
ചണ്ഡീഗഡ്: മുഷ്താഖ് അലി ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഹിമാചലിനെതിരെ 67 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ക്വാര്‍ട്ടർ ഉറപ്പിച്ച് കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം അസറുദ്ദീന്‍റെയും ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെയും ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്തപ്പോള്‍ ഹിമാചലിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ മികച്ച റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പില്‍ നിന്ന് കേരളം ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഏഴ് കളികളില്‍ 5 ജയവും രണ്ട് തോല്‍വിയും അടക്കം 20 പോയിന്‍റുള്ള കേരളമാണ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പിൽ ഒന്നാമത്. ഒരു മത്സരം കുറച്ച് കളിച്ച ആന്ധ്ര രണ്ടാമതും ഹിമാചല്‍ മൂന്നാമതുമാണ്. സ്കോര്‍ കേരളം 20 ഓവറില്‍ 268-4, ഹിമാചല്‍പ്രദേശ് 20 ഓവറില്‍ 201-6.
കേരളം ഉയര്‍ത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹിമാചലിന് തുടക്കത്തിലെ അടിതെറ്റിയിരുന്നു. ഓപ്പണര്‍മാരായ ആയുഷ് ജംവാളിനെയും(4), വൈഭവ് ശര്‍മയെയും(3) പവര്‍ പ്ലേയില്‍ തന്നെ നഷ്ടമായ ഹിമാചലിനെ 27 പന്തില്‍ 39 റണ്‍സെടുത്ത ഏകാന്ത് സെന്നും 16 പന്തില്‍ 29 റണ്‍സെടുത്ത ക്യാപ്റ്റൻ പുക്രജ് മന്നും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും പുറത്തായശേഷം 28 പന്തില്‍ 57 റണ്‍സെടുത്ത വൈഭവ് കള്‍ട്ടയും 21 പന്തിൽ 30 റണ്‍സെടുത്ത ആര്യമാന്‍ സിംഗ് ധലിവാളും പൊരുതി നോക്കിയെങ്കലും കേരളത്തിന്‍റെ കൂറ്റൻ സ്കോര്‍ കൈയെത്തിപ്പിടിക്കാനായില്ല. കേരളത്തിനായി വൈശാഖ് ചന്ദ്രൻ രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ക്വാര്‍ട്ടറിലെത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം ഓപ്പണര്‍ മുഹമ്മദ് അസറുദ്ദീന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിലാണ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്തത്. 57 പന്തില്‍ 101 റണ്‍സെടുത്ത അസറുദ്ദീനാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. മറ്റൊരു ഓപ്പണറായ രോഹന്‍ കുന്നുമ്മല്‍ 16 പന്തില്‍ 35 റണ്‍സെടുത്തപ്പോള്‍ മൂന്നാം നമ്പറിലിറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ 21 പന്തില്‍ 44 റണ്‍സെടുത്തു. ടോസ് നേടി ക്രീസിലിറങ്ങിയ കേരളത്തിന് അസറുദ്ദീനും രോഹനും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവും ചേര്‍ന്ന് 5.4 ഓവറില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
രോഹന്‍ പുറത്തായശേഷം ക്രീസിലെത്തിയ സഞ്ജു സാംസണും അസറുദ്ദീനൊപ്പം തകര്‍ത്തടിച്ചതോടെ കേരളം കുതിച്ചു. എട്ടാം ഓവറില്‍ കേരളം 100 കടന്നു. 27 പന്തില്‍ അസറുദ്ദീന്‍ അര്‍ധസെഞ്ചുറി തികച്ചു. പതിമൂന്നാം ഓവറില്‍ സഞ്ജുവിനെ മൃദുല്‍ സരോച് പുറത്താക്കി. 5 ഫോറും രണ്ട് സിക്സും പറത്തിയാണ് സഞ്ജു 21 പന്തിൽ 44 റണ്‍സെടുത്തത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അബ്ദുള്‍ ബാസിതും(5 പന്തില്‍ 24) സല്‍മാന്‍ നിസാറും(15 പന്തില്‍ 26) ചേര്‍ന്ന് കേരളത്തെ 20 ഓവറില്‍ 268 റണ്‍സിലെത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!