സ്റ്റീവ് സ്മിത്ത് വീണ്ടും ഓസീസ് നായകന്‍

By Web TeamFirst Published Dec 7, 2022, 6:27 PM IST
Highlights

എന്നാല്‍ ഓസീസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനുള്ള ആദ്യ പടിയാണോ ഇതെന്ന ചോദ്യത്തിന് കമിന്‍സ് അധികനാള്‍ വിട്ടുനില്‍ക്കില്ലെന്നും അദ്ദേഹം ഉടന്‍ തിരിച്ചെത്തുമെന്നും സ്മിത്ത് പറഞ്ഞു.

മെല്‍ബണ്‍: സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്ട്രേലിയയുടെ നായകനാകുന്നു. ടെസ്റ്റ് ടീം നായകന്‍ പാറ്റ് കമിന്‍സ് പരിക്കുമൂലം വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് പിന്‍മാറിയതോടെയാണ് സ്റ്റീവ് സ്മിത്തിനെ താല്‍ക്കാലിക ക്യാപ്റ്റനായി നിയോഗിച്ചത്. പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച ഓസ്ട്രേലിയ 1-0ന് മുന്നിലാണ്.

പന്ത് ചുരണ്ടല്‍ വിവാദത്തിലെ വിലക്കിനും മാറ്റി നിര്‍ത്തലുകള്‍ക്കും ശേഷം ഇത് രണ്ടാം തവണയാണ് സ്മിത്ത് ഓസ്ട്രേലിയയുടെ താല്‍ക്കാലിക ക്യാപ്റ്റനാകുന്നത്. കമിന്‍സ് കൊവിഡ് ബാധിതനായതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിനെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിലും സ്മിത്ത് താല്‍ക്കാലിക ക്യാപ്റ്റനായിരുന്നു.

ഒന്നുമങ്ങ് ശരിയാകുന്നില്ലല്ലോ; ഡെത്ത് ഓവറില്‍ വീണ്ടും ഡെത്തായി ഇന്ത്യന്‍ ബൗളിംഗ്, 10 ഓവറില്‍ 102 റണ്‍സ്

എന്നാല്‍ ഓസീസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനുള്ള ആദ്യ പടിയാണോ ഇതെന്ന ചോദ്യത്തിന് കമിന്‍സ് അധികനാള്‍ വിട്ടുനില്‍ക്കില്ലെന്നും അദ്ദേഹം ഉടന്‍ തിരിച്ചെത്തുമെന്നും സ്മിത്ത് പറഞ്ഞു. ദക്ഷിണാഫ്രിക്കക്കും ഇന്ത്യക്കുമെതിരെ വരാനിരിക്കുന്ന സുപ്രധാന പരമ്പരകള്‍ കണക്കിലെടുത്താമ് കമിന്‍സ് മാറി നിന്നതെന്നും സ്മിത്ത് വ്യക്തമാക്കി. അഡ്‌ലെയ്ഡിലാണ് വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് നടക്കുന്നത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അഡ്‌ലെയ്ഡില്‍ നായകനായി തിരിച്ചെത്താനും സ്മിത്തിനായി.

അതേസമയം കമിന്‍സിന് പകരം രണ്ടാം ടെസ്റ്റില്‍ സ്കോട് ബോളണ്ടിനെ ഓസീസ് ടീമിലെടുത്തിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡുമാണ് ടീമിലെ മറ്റ് പേസര്‍മാര്‍. ഓള്‍ റൗണ്ടറായി കാമറൂണ്‍ ഗ്രീനും ടീമിലുണ്ട്.  നാളെയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.

സ്ലോ പിച്ചിലും 150 കിലോമീറ്റര്‍ വേഗം; അമ്പരപ്പിക്കുന്ന ഉമ്രാന്‍ മാലിക്കിന് ഓസീസ് മുന്‍ താരത്തിന്‍റെ പ്രശംസ

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ 164 റണ്‍സിന് ജയിച്ചിരുന്നു. മാര്‍നസ് ലാബുഷെയ്ന്‍ ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറിയും നേടിയപ്പോള്‍ സ്മിത്ത് ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ചുറി നേടിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെിരായ പരമ്പരക്കുശേഷം ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഓസ്ട്രേലിയ കളിക്കും.

click me!