റസ്സല്‍ ആഞ്ഞടിച്ചു, സാള്‍ട്ടിനും അര്‍ധ സെഞ്ചുറി! ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

Published : Mar 23, 2024, 09:39 PM IST
റസ്സല്‍ ആഞ്ഞടിച്ചു, സാള്‍ട്ടിനും അര്‍ധ സെഞ്ചുറി! ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

Synopsis

മോശം തുടക്കമായിരുന്നു കൊല്‍ക്കത്തയ്ക്ക്. സാള്‍ട്ട് ഒരുവശത്ത് നിന്നപ്പോള്‍ സുനില്‍ നരെയ്ന്‍ (2), വെങ്കടേഷ് അയ്യര്‍ (7), ശ്രേയസ് അയ്യര്‍ (0), നിതീഷ് റാണ (9) എന്നിവരെല്ലാ നിരാശപ്പെടുത്തി.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകര്‍ച്ചയ്ക്ക് ശേഷം മികച്ച സ്‌കോര്‍ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേ്‌സ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. ആന്ദ്രേ റസ്സല്‍ (25 പന്തില്‍ പുറത്താവാതെ 64), ഫില്‍ സാള്‍ട്ട് (54) എന്നിവരുടെ ഇന്നിംഗ്‌സാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. റിങ്കു സിംഗ് (15 പന്തില്‍ 23)), രമണ്‍ദീപ് സിംഗ് (17 പന്തില്‍ 35) എന്നിവര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഹൈദരാബാദിന് വേണ്ടി ടി നടരാജന്‍ മൂന്ന് വിക്കറ്റെടുത്തു. 

മോശം തുടക്കമായിരുന്നു കൊല്‍ക്കത്തയ്ക്ക്. സാള്‍ട്ട് ഒരുവശത്ത് നിന്നപ്പോള്‍ സുനില്‍ നരെയ്ന്‍ (2), വെങ്കടേഷ് അയ്യര്‍ (7), ശ്രേയസ് അയ്യര്‍ (0), നിതീഷ് റാണ (9) എന്നിവരെല്ലാ നിരാശപ്പെടുത്തി. ഒരു ഘട്ടത്തില്‍ നാലിന് 51 എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. പിന്നീട് സാള്‍ട്ട് - രമണ്‍ദീപ് സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു. 13-ാം ഓവറിലാണ് കൂട്ടുകെട്ട് പിരിഞ്ഞത്. രമണ്‍ദീപിനെ കമ്മിന്‍സ് പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ സാള്‍ട്ടിനെ മായങ്ക് മര്‍കണ്ഡെയും തിരിച്ചയച്ചു. 40 പന്തുകള്‍ നേരിട്ട സാള്‍ട്ടിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് വീതം സിക്‌സും ഫോറുമുണ്ടായിരുന്നു.

തുടര്‍ന്ന് റസ്സല്‍ നടത്തിയ വെടിക്കെട്ടാണ് കൊല്‍ക്കത്തനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അവസാന അഞ്ച് ഓവറില്‍ 83 റണ്‍സാണ് റസ്സല്‍ - റിങ്കു സഖ്യം അടിച്ചെടുത്തത്. 25 പന്തുകള്‍ മാത്രം നേരിട്ട റസ്സല്‍ ഏഴ് സിക്‌സും മൂന്ന് ഫോറും നേടി. റിങ്കു അവസാന ഓവറില്‍ പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്ക് (6) റസ്സലിനൊപ്പം പുറത്താവാതെ നിന്നു. ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 51 റണ്‍സ് വിട്ടുകൊടുത്തു. ഹൈദരബാദിന് വേണ്ടി നടരാജന്‍ മൂന്ന് വിക്കറ്റെടുത്തു. മര്‍കണ്ഡെയ്ക്ക് രണ്ട് വിക്കറ്റുണ്ട്. കമ്മിന്‍സ് നാല് ഓവറില്‍ 32 റണ്‍സാണ് നല്‍കിയത്.

കറന്‍ അടിത്തറയിട്ടു, ലിവിംഗ്സ്റ്റണ്‍ പൂര്‍ത്തിയാക്കി! ഡല്‍ഹി കാപിറ്റല്‍സിനെ തകര്‍ത്ത് പഞ്ചാബ് കിംഗ്‌സ്

സണ്‍റൈസേഴ്സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവന്‍): മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, മാര്‍ക്കോ ജാന്‍സെന്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡെ, ടി നടരാജന്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (പ്ലേയിംഗ് ഇലവന്‍): ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ്, ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗില്ലും സൂര്യയും ഇന്നും ഫ്‌ളോപ്പ്; ധരംശാല ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുന്നില്‍
ദക്ഷിണാഫ്രിക്ക തകര്‍ന്നു, ധരംശാല ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം