
കൊളംബോ: ശ്രീലങ്കന്‍ ഓപ്പണര്‍ ഉപുല്‍ തരംഗ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 16 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനൊടുവിലാണ് 36കാരനായ തരംഗ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തില്‍ ആണ് തരംഗ അവസാനമായി ശ്രീലങ്കന്‍ കുപ്പായത്തില്‍ കളിച്ചത്.
2017ല്‍ ഇന്ത്യക്കെതിരെ ആയിരുന്നു അവസാന ടെസ്റ്റ്. 2018ല്‍ ബംഗ്ലാദേശിനെിതരെ ആയിരുന്നു അവസാന ടി20. 2005ലാണ് തരംഗ ശ്രീലങ്കക്കായി അരങ്ങേറിയത്. ശ്രീലങ്കക്കായി 31 ടെസ്റ്റില്‍ കളിച്ചിട്ടുള്ള തരംഗ 31.89 ശരാശരിയില്‍ മൂന്ന് സെഞ്ചുറികളും എട്ട് അര്‍ധസെഞ്ചുറികളും അടക്കം 1754 റണ്‍സടിച്ചിട്ടുണ്ട്. ലങ്കക്കായി 235 ഏകദിനങ്ങളില്‍ കളിച്ച തരംഗ 33.74 ശരാശരിയില്‍ 6951 റണ്‍സും നേടി.
ഏകദിനത്തില്‍ 15 സെഞ്ചുറികളും 37 അര്‍ധസെഞ്ചുറികളും തരംഗ സ്വന്തമാക്കി. 26 ടി20കളില്‍ ലങ്കക്കായി കളിച്ച തരംഗ 16.28 ശരാശരിയില്‍ 407 റമ്‍സാണ് നേടിയത്. കരിയറില്‍ തന്‍റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒരുപോലെ പിന്തുണച്ച ആരാധകര്‍ക്ക് തരംഗ ട്വീറ്റിലൂടെ നന്ദി പറയുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!