എന്തുകൊണ്ട് റിങ്കു സിംഗിനെ ടീമില്‍ നിന്നൊഴിവാക്കി? കൂടുതലൊന്നും പ്രതികരിക്കാതെ സൂര്യകുമാര്‍ യാദവ്

Published : Dec 08, 2025, 06:43 PM IST
Rinku Singh

Synopsis

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് റിങ്കു സിംഗിനെ ഒഴിവാക്കിയതിനെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമായ മറുപടി നല്‍കിയില്ല. 

കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് റിങ്കു സിംഗിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് കൂടുതലൊന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഒരു കാലത്ത് ഇന്ത്യന്‍ ടി20 ഐ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന റിങ്കു സിംഗിന് കഴിഞ്ഞ ഒരു വര്‍ഷമായി ടീമില്‍ സ്ഥിരമായി അവസരങ്ങള്‍ ലഭിച്ചിട്ടില്ല. ഓള്‍റൗണ്ടര്‍മാര്‍ക്ക് ടീം മാനേജ്മെന്റ് മുന്‍ഗണന നല്‍കിയതോടെ 28-കാരനായ റിങ്കുവിന് കഴിഞ്ഞ രണ്ട് പരമ്പരകളിലുമായി ഒരു മത്സരത്തില്‍ മാത്രമാണ് കളിക്കാന്‍ സാധിച്ചത്.

റിങ്കുവിന് മതിയായ അവസരങ്ങള്‍ ലഭിക്കാത്തതിനെക്കുറിച്ച് അടുത്തിടെ സൂര്യകുമാര്‍ പറഞ്ഞതിങ്ങനെ... ''റിങ്കുവും ഹാര്‍ദിക് പാണ്ഡ്യയും ഒരു ഓള്‍റൗണ്ടര്‍മാരാണ്. ഒരു ഓള്‍റൗണ്ടറെ ഫിനിഷറുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ശിവം ദുബെയും ടീമിലുണ്ട്. പിന്നെ എങ്ങനെയാണ്.? മൂന്ന് മുതല്‍ ഏഴ് വരെയുള്ള എല്ലാ ബാറ്റ്സ്മാന്‍മാര്‍ക്കും ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കഴിയും. അതില്‍ നമ്മള്‍ വളരെ വഴക്കമുള്ളവരായിരിക്കണം.'' സൂര്യ പറഞ്ഞു. പിന്നെ ടീമിന്റെ കാര്യം ഞങ്ങളേക്കാള്‍ മുമ്പ് നിങ്ങള്‍ അറിയാറുണ്ടല്ലോ എന്നും തമാശയോടെ സൂര്യ പറഞ്ഞു.

ടീമിന്റെ കോമ്പിനേഷന്‍ പദ്ധതികളെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തയ്യാറായില്ല. ടീം കോംബിനേഷനില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ആലോചിക്കുന്നില്ലെന്നും ആക്രമണോത്സുക ക്രിക്കറ്റ് കളിക്കുക എന്ന സമീപനത്തില്‍ മാറ്റമൊന്നും ഇല്ലെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഓപ്പണര്‍ സ്ഥാനത്തു നിന്ന് സഞ്ജുവിനെ എന്തുകൊണ്ട് മാറ്റി എന്ന ചോദ്യത്തിന് സഞ്ജു ടോപ് ഓര്‍ഡറില്‍ മികച്ച രീതിയില്‍ കളിച്ചുവെങ്കിലും ശുഭ്മാന്‍ ഗില്ലും ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നതിനാലാണ് ഓപ്പണര്‍ സ്ഥാനത്തു നിന്ന് സഞ്ജുവിനെ മാറ്റി ഗില്ലിനെ ഓപ്പണറാക്കേണ്ടിവന്നതെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറ്റിയെങ്കിലും സഞ്ജുവിന് വീണ്ടും അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തുന്നുണ്ടെന്നും സൂര്യകുമാര്‍ പറഞ്ഞു.

ഓപ്പണര്‍മാരൊഴികെ ടീമിലെ മറ്റ് താരങ്ങളെല്ലാം ഏത് സ്ഥാനത്തും കളിക്കാന്‍ വഴക്കമുള്ളവരായിരിക്കണം. സാഹചര്യത്തിന് അനുസരിച്ച് മാറാന്‍ അവര്‍ തയാറാവണം. സഞ്ജുവും ഗില്ലും ഞങ്ങളുടെ പദ്ധതികളില്‍ ഉള്‍പ്പെട്ട താരങ്ങളാണ്. വ്യത്യസ്ത റോളുകളില്‍ തിളങ്ങാന്‍ കഴിവുള്ള താരങ്ങളുമാണ്. രണ്ടുപേരും ടീമിന്റെ മുതല്‍ക്കൂട്ടാണെന്നതിനൊപ്പം സുഖമുള്ള തലവേദനയാണെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. ദക്ഷിണാഫ്രിക്കക്കും ന്യൂസിലന്‍ഡിനുമെതിരായ പരമ്പരകള്‍ ടി20 ലോകകപ്പിന്റെ ഓഡീഷനാകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഈ രണ്ട് പരമ്പരകള്‍ നേടുന്നതിന് മാത്രമാണ് ശ്രദ്ധകൊടുക്കുന്നതെന്നും അതിനുശേഷം ടി20 ലോകകപ്പിലേക്ക് ശ്രദ്ധതിരിക്കുമെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി