നടരാജനെ തേടി ആനന്ദ് മഹീന്ദ്രയുടെ സമ്മാനമെത്തി

Published : Apr 01, 2021, 08:26 PM IST
നടരാജനെ തേടി ആനന്ദ് മഹീന്ദ്രയുടെ സമ്മാനമെത്തി

Synopsis

ഓസ്ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ ആറ് താരങ്ങള്‍ക്കാണ് പരമ്പര നേട്ടത്തിന് പിന്നാലെ ആനന്ദ് മഹീന്ദ്ര, പുതിയ ഥാർ എസ്‍യുവി സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

ചെന്നൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങള്‍ക്ക് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ സമ്മാനമായി പ്രഖ്യാപിച്ച മഹീന്ദ്രയുടെ പുതിയ ഥാർ എസ്‌യുവി ഇന്ത്യന്‍ പേസറായ ടി നടരാജന് സ്വന്തമായി. സമ്മാനം സ്വീകരിച്ച നടരാജന്‍ ആനന്ദ് മഹീന്ദ്രയോട് നന്ദി പറഞ്ഞതിനൊപ്പം അദ്ദേഹത്തിന് ഗാബ ടെസ്റ്റില്‍ അണിഞ്ഞ ടെസ്റ്റ് ജേഴ്സി കൈയൊപ്പിട്ട് സമ്മാനമായി തിരികെ നല്‍കുമെന്നും ട്വിറ്ററില്‍ കുറിച്ചു. പുതിയ ചുവപ്പ് നിറത്തിലുള്ള ഥാറിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും നടരാജന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഓസ്ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ ആറ് താരങ്ങള്‍ക്കാണ് പരമ്പര നേട്ടത്തിന് പിന്നാലെ ആനന്ദ് മഹീന്ദ്ര, പുതിയ ഥാർ എസ്‍യുവി സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. നടരാജന് പുറമെ മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ ഠാക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ശുഭ്‍മാന്‍ ഗില്‍, നവദീപ് സെയ്‌നി എന്നിവര്‍ക്കാണ് ആനന്ദ് മഹീന്ദ്ര ഥാര്‍ സമ്മാനമായി പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ നിരത്തുകളില്‍ സൂപ്പര്‍ ഹിറ്റായി കുതിക്കുന്ന വാഹനമാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍. എ.എക്‌സ്, എല്‍.എക്‌സ് എന്നീ രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ എത്തിയിട്ടുള്ള ഥാറിന് 12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.  ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് ഓപ്ഷനുകളില്‍ ഥാര്‍ നിരത്തുകളില്‍ എത്തിയിട്ടുണ്ട്.

2020 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനത്തിലാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാറിനെ അവതരിപ്പിച്ചത്. ഒക്ടോബര്‍ 2ന് ഗാന്ധി ജയന്തി ദിനത്തിൽ വില പ്രഖ്യാപിച്ച് ബുക്കിംഗും ആരംഭിച്ചു.  കൊവിഡ് 19 സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും  വാഹനത്തിന് മികച്ച പ്രതികരണമാണ് വിപണിയില്‍ ലഭിച്ചത്. വിപണിയിലെത്തി ഒരു മാസത്തിനുള്ളിൽ ഥാര്‍ 20,000 ബുക്കിംഗുകൾ ഥാര്‍ നേടിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശുഭ്മാന്‍ ഗിൽ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താവാൻ കാരണമായത് 5 കാര്യങ്ങൾ, ഒഴിവാക്കുന്ന കാര്യം അറിയിച്ചത് അവസാന നിമിഷം
അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ട് പൊരുതി വീണു, മൂന്നാം ടെസ്റ്റിലും ജയിച്ചുകയറി ആഷസ് കിരീടം നിലനിര്‍ത്തി ഓസ്ട്രേലിയ