ടി20 ലോകകപ്പ് ഈ വര്‍ഷം തന്നെ നടത്താന്‍ പുതിയ നിര്‍ദേശവുമായി സുനില്‍ ഗവാസ്‌കര്‍

By Web TeamFirst Published Apr 21, 2020, 5:55 PM IST
Highlights

ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയിലും അടുത്തവര്‍ഷം ഇതേസമയത്ത് ഓസ്ട്രേലിയയിലും ലോകകപ്പ് നടത്തുന്നിത് തടസങ്ങളൊന്നുമുണ്ടാവാനിടയില്ല. ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണെങ്കിലും സെപ്റ്റംബറില്‍ നടക്കാനുള്ള സാധ്യതയുണ്ടെന്നും ഗവാസ്കര്‍ പറഞ്ഞു.

മുംബൈ: കൊവിഡ് 19 വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയയില്‍ ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കേണ്ട ടി20 ലോകകപ്പ് അനിശ്ചിതത്വത്തിലായിരിക്കെ ലോകകപ്പ് ഈ വര്‍ഷം തന്നെ നടത്താന്‍ പുതിയ നിര്‍ദേശവുമായി ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗവാസ്കര്‍. സെപ്റ്റംബര്‍ 30വരെ ഓസ്ട്രേലിയ രാജ്യത്തേക്ക് വിദേശികളുടെ പ്രവേശനം വിലക്കിയ സാഹചര്യത്തില്‍ ഒക്ടോബറില്‍ ടി20 ലോകകപ്പ് നടത്തുക എന്നത് വിദൂര സാധ്യതയാണെന്ന് ഗവാസ്കര്‍ പറഞ്ഞു.

എന്നാല്‍ അടുത്തവര്‍ഷത്തെ ടി20 ലോകകപ്പിന് ഇന്ത്യയാണ് ആതിഥ്യമരുളുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ധാരണയിലെത്തിയാല്‍ ഈ വര്‍ഷത്തെ ലോകകപ്പ് ഇന്ത്യയിലും അടുത്ത വര്‍ഷത്തെ ഓസ്ട്രേലിയയിലുമായി പരസ്പരം വെച്ചുമാറാവുന്നതാണെന്നും ഗവാസ്കര്‍ പറഞ്ഞു.ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയിലും അടുത്തവര്‍ഷം ഇതേസമയത്ത് ഓസ്ട്രേലിയയിലും ലോകകപ്പ് നടത്തുന്നിത് തടസങ്ങളൊന്നുമുണ്ടാവാനിടയില്ല.

Alos Read:ടി20 ലോകകപ്പ്: ഐസിസി തീരുമാനം വൈകും

ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണെങ്കിലും സെപ്റ്റംബറില്‍ നടക്കാനുള്ള സാധ്യതയുണ്ടെന്നും ഗവാസ്കര്‍ പറഞ്ഞു. ടി20 ലോകകപ്പിന് മുന്നോടിയായി ഐപിഎല്‍ നടത്തുകയാണെങ്കില്‍ കളിക്കാര്‍ക്ക് ആവശ്യമായ മത്സരപരിചയം ലഭിക്കുമെന്നും ഗവാസ്കര്‍ പറഞ്ഞു. ലോകകപ്പ് ആതിഥ്യം പരസ്പരം വെച്ചുമാറാന്‍ ഇരുരാജ്യങ്ങളും തയാറായാല്‍ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഐപിഎല്ലും ഡിസംബറില്‍ ഏഷ്യാ കപ്പും നടത്താമെന്നും ഗവാസ്കര്‍ പറഞ്ഞു.

Alos Read:ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ആ രണ്ട് താരങ്ങള്‍ എന്തായാലും വേണമെന്ന് ഹര്‍ഭജന്‍

ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് സംബന്ധിച്ച് ഓഗസ്റ്റ് അവസാനം മാത്രമെ അന്തിമ തീരുമാനമെടുക്കൂവെന്ന് ഐസിസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിയാല്‍ അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കണ്ടേ ട20 ലോകകപ്പ് 2022ലേക്ക് നീട്ടേണ്ടിവരും. ഇല്ലെങ്കില്‍ ഒരുവര്‍ഷം രണ്ട് ലോകകപ്പ് നടത്തേണ്ട സാഹചര്യം വരും.

click me!