ഇതിനെ ക്രിക്കറ്റെന്ന് വിളിക്കാനാവില്ല, ഇഷാന്‍ കിഷന്‍റെ 'തമാശ'ക്കെതിരെ തുറന്നടിച്ച് ഗവാസ്കര്‍

By Web TeamFirst Published Jan 19, 2023, 1:18 PM IST
Highlights

പന്ത് സ്റ്റംപില്‍ കൊള്ളാകെ വിക്കറ്റിന് പിന്നില്‍ ടോം ലാഥമിന്‍റെ ഗ്ലൗസില്‍ എത്തുകയും ലാഥമിന്‍റെ ഗ്ലൗസ് തട്ടി ബെയ്ല്‍സ് വീഴുകയും ചെയ്തപ്പോഴാണ് റീപ്ലേ കണ്ട് ടിവി അമ്പയര്‍ ഹാര്‍ദ്ദിക് ബൗള്‍ഡായതായി വിധിച്ചത്. കിവീസ് ഇന്നിംഗ്സിലും സമാനമായ സംഭവം ഉണ്ടായി.

ഹൈദരാബാദ്: ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ശുഭ്മാന്‍ ഗില്ലിന്‍റെ ഡബിള്‍ സെഞ്ചുറിയുടെയും മൈക്കല്‍ ബ്രേസ്‌വെല്ലിന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെയും പേരില്‍ മാത്രമല്ല അമ്പയറിംഗ് പിഴവുകള്‍ കൊണ്ട് കൂടിയാണ് ശ്രദ്ധേയമായത്. മത്സരത്തിലെ ടിവി അമ്പയറും മലയാളിയുമായ കെ എന്‍ അനന്തപത്മനാഭന്‍റെ പിഴവില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്തായതായിരുന്നു ആദ്യ വിവാദം. ഡാരില്‍ മിച്ചലിന്‍റെ പന്തില്‍ ഹാര്‍ദ്ദിക് ബൗള്‍ഡായിയെന്ന് ടി വി റീപ്ലേ കണ്ടശേഷം ടിവി അമ്പയര്‍ വിധിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു.

പന്ത് സ്റ്റംപില്‍ കൊള്ളാതെ വിക്കറ്റിന് പിന്നില്‍ ടോം ലാഥമിന്‍റെ ഗ്ലൗസില്‍ എത്തുകയും ലാഥമിന്‍റെ ഗ്ലൗസ് തട്ടി ബെയ്ല്‍സ് വീഴുകയും ചെയ്തപ്പോഴാണ് റീപ്ലേ കണ്ട് ടിവി അമ്പയര്‍ ഹാര്‍ദ്ദിക് ബൗള്‍ഡായതായി വിധിച്ചത്. കിവീസ് ഇന്നിംഗ്സിലും സമാനമായ സംഭവം ഉണ്ടായി. കുല്‍ദീപ് യാദവിന്‍റെ പന്തില്‍ ഇഷാന്‍ കിഷന്‍ സമാനമായ രീതിയില്‍ ലാഥമിന്‍റെ ബെയില്‍സിളക്കി. ബെയില്‍സ് വീണതുകണ്ട് രോഹിത് ശര്‍മയും കുല്‍ദീപ് യാദവും ബൗള്‍ഡാണെന്ന് തെറ്റിദ്ധരിച്ച് ഔട്ടിനായി അപ്പീല്‍ ചെയ്തതോടെ ലെഗ് അമ്പയര്‍ തീരുമാനം ടിവി അമ്പയര്‍ക്ക് വിട്ടു. എന്നാല്‍ ലാഥം ക്രീസില്‍ നിന്നിറങ്ങുകയോ പന്ത് സ്റ്റംപില്‍ കൊള്ളുകയോ ചെയ്തിട്ടില്ലെന്നും കിഷന്‍ ബെയില്‍സിളക്കിയതാണെന്നും റീപ്ലേകളില്‍ വ്യക്തമായി. അമ്പയര്‍ നോട്ടൗട്ട് വിധിക്കുകയും ചെയ്തു.

ഇന്ത്യയെ വിറപ്പിച്ചുനിര്‍ത്തി! വിജയത്തിനിടയിലും ബ്രേസ്‌വെല്ലിന്റെ പേര് മറക്കാതെ രോഹിത്; സിറാജിനും പ്രശംസ

എന്നാല്‍ അനാവശ്യമായി ബെയ്ല്‍സിളക്കിയ കിഷന്‍റെ നടപടിക്കെതിരെ കമന്‍ററി ബോക്സിലിരുന്ന സുനില്‍ ഗവാസ്കറും മുരളി കാര്‍ത്തിക്കും രൂക്ഷമായാണ് പ്രതികരിച്ചത്. കിഷന്‍ ചെയ്തത് ക്രിക്കറ്റല്ലെന്നും ഇങ്ങനെയല്ല കളിക്കേണ്ടതെന്നും ഗവാസ്കര്‍ പറഞ്ഞപ്പോള്‍ തമാശക്ക് വേണ്ടിയാണ് ചെയ്തതെങ്കില്‍ പിന്നെ അപ്പീല്‍ ചെയ്യരുതായിരുന്നുവെന്ന് കാര്‍ത്തിക്കും പറഞ്ഞു. ഹാര്‍ദ്ദിക്കിനെ പുറത്താക്കിയതിന് പകരം ലാഥമിനെ കിഷന്‍ ട്രോളിയതാണെങ്കിലും അതില്‍ ഔട്ടിനായി അപ്പീല്‍ ചെയ്യുകയും അപ്പീല്‍ തടയാതിരിക്കുകയും ചെയ്ത കിഷന്‍റെ നടപടിയാണ് കമന്‍റേറ്റര്‍മാരെ ചൊടിപ്പിച്ചത്.

Ishan Kishan was definately trolling Tom Latham. pic.twitter.com/8BWBRAQOwo

— Hits Talks (@RKhabr)

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്‍റെ ഇരട്ട സെഞ്ചുറി മികവില്‍  349 റണ്‍സടിച്ചപ്പോള്‍ മൈക്കല്‍ ബ്രേസ്‌വെല്‍ വെടിക്കെട്ട് സെഞ്ചുറി നേടിയിട്ടും കിവീസ് 12 റണ്‍സിന് തോറ്റു.

click me!