ഇതിനിടെ മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം പേസര്‍ ഷൊയ്ബ് അക്തര്‍. ആദ്യം ബാറ്റ് ചെയ്യുന്ന ടീം ജയിക്കുമെന്നാണ് അക്തര്‍ പറയുന്നത്.

കാന്‍ഡി: ഇന്ത്യ - പാകിസ്ഥാന്‍ ഏഷ്യാകപ്പ് മത്സരത്തിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഉച്ച കഴിഞ്ഞ് പല്ലെക്കെലെ സ്റ്റേഡിയത്തിലാണ് മത്സരം. ടി20 ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. തുല്യശക്തികളായതിനാല്‍ ആര് ജയിക്കുമെന്ന പറയുക അസാധ്യം. ഏഷ്യാ കപ്പില്‍ നേര്‍ക്കുനേര്‍ വന്ന കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. എന്നാല്‍ ചരിത്രം നോക്കിയിട്ട് കാര്യമില്ല. ഇന്നത്തേക്് പാക് പേസര്‍മാരും ഇന്ത്യന്‍ ബാറ്റര്‍മാരും തമ്മിലുള്ള മത്സരമായിരിക്കുമെന്ന് ഉറപ്പാണ്. 

ഇതിനിടെ മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം പേസര്‍ ഷൊയ്ബ് അക്തര്‍. ആദ്യം ബാറ്റ് ചെയ്യുന്ന ടീം ജയിക്കുമെന്നാണ് അക്തര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ബാബറും കീഴിലുള്ള പാകിസ്ഥാന്‍ പക്വതയേറിയവരാണ്. ഇന്ത്യയ്ക്കെതിരെ വലിയ സമ്മര്‍ദ്ദമുള്ള മത്സരങ്ങള്‍ അവര്‍ മുമ്പ് കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സമ്മര്‍ദ്ദത്തിലടിമപ്പെടാതെ കളിക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും. ടോസ് നേടി ആദ്യം ബാറ്റ് ചെയ്താല്‍ പാകിസ്ഥാന്‍ ഇന്ത്യയെ തകര്‍ക്കും. നേരെ തിരിച്ചാണെങ്കില്‍ പാകിസ്ഥാനും വലിയ പണികിട്ടും. 

ഇരു ടീമുകളും ശക്തരാണ്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ ഒരുമിച്ച് കളിക്കണം. കുല്‍ദീയ് യാദവും ടീമിലുണ്ടായിരിക്കണം. വിരാട് കോലി മൂന്നാമനായിട്ടാണോ നാലാമതായിട്ടാണോ കളിക്കേണ്ടതെന്നുള്ള ചര്‍ച്ചകള്‍ നടക്കുന്നു. അദ്ദേഹത്തിന് സൗകര്യപ്രദമായ ബാറ്റിംഗ് പൊസിഷന്‍ കൊടുക്കുന്നതാണ് എപ്പോഴും നല്ലത്. പാകിസ്ഥാനാവട്ടെ ശക്തമായ ടീമാണ്. മുമ്പത്തെ പോലെ തകര്‍ന്നുപോവുന്ന ബാറ്റിംഗ് നിരയല്ല പാകിസ്ഥാന്റേത്.'' അക്തര്‍ ഓര്‍പ്പിച്ചു. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍(സ്റ്റാന്‍ഡ്-ബൈ).

ഇന്ത്യ-പാക് പോരില്‍ മഴ കളിക്കുമോ? നിര്‍ണായക കാലാവസ്ഥ വിവരങ്ങള്‍ പുറത്തുവിട്ട് വസിം അക്രം