രോഹിത്തിനെതിരെ ആഞ്ഞടിച്ച് വീണ്ടും ഗവാസ്കര്‍, രഞ്ജിയില്‍ കളിച്ചത് ബിസിസിഐ കരാറില്‍ നിന്ന് പുറത്താവാതിരിക്കാന്‍

Published : Jan 28, 2025, 12:23 PM ISTUpdated : Jan 28, 2025, 12:31 PM IST
രോഹിത്തിനെതിരെ ആഞ്ഞടിച്ച് വീണ്ടും ഗവാസ്കര്‍, രഞ്ജിയില്‍ കളിച്ചത് ബിസിസിഐ കരാറില്‍ നിന്ന് പുറത്താവാതിരിക്കാന്‍

Synopsis

ജമ്മു കശ്മീരിനെതിരായ രഞ്ജി മത്സരത്തില്‍ രോഹിത്തും ശ്രേയസും കളിച്ചെങ്കിലും ഇരുവരുടെയും ബാറ്റിംഗ് കണ്ടപ്പോള്‍ ഇവര്‍ രഞ്ജി ട്രോഫി കളിക്കാന്‍ തയാറായത് പൂര്‍ണ മനസോടെയാണോയെന്ന് ഗവാസ്കര്‍ ചോദിച്ചു.

മുംബൈ: സുനില്‍ ഗവാസ്കറുടെ വിമര്‍ശനങ്ങള്‍ക്കെതിരെ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബിസിസിഐക്ക് പരാതി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വീണ്ടും വിമര്‍ശനം കടുപ്പിച്ച് മുന്‍ ഇന്ത്യൻ നായകന്‍. രോഹിത് ശര്‍മ രഞ്ജി ട്രോഫിയില്‍ കളിച്ചത് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തുപോകാതിരിക്കാന്‍ വേണ്ടി മാത്രമാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവിവെന്ന് ഗവാസ്കര്‍ സ്പോര്‍ട്സ് സ്റ്റാറിലെഴുതിയ കോളത്തില്‍ തുറന്നടിച്ചു.

ജമ്മു കശ്മീരിനെതിരായ രഞ്ജി മത്സരത്തില്‍ രോഹിത്തും ശ്രേയസും കളിച്ചെങ്കിലും ഇരുവരുടെയും ബാറ്റിംഗ് കണ്ടപ്പോള്‍ ഇവര്‍ രഞ്ജി ട്രോഫി കളിക്കാന്‍ തയാറായത് പൂര്‍ണ മനസോടെയാണോ അതോ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്താകാതിരിക്കാനാണോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. കാരണം, പന്തിന് നല്ല മൂവ്മെന്‍റ് ലഭിച്ച പിച്ചില്‍ നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിക്കാതെ അടിച്ചു കളിക്കാന്‍ നോക്കി വിക്കറ്റ് കളയുകയായിരുന്നു ഇരുവരും. രോഹിത്തിന്‍റെ ബാറ്റിംഗ് കാണുമ്പോള്‍ തന്നെ ഫോമിലല്ലെന്ന് വ്യക്തമാവും.

രഞ്ജി ട്രോഫി: രോഹിത്തും യശസ്വിയും ശ്രേയസും മുംബൈയുടെ അടുത്ത മത്സരത്തിനില്ല; ഡല്‍ഹിക്കായി വിരാട് കോലി ഇറങ്ങും

ഇത്തരം സാഹചര്യങ്ങളില്‍ ക്രീസില്‍ പിടിച്ചു നിന്ന് റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കാതെ തകര്‍ത്തടിക്കാന്‍ നോക്കുന്നത് ശരിയായ സമീപനമാണെന്ന് കരുതുന്നില്ല.  ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിലും പലരും അമിതാവേശം കാട്ടി പുറത്തായതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്. അന്ന് പിടിച്ചു നിന്ന് 50 റണ്‍സെങ്കിലും അധികം കൂട്ടിച്ചേര്‍ക്കാനായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ.

കഴിഞ്ഞ വര്‍ഷം രഞ്ജിയില്‍ കളിക്കാന്‍ തയാറാവത്തതിന്‍റെ പേരില്‍ ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ബിസിസിഐ വാര്‍ഷിക കരാര്‍ നഷ്ടമായിരുന്നു. രോഹിത്തും യശസ്വിയും മുംബൈ ടീമില്‍ കളിച്ചതോടെ കഴിഞ്ഞ മത്സരങ്ങളില്‍ മുംബൈക്കായി സെഞ്ചുറികളും അര്‍ധസെഞ്ചുറികളും നേടിയ യുവതാരം ആയുഷ് മാത്രെയാണ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായതെന്നും ഗവാസ്കര്‍ എഴുതി.

ഇനി കെണിയില്‍ വീഴില്ല; ആര്‍ച്ചറുടെ ബൗണ്‍സറുകള്‍ നേരിടാന്‍ പ്രത്യേക ബാറ്റിംഗ് പരിശീലനവുമായി സഞ്ജു സാംസണ്‍

കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ രോഹിത്തിന്‍റെ മോശം പ്രകടനത്തെക്കുറിച്ച് സുനില്‍ ഗവാസ്കര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ രോഹിത് ബിസിസിഐക്ക് പരാതി നല്‍കിയെന്നും ഗവാസ്കറുടെ വിമര്‍ശനം തന്‍റെ പ്രകടനം ബാധിച്ചുവെന്ന് രോഹിത് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഓപ്പണറായി വെടിക്കെട്ട് തീര്‍ക്കാന്‍ സഞ്ജു, പരമ്പര പിടിക്കാൻ ഇന്ത്യ, ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ടി20 ഇന്ന്
പൊരുതിയത് ധീരജ് ഗോപിനാഥ് മാത്രം, വിജയ് മർച്ചൻ്റ് ട്രോഫിയിൽ ബംഗാളിനെതിരെ തകർന്നടിഞ്ഞ് കേരളം