ലോകചാമ്പ്യന്‍മാര്‍ ലോകചാമ്പ്യന്‍മാരെ പോലെ കളിച്ചു. സഞ്‌ജുവിന്റെ ബാറ്റിംഗ്‌ മനോഹരമായിരുന്നു. തിടുക്കപ്പെട്ട്‌ സഞ്‌ജുവിന്റെ വിധിയെഴുതാനാണ്‌ പലര്‍ക്കും താത്‌പര്യം. പക്ഷേ, അദ്ദേഹം ബാറ്റ്‌ ചെയ്‌ത രീതി കണ്ടില്ലേ, എല്ലാ താരതമ്യചര്‍ച്ചകളും അവസാനിപ്പിച്ചേക്കണം - മൊഹിത്‌ ശര്‍മ ഓണ്‍ലൈന്‍ ക്രിക്കറ്റ്‌ ചര്‍ച്ചയില്‍ പറഞ്ഞു.

സഞ്‌ജുസാംസണിനെയും വൈഭവ്‌ സൂര്യവംശിയേയും താരതമ്യം ചെയ്‌തുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന്‌ മുന്‍ ഇന്ത്യന്‍ താരങ്ങളായ മൊഹിത്‌ ശര്‍മയും മുഹമ്മദ്‌ കൈഫും. അഫ്‌ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സഞ്‌ജു സാംസണ്‍ തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്നിരുന്നു. ഇതോടെ, തന്റെ സ്ഥിരതക്കുറവിനെ വിമര്‍ശിച്ചവര്‍ക്ക്‌ സഞ്‌ജു ഗംഭീര മറുപടി നല്‍കിയെന്നാണ്‌ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ വിശകലനം ചെയ്യുന്നത്‌.

ലോകചാമ്പ്യന്‍മാര്‍ ലോകചാമ്പ്യന്‍മാരെ പോലെ കളിച്ചു. സഞ്‌ജുവിന്റെ ബാറ്റിംഗ്‌ മനോഹരമായിരുന്നു. തിടുക്കപ്പെട്ട്‌ സഞ്‌ജുവിന്റെ വിധിയെഴുതാനാണ്‌ പലര്‍ക്കും താത്‌പര്യം. പക്ഷേ, അദ്ദേഹം ബാറ്റ്‌ ചെയ്‌ത രീതി കണ്ടില്ലേ, എല്ലാ താരതമ്യചര്‍ച്ചകളും അവസാനിപ്പിച്ചേക്കണം - മൊഹിത്‌ ശര്‍മ ഓണ്‍ലൈന്‍ ക്രിക്കറ്റ്‌ ചര്‍ച്ചയില്‍ പറഞ്ഞു.

ഏറ്റവും വലിയ കാര്യം സഞ്‌ജു റണ്‍സ്‌ കണ്ടെത്തിയെന്നതാണ്‌. ഫോം നഷ്ടപ്പെട്ടുവെന്ന്‌ പറയുമ്പോഴാണ്‌ ഏറ്റവും മികച്ച ഫോമില്‍ സഞ്‌ജുവിന്റെ ബാറ്റിംഗെന്ന്‌ മുഹമ്മദ്‌ കൈഫും നിരീക്ഷിച്ചു. അഫ്‌ഗാനെതിരെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട സഞ്‌ജു രണ്ടാം മത്സരത്തില്‍ 22 പന്തില്‍ 57 റണ്‍സടിച്ചിരുന്നു.

2026 ടി20 ലോകകപ്പില്‍ തുടരെ ഇന്ത്യക്കായി മികച്ച ഫോമില്‍ ബാറ്റ്‌ ചെയ്‌ത സഞ്‌ജു പ്ലെയര്‍ ഓഫ്‌ ദ ടൂര്‍ണമെന്റായിരുന്നു. എ്‌നാല്‍, അതിന്‌ ശേഷം സ്ഥിരതയില്ലാത്ത ബാറ്റിംഗ്‌ പ്രകടനമായിരുന്നു. ഐ പി എല്ലിലും വലിയ സ്‌കോറുകള്‍ കണ്ടെത്തിയെങ്കിലും സ്ഥിരതക്കുറവ്‌ പ്രകടമായി. സഞ്‌ജുവിന്റെ ഈ ഫോം ഔട്ട്‌ പ്രകടനം പതിനഞ്ചുകാരനായ വൈഭവ്‌ സൂര്യവംശിക്ക്‌ ഇന്ത്യന്‍ ടീമിലിടം നല്‍കി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച വൈഭവ്‌ 14,13,15 എന്നിങ്ങനെയാണ്‌ സ്‌കോര്‍ ചെയ്‌തത്‌. അഞ്ച്‌ മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ വൈഭവിനെ പുറത്തിരുത്തി സഞ്‌ജുവിന്‌ അവസരം നല്‍കിയിരുന്നു. സിംബാബ്വെക്കെതിരായ പരമ്പരയില്‍ രണ്ട്‌ അര്‍ധസെഞ്ച്വറികളുമായി വൈഭവ്‌ പ്ലെയര്‍ ഓഫ്‌ ദ സീരീസായി. ടീനേജ്‌ സെന്‍സേഷന്‍ അടിച്ചുകൂട്ടിയത്‌ 151 റണ്‍സാണ്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK