സൂര്യക്ക് ടി20യില്‍ 9000 റണ്‍സ് തികയ്ക്കാന്‍ അവസരം; സഞ്ജുവിനേയും കാത്ത് മറ്റൊരു നാഴികക്കല്ല്

Published : Dec 09, 2025, 01:00 PM IST
Suryakumar Yadav

Synopsis

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവിനെയും സഞ്ജു സാംസണെയും പ്രധാന നാഴികക്കല്ലുകൾ കാത്തിരിക്കുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പര ഇന്ന് തുടങ്ങാനിരിക്കെ ഇന്ത്യന്‍ താരങ്ങളെ കാത്ത് ചില നാഴികക്കല്ലുകള്‍. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം നടക്കുന്നത് കട്ടക്കിലാണ്. രാത്രി ഏഴിനാണ് മത്സരം. ടെസ്റ്റ് പരമ്പരയില്‍ 2-0ത്തിന് പരാജയപ്പെട്ട ഇന്ത്യ, 2-1ന് ഏകദിന പരമ്പര നേടി തിരിച്ചുവന്നിരുന്നു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടി20 ടീമിലേക്ക് പരിക്ക് മാറി ഹാര്‍ദിക് പാണ്ഡ്യ, ശുഭ്മാന്‍ എന്നിവര്‍ തിരിച്ചെത്തിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റിന് പിന്നിലുണ്ടാവും. സഞ്ജു ഉള്‍പ്പെടെയുള്ളവര്‍ക്ക് ചില നാഴികക്കല്ലുകള്‍ പിന്നിടാന്‍ അവസരമുണ്ട്.

അഞ്ച് റണ്‍സ് കൂടി നേടിയാല്‍ സഞ്ജുവിന് ടി20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കാം. ടി20യില്‍ 8000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാകാനും സഞ്ജുവിന് സാധിക്കും. അതിന് വേണ്ടത് വെറും നാല് റണ്‍സ് മാത്രം. മുന്‍ ക്യാപ്റ്റന്മാരായ വിരാട് കോലി, രോഹിത് ശര്‍മ, മുന്‍ താരം ശിഖര്‍ ധവാന്‍, ഇപ്പോഴത്തെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍ എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍. 59 റണ്‍സ് കൂടി നേടിയാല്‍ സൂര്യകുമാര്‍ യാദവിന് ടി20യില്‍ 9000 റണ്‍സ് തികയ്ക്കാം. കോലി, രോഹിത്, ധവാന്‍ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

6 സിക്‌സുകള്‍ നേടിയാല്‍ സൂര്യകുമാറിന് ടി20യില്‍ 400 സിക്‌സറുകള്‍ പൂര്‍ത്തിയാക്കാനും കഴിയും. കോലിയും രോഹിത്തും മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ശുഭ്മാന്‍ ഗില്ലിന് അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കാന്‍ വേണ്ടത് 163 റണ്‍സ്. നാല് റണ്‍സ് നേടിയാല്‍ തിലക് വര്‍മയ്ക്ക് ടി20 ക്രിക്കറ്റില്‍ 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടും. 2 വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഹാര്‍ദിക് പാണ്ഡ്യ ടി20യില്‍ 100 വിക്കറ്റെന്ന നേട്ടം പൂര്‍ത്തിയാക്കും. പുരുഷ ടി20യില്‍ ഈ നാഴികക്കല്ല് പിന്നിട്ട ഏക ഇന്ത്യന്‍ ബൗളര്‍ അര്‍ഷ്ദീപ് സിംഗാണ്. ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ ജസ്പ്രിത് ബുമ്രയ്ക്കും ടി20യില്‍ 100 വിക്കറ്റ് നേട്ടം ആഘോഷിക്കാം.

47 റണ്‍സ് നേടിയാല്‍ പുരുഷ ടി20യില്‍ 3500 റണ്‍സും 250-ലധികം വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യന്‍ താരമാകാന്‍ അക്‌സര്‍ പട്ടേലിന് സാധിക്കും. ഹാര്‍ദിക് പാണ്ഡ്യ 140 റണ്‍സ് നേടുകയും 2 വിക്കറ്റ് വീഴ്ത്തുകയും ചെയ്താല്‍ ടി20യില്‍ 2000 റണ്‍സും 100 വിക്കറ്റും സ്വന്തം പേരിലാവും. ഈ നാഴികക്കല്ല് നേടുന്ന ആദ്യ ഇന്ത്യന്‍ താരവും ലോകത്തിലെ നാലാമത്തെ താരവുമാകും അദ്ദേഹം. 12 പേരെ പുറത്താക്കിയാല്‍ കുല്‍ദീപ് യാദവിന് 100 വിക്കറ്റുകള്‍ തികയ്ക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലോകകപ്പ് കഴിഞ്ഞാല്‍ ഗൗതം ഗംഭീറിനെ പുറത്താക്കുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ
ഒരോവറിൽ 29 റൺസ്, 15 പന്തില്‍ 50, വിശാഖപട്ടണത്ത് ന്യൂസിലന്‍ഡിനെ വിറപ്പിച്ച് ദുബെയുടെ ആറാട്ട്; റെക്കോർഡ്