ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ പബ്ബില്‍ തീപിടിത്തം

Published : Jun 11, 2022, 07:22 PM IST
ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ പബ്ബില്‍ തീപിടിത്തം

Synopsis

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ല. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കുകയാണ് ബ്രോഡ് ഇപ്പോള്‍. ബ്രോഡിന്‍റെയും മുന്‍ ഇംഗ്ലണ്ട് താരം ഹാരി ഗര്‍ണിയുടെയും ഉടമസ്ഥതയിലുള്ളത് നോട്ടിങ്ഹാമിലെ പബ്ബ്. 2016ലാണ് ബ്രോഡും ഗര്‍ണിയും ചേര്‍ന്ന് ക്യാറ്റ് ആന്‍ഡ് വിക്കറ്റ്സ് പബ് കമ്പനി തുടങ്ങിയത്.

നോട്ടിങ്ഹാം: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ(Stuart Broad) സഹ ഉടമസ്ഥതയിലുള്ള പബ്പില്‍ വന്‍ തീപിടിത്തം. പബ്ബിലെ ഒന്നാം നിലയില്‍ ഇന്ന് പുലര്‍ച്ചെ 3.22നുണ്ടായ തീപിടിത്തത്തില്‍ പബ്ബിന്‍റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. രണ്ട് ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ അണച്ചത്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ല. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കുകയാണ് ബ്രോഡ് ഇപ്പോള്‍. ബ്രോഡിന്‍റെയും മുന്‍ ഇംഗ്ലണ്ട് താരം ഹാരി ഗര്‍ണിയുടെയും ഉടമസ്ഥതയിലുള്ളത് നോട്ടിങ്ഹാമിലെ പബ്ബ്. 2016ലാണ് ബ്രോഡും ഗര്‍ണിയും ചേര്‍ന്ന് ക്യാറ്റ് ആന്‍ഡ് വിക്കറ്റ്സ് പബ് കമ്പനി തുടങ്ങിയത്.

ന്യൂസിലന്‍ഡിന്‍റെ ചിറകരിഞ്ഞ് പോട്ടും ബ്രോഡും, ലോര്‍ഡ്സ് ടെസ്റ്റില്‍ നാടകീയ തിരിച്ചുവരവുമായി ഇംഗ്ലണ്ട്

ന്യൂസിലന്‍ഡിനെതരായ രണ്ടാം ടെസ്റ്റില്‍ കളിക്കുന്ന 36കാരനായ ബ്രോഡ് നീണ്ട ഇടവേളക്കുശേഷമാണ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്. ജോ റൂട്ട് നായകനായിരുന്ന കാലത്ത് ഇംഗ്ലണ്ട് ടീമില്‍ നിന്ന് ജെയിംസ് ആന്‍ഡേഴ്സണൊപ്പം സ്റ്റുവര്‍ട്ട് ബ്രോഡിനെയും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് നായകനായി ബെന്‍ സ്റ്റോക്സ് ചുമതലയേറ്റതോടെ ഇരുവരും ടീമില്‍ തിരിച്ചത്തി.

ടീമിലെടുക്കാത്തതിന്‍റെ പേരില്‍ ജോ റൂട്ടുമായി പിണക്കമില്ലെന്ന് സ്റ്റുവര്‍ട്ട് ബ്രോഡ്

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ആന്‍ഡേഴ്സണ്‍ ആറ് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ നാലു വിക്കറ്റെടുത്ത ബ്രോ‍ഡിന്‍റെ പ്രകടനവും നിര്‍ണായകമായിരുന്നു. 154 ടെസ്റ്റില്‍ കളിച്ച ബ്രോഡ് 541 വിക്കറ്റുമായി ഇംഗ്ലണ്ടിന്‍റെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനാണ്. 171 ടെസ്റ്റുകള്‍ കളിച്ച 39കാരനായ ആന്‍ഡേഴ്സണ്‍ 648 വിക്കറ്റുമായി ഒന്നാമതുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍