
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഒന്നാം സ്ഥാനം നഷ്ടമായി. കോലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും കുറഞ്ഞ സ്കോറിന്(2, 19) പുറത്തായതാണ് കോലിക്ക് തിരിച്ചടിയായത്. 906 റേറ്റിംഗ് പോയന്റുള്ള കോലി രണ്ടാം സ്ഥാനത്തേക്ക് വീണപ്പോള്‍ 911 റേറ്റിംഗ് പോയന്റുമായാണ് സ്മിത്ത് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്.
പാക്കിസ്ഥാന്റെ ബാബര്‍ അസം അഞ്ചാമതും ഓസീസിന്റെ ഡേവിവിഡ് വാര്‍ണര്‍ ആറാമതും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഏഴാം സ്ഥാനത്തുമാണ്. ബൗളിംഗ് റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തുള്ള അശ്വിന്‍ മാത്രമാണ് ആദ്യ പത്തിലെ ഇന്ത്യന്‍ സാന്നിധ്യം. ജസ്പ്രീത് ബുമ്ര പതിനൊന്നാമതും ഇഷാന്ത് ശര്‍മ പതിനേഴാമതും മൊഹമ്മദ് ഷമി പതിനഞ്ചാം സ്ഥാനത്തുമാണ്. ഓസീസിന്റെ പാറ്റ് കമിന്‍സാണ് ഒന്നാം സ്ഥാനത്ത്. കിവീസിന്റെ നീല്‍ വാഗ്നര്‍ രണ്ടാം സ്ഥാനത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!