ഐപിഎല്ലില്‍ കളിക്കാതെയും ഇന്ത്യന്‍ ടീമിനൊപ്പം, ആരാണ് അര്‍സാന്‍ നാഗ്വസ്വല്ല; അത്ഭുത താരത്തെ കുറിച്ച് അറിയാനേറെ

By Web TeamFirst Published May 8, 2021, 8:50 AM IST
Highlights

ഐപിഎല്ലിൽ പോലും കളിക്കാത്ത അർസാൻ റിസർവ് താരമായാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെത്തിയത്. 

മുംബൈ: ഇരുപത്തിയെട്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുന്ന ആദ്യ പാർസി താരമായി അര്‍സാന്‍ നാഗ്വസ്വല്ല. ഐപിഎല്ലിൽ പോലും കളിക്കാത്ത അർസാൻ റിസർവ് താരമായാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെത്തിയത്. 

ഗുജറാത്തിന്റെ ഇടംകൈയൻ പേസറായ അർസാൻ 16 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ നിന്ന് 62 വിക്കറ്റ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയിൽ എട്ട് കളിയിൽ 41 വിക്കറ്റാണ് 23കാരൻ സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസിന്റെ നെറ്റ്സ് ബൗളറായിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ന്യൂ കാസിലിന് ആശ്വാസം; ലെസ്റ്ററിനെതിരെ സൂപ്പര്‍ ജയം

1993ൽ വനിതാ ടീമംഗമായിരുന്ന ഡയാന എഡുൽജിയാണ് അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ച പാർസി താരം. ഫാറൂഖ് എഞ്ചിനീയറാണ് ഇന്ത്യൻ ടീമിൽ കളിച്ച അവസാന പുരുഷ പാർസി താരം. 1975ലാണ് ഫാറൂഖ് എഞ്ചിനീയർ അവസാന ടെസ്റ്റ് കളിച്ചത്.

ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ജൂൺ പതിനെട്ട് മുതൽ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്‌ടണിലാണ് ഫൈനൽ. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇതേ ടീമാണ് കളിക്കുക. കൊവിഡ് പശ്ചാത്തലത്തിൽ ഇരുപതംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.  

ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടീം: ആരൊക്കെ അകത്ത്, പുറത്ത്; വിശദമായി വായിക്കാം...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!