Asianet News MalayalamAsianet News Malayalam

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ന്യൂ കാസിലിന് ആശ്വാസം; ലെസ്റ്ററിനെതിരെ സൂപ്പര്‍ ജയം

80, 87 മിനുറ്റികളിലായി രണ്ടു ഗോളുകൾ തിരിച്ചടിച്ച് ലെസ്റ്റർ വമ്പൻ തോൽവി ഒഴിവാക്കുകയായിരുന്നു.

EPL 2020 21 Newcastle beat Leicester City on big margin
Author
Leicester, First Published May 8, 2021, 8:33 AM IST

ലെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റർ സിറ്റിക്കെതിരെ സൂപ്പർ ജയവുമായി ന്യൂ കാസിൽ. തരംതാഴ്‌ത്തൽ ഭീഷണി നേരിടുന്ന ന്യൂ കാസിൽ, ലെസ്റ്ററിനെ രണ്ടിനെതിരെ നാല് ഗോളിനാണ് തോൽപ്പിച്ചത്.

കൊവിഡ് പ്രതിരോധത്തിനായിരിക്കണം ശ്രദ്ധ, ആവശ്യമെങ്കില്‍ ലോകകപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റണം: കമ്മിന്‍സ്

എണ്‍പതാം മിനുറ്റ് വരെ നാല് ഗോളിന് മുന്നിൽ നിന്നു ന്യൂകാസിൽ യുണൈറ്റഡ്. എന്നാൽ 80, 87 മിനുറ്റികളിലായി രണ്ടു ഗോളുകൾ തിരിച്ചടിച്ച് ലെസ്റ്റർ വമ്പൻ തോൽവി ഒഴിവാക്കുകയായിരുന്നു. ഇന്ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ചെൽസി ജയിച്ചാൽ ലെസ്റ്റർ നാലാം സ്ഥാനത്തേക്ക് വീഴും. ചാമ്പ്യൻസ് ലീഗ് യോഗ്യത നിലനിർത്താൻ പിന്നീടുള്ള മത്സരങ്ങൾ ലെസ്റ്ററിന് നിർണായകമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios