
ലണ്ടന്‍: നായകനായിരുന്നപ്പോള്‍ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കിയതിന്‍റെ പേരില്‍ ഇംഗ്ലണ്ട് മുന്‍ നായകന്‍ ജോ റൂട്ടുമായി(Joe Root)പിണക്കമില്ലെന്നും തങ്ങളിരുവരും അടുത്ത സുഹൃത്തുക്കളാണെന്നും ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്(Stuart Broad). ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റെടുത്ത ബ്രോഡിന്‍റെ ബൗളിംഗാണ് മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്.
ജോ റൂട്ട് നായകനായിരുന്ന കാലത്ത് ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്തായ ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡും പുതിയ നായകന്‍ ബെന്‍ സ്റ്റോക്സിന് കീഴില്‍ ടീമില്‍ തിരിച്ചത്തിയിരുന്നു. ആന്‍ഡേഴ്സണ്‍ ആദ്യ ഇന്നിംഗ്സില്‍ നാലു വിക്കറ്റുമായി തിളങ്ങിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ബ്രോഡിന്‍റെ പ്രകടനവും നിര്‍മായകമായി.
ജോ റൂട്ടും താനും നിരന്തരം സംസാരിക്കാറുണ്ടെന്നും ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് അദ്ദേഹം മാറിയശേഷവും അതിന് മാറ്റമൊന്നും വന്നിട്ടില്ലെന്നും ബ്രോഡ് പറഞ്ഞു. ക്യാപ്റ്റനെന്ന നിലയിലും സുഹൃത്തെന്ന നിലയിലും റൂട്ടുമായി വളരെ അടുത്ത ബന്ധമാണിപ്പോഴും. ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്ററെന്ന നിലയില്‍ ഇപ്പോള്‍ തന്നെ റൂട്ട് ഇതിഹാസമാണ്. അടുത്ത ഏതാനും വര്‍ഷം കൂടി റൂട്ട് തന്‍റെ കളി ആസ്വദിച്ച് കളിക്കട്ടെ.
ഞാനും റൂട്ടും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. എന്നെ ടീമില്‍ നിന്നൊഴിവാക്കി എന്നതിന്‍റെ പേരില്‍ അദ്ദേഹവുമായുള്ള ബന്ധം ഇല്ലാതാക്കുക എന്ന് പറയുന്നത് പരിതാപകരമായ കാര്യമാണ്-ബ്രോഡ് പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ 39കാരനായ ആന്‍ഡേഴ്സണ്‍ ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്രോഡ് നാല് വിക്കറ്റെടുത്തിരുന്നു.
100ഉം 10000ഉം ഒന്നിച്ച്; ജോ റൂട്ടിന്‍റെ മാന്ത്രിക ഇന്നിംഗ്‌സിനെ വാഴ്‌ത്തി ക്രിക്കറ്റ് ലോകം
റൂട്ട് ക്യാപ്റ്റാനായിരുന്ന അവസാന കാലത്ത് 39കാരനായ ആന്‍ഡേഴ്സണെയും 36കാരനായ ബ്രോഡിനെയും ഇനി ടീമിലേക്ക് പരിഗണിക്കില്ലെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബെന്‍ സ്റ്റോക്സ് ക്യാപ്റ്റനായി എത്തിയതോടെ ഇരുവരും വീണ്ടും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!