രാഹുലിന് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താന്‍ ബുദ്ധിമുട്ടാണ്! കാരണം വ്യക്തമാക്കി സുനില്‍ ഗവാസ്‌കര്‍

Published : Sep 02, 2023, 01:37 PM IST
രാഹുലിന് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താന്‍ ബുദ്ധിമുട്ടാണ്! കാരണം വ്യക്തമാക്കി സുനില്‍ ഗവാസ്‌കര്‍

Synopsis

രാഹുലിന് പരിക്കേറ്റതിനെ തുടര്‍ന്ന് മലയാളിതാരം സഞ്ജു സാംസണെ സ്റ്റാന്‍ഡ് ബൈ വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ടീമിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് കളിക്കാനുള്ള അവസരം ലഭിക്കും.

കാന്‍ഡി: ഐപിഎല്ലിനിടെ പരിക്കേറ്റ കെ എല്‍ രാഹുലിനെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചിരുന്നു. എന്‍സിഎയില്‍ പരിചരണത്തിന് ശേഷമാണ് രാഹുല്‍ ടീമിലെത്തിയത്. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ രാഹുലുണ്ടാവില്ലെന്ന വാര്‍ത്തുകള്‍ പുറത്തുവന്ന. പിന്നീടുണ്ടായ നേരിയ പരിക്കായിരുന്നു പ്രശ്‌നം. ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക് പറന്നപ്പോള്‍ രാഹുല്‍ ടീമിനൊപ്പമില്ലായിരുന്നു. രാഹുല്‍ പിന്നീടെത്തുമെന്നാണ് സെലക്റ്റര്‍മാര്‍ വ്യക്തമാക്കിയത്.

ഇപ്പോള്‍ രാഹുലിന്റെ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ''രാഹുല്‍ എന്‍സിഎയില്‍ തുടരുകയാണെന്നാണ് ഞാന്‍ അറിഞ്ഞത്. രാഹുലിനെ പരിചരിച്ച ഫിസിയോയുടെ കീഴില്‍ തന്നെ തുടരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരിക്കാം. പക്ഷേ, ചില കാര്യങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. രണ്ട് മത്സരങ്ങള്‍ക്ക് ശേഷം അദ്ദേഹം തിരിച്ചെക്കുമ്പോള്‍ അദ്ദേഹത്തിന്റെ കായികക്ഷമത എങ്ങനെ വിലയിരുത്തും? പരിശീലന മത്സരം പോലും അദ്ദേഹം കളിക്കുന്നില്ല. മാച്ച് ഫിറ്റ്‌നെസ് കണക്കിലെടുക്കുണം. രാഹുലിനെ നേരയങ്ങ് കളിപ്പിക്കാന്‍ കഴിയില്ല. രാഹുല്‍ മികച്ച താരമെന്നതില്‍ സംശയമില്ല. എന്നാല്‍ ലോകകപ്പ് ടീമില്‍ സ്ഥാനം കണ്ടെത്തുക ബുദ്ധിമുട്ടാണെന്നാണ് ഞാന്‍ കരുതുന്നത്.'' ഗവാസ്‌കര്‍ പറഞ്ഞു. 

രാഹുലിന് പരിക്കേറ്റതിനെ തുടര്‍ന്ന് മലയാളിതാരം സഞ്ജു സാംസണെ സ്റ്റാന്‍ഡ് ബൈ വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ടീമിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് കളിക്കാനുള്ള അവസരം ലഭിക്കും. രാഹുലിനൊപ്പം ശ്രേയസ് അയ്യരും ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്നു. ഏഷ്യാ കപ്പിനുള്ള ടീമില്‍ ശ്രേയസിനെ ഉള്‍പ്പെടുത്തിരുന്നു. നാലാ നമ്പറില്‍ ശ്രേയസ് കളിക്കും.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍ (സ്റ്റാന്‍ഡ്-ബൈ).

പഴയ പാകിസ്ഥാനല്ല, ബാബറിന് കീഴില്‍ ടീം മാറി; ടീം ഇന്ത്യക്ക് ഷൊയ്ബ് അക്തറിന്റെ മുന്നറിയിപ്പ്

PREV
Read more Articles on
click me!

Recommended Stories

റെക്കോര്‍ഡുകളുടെ മാല തീര്‍ത്ത് വിരാട് കോലി; ഇതിഹാസങ്ങള്‍ ഇനി ഇന്ത്യന്‍ താരത്തിന് പിന്നില്‍
ആഷസ് ടെസ്റ്റ്: മൈക്കല്‍ നെസറിന് അഞ്ച് വിക്കറ്റ്, ഓസീസിന് 65 റണ്‍സ് വിജയലക്ഷ്യം