കുല്‍ദീപ് യാദവിനെ ലഗാനിലെ കച്‌രയോട് ഉപമിച്ച് സൂര്യകുമാര്‍ യാദവ്, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍-വീഡിയോ

Published : Jul 31, 2023, 12:34 PM ISTUpdated : Jul 31, 2023, 12:38 PM IST
 കുല്‍ദീപ് യാദവിനെ ലഗാനിലെ കച്‌രയോട് ഉപമിച്ച് സൂര്യകുമാര്‍ യാദവ്, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍-വീഡിയോ

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിത്തിനിടെ കുല്‍ദീപ് യാദവിനെ ലഗാനിലെ കച്‌രയോട് ഉപമിച്ച സൂര്യകുമാര്‍ യാദവിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. വിന്‍ഡീസ് ഇന്നിംഗ്സിലെ 29-ാം ഓവറിലായിരുന്നു കുല്‍ദീപിനെ കച്‌ര എന്ന വിളിച്ചത്.  

പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെല്ലാം ഹൃദയത്തില്‍ ഏറ്റെടുത്ത സിനിമയാണ് അമീര്‍ ഖാന്‍ നായകനായ ലഗാന്‍. ബ്രിട്ടീഷുകാര്‍ക്കെതിരായ മത്സരത്തിന്‍റെ അവസാന ഓവറില്‍ ഒരു പന്തില്‍ അഞ്ച് റണ്‍സ് വേണമെന്ന ഘട്ടത്തില്‍ അമീര്‍ അവതരിപ്പിച്ച ഭുവന്‍ എന്ന കഥാപാത്രത്തിനൊപ്പം ക്രീസില്‍ നില്‍ക്കുന്നത് ശരിക്ക് ബാറ്റ് പിടിക്കാന്‍ പോലും അറിയാത്ത കച്‌രയാണ്. അവസാന പന്തില്‍ അഞ്ച് റണ്‍സെടുക്കാന്‍ കച്‌ര പരാജയപ്പെട്ട് ഭുവന്‍റെ ടീമും നാട്ടുകാരും തോല്‍വി ഉറപ്പിച്ച് തലകുനിക്കുമ്പോഴാണ് ആ പന്ത് അമ്പയര്‍ നോ ബോള്‍ വിളിക്കുന്നതും അവസാന പന്തില്‍ സ്ട്രൈക്ക് കിട്ടുന്ന ഭുവന്‍ സിക്സ് അടിച്ച് ടീമിനെ ജയിപ്പിക്കുന്നതും.

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിത്തിനിടെ കുല്‍ദീപ് യാദവിനെ ലഗാനിലെ കച്‌രയെന്ന് വിളിച്ച് കളിയാക്കിയ സൂര്യകുമാര്‍ യാദവിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. വിന്‍ഡീസ് ഇന്നിംഗ്സിലെ 29-ാം ഓവറിലായിരുന്നു കുല്‍ദീപിനെ കച്‌ര എന്ന വിളിച്ചത്.

ബുമ്രയെ നോക്കിയിരുന്ന് വെറുതെ സമയം കളയണോ; ബിസിസിഐയെ പൊരിച്ച് കപില്‍ ദേവ്

അതിന് മുമ്പ് ഷിമ്രോണ്‍ ഹെറ്റ്മെയറിനെ കുല്‍ദീപ് പുറത്താക്കിയിരുന്നു. പിന്നീട് ഷായ് ഹോപ്പിനെതിരെ കുല്‍ദീപ് പന്തെറിയാന്‍ തുടങ്ങുമ്പോഴാണ് കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സൂര്യകുമാര്‍ കുല്‍ദീപിനോട് നീയാണ് ന്നമമുടെ കച്‌ര എന്ന് ഉറക്കെ വിളിച്ചു പറയുന്നത്. സൂര്യയുടെ വാക്കുകള്‍ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. സൂര്യയുടെ കച്‌ര വിളിയോട് കുല്‍ദീപ് പ്രതികരിച്ചില്ലെങ്കിലും ആരാധകര്‍ അതിനെ തമാശയായല്ല എടുത്തത്.

താങ്കള്‍ പറഞ്ഞത് ശരിയാണ്, ഞാനും ഹാട്രിക് എടുത്തിട്ടുണ്ട്, നിങ്ങളും ഹാട്രിക്ക് എടുത്തിട്ടുണ്ട്. ഞാന്‍ വിക്കറ്റ് വീഴ്ത്തിയും നിങ്ങള് ഡക്ക് അടിച്ചുമെന്നുമാണ് കുല്‍ദീപ് പറയേണ്ടിയിരുന്നതെന്ന് ആരാധകന്‍ കുറിച്ചു. ടി20യിലെ മിന്നും ഫോം ഏകദിനത്തില്‍ ആവര്‍ത്തിക്കാന്‍ കഴിയാതിരുന്ന സൂര്യകുമാര്‍ വിന്‍ഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും ബാറ്റിംഗില്‍ നിരാശപ്പെടുത്തിയിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

റെക്കോര്‍ഡുകളുടെ മാല തീര്‍ത്ത് വിരാട് കോലി; ഇതിഹാസങ്ങള്‍ ഇനി ഇന്ത്യന്‍ താരത്തിന് പിന്നില്‍
ആഷസ് ടെസ്റ്റ്: മൈക്കല്‍ നെസറിന് അഞ്ച് വിക്കറ്റ്, ഓസീസിന് 65 റണ്‍സ് വിജയലക്ഷ്യം