശ്വസിക്കാനുള്ളത് ഇക്കാര്യം മാത്രമാണ്. ഇപ്പോള്‍ ഇന്ത്യയുടെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്. എന്നാല്‍ ഈ പ്രകടനം നേരത്തെ ആവാമായിരുന്നുവെന്നും ഇന്‍സി പറയുന്നു. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍സിയുടെ വാക്കുകള്‍... ''1000 ദിവസങ്ങള്‍ക്ക് ശേഷം കോലി ഒരു അന്താരാഷ്ട്ര സെഞ്ചുറി നേടിയത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. വരും ദിവസങ്ങളില്‍ കോലിയുടെ ഫോം ടീമിന് ഗുണം ചെയ്യും. വലിയ സമ്മര്‍ദ്ദം കോലിയില്‍ നിന്നൊഴിവായി. വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ ശാന്തതയോടെ കളിക്കാന്‍ കോലിക്ക് സാധിക്കും. കോലിക്കും കെ എല്‍ രാഹുലും മികച്ച പ്രകടനം പുറത്തെടുത്തു. 

ആരോണ്‍ ഫിഞ്ച് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു? ഓസീസ് ക്യാപ്റ്റന്റെ തീരുമാനം നാളെ അറിയാം

ഈ അക്രമണോത്സുകത നിലനിര്‍ത്താന്‍ ടീമിന് കഴിയണം. ജയം ടൂര്‍ണമെന്റില്‍ ടീമിന് യാതൊരു ഗുണവും ചെയ്യാതെ പോയി. ഇന്ത്യയുടെ വിജയം വൈകിപ്പോയി. വലിയ സാഹചര്യത്തില്‍ ഇന്ത്യ നിരാശപ്പെടുത്തുന്നത് ടീമിന് ഗുണം ചെയ്യുന്ന കാര്യമല്ല. വലിയ മത്സരങ്ങളിലും പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലും ഇന്ത്യ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തേണ്ടതായുണ്ട്. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പ്രധാന പ്രശ്‌നം സമ്മര്‍ദ്ദമായിരുന്നു.'' ഇന്‍സി വ്യക്തമാക്കി.

വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ ഫോമിലേക്ക് എത്തിയത് മാത്രമാണ് ഇന്ത്യക്ക് ഏഷ്യാ കപ്പില്‍ ആശ്വസിക്കാനുള്ളത്. സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ കോലി 61 പന്തില്‍ പുറത്താവാതെ 122 റണ്‍സ് നേടിയിരുന്നു. ടി20 കരിയറില്‍ കോലിയുടെ ആദ്യ സെഞ്ചുറിയായിരുന്നത്. രാഹുല്‍ 62 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു. 

റിഷഭ് പന്ത് പുറത്തേക്ക്? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉള്‍പ്പെടും; സൂചന നല്‍കി ബിസിസിഐ

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ 72 റണ്‍സ് നേടിയിരുന്നു. കൃത്യമായ സമയത്ത് മൂവരും ഫോമിലെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. എന്നാല്‍ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടിയിരിക്കുന്നു.
 

click me!