ടി20 ലോകകപ്പ്: വിജയം തുടരാന്‍ ഓസീസും ലങ്കയും; ടോസ് അറിയാം

By Web TeamFirst Published Oct 28, 2021, 7:15 PM IST
Highlights

ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച അതേ ടീമിനെ ഓസീസ് നിലനിര്‍ത്തി. അതേസമയം, ബംഗ്ലാദേശിനെതിരെ കളിച്ച ടീമില്‍ ശ്രീലങ്ക ഒരു മാറ്റം വരുത്തി. ഫെര്‍ണാണ്ടോക്ക് പകരം മഹീക്ഷ തീക്ഷ്ണ ലങ്കയുടെ അന്തിമ ഇലവനിലെത്തി.

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ(Sri Lanka) ടോസ് നേടിയ ഓസ്ട്രേലിയ(Australia) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ ജയിച്ച ഇരു ടീമുകളും വിജയം തുടരാനാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ തകര്‍ത്തപ്പോള്‍ ഓസ്ട്രേലിയയുടെ ജയം ദക്ഷിണാഫ്രിക്കയോടായിരുന്നു.

Toss news from Dubai 📰

Australia have won the toss and will field first.

Who are you backing in this one? | | https://t.co/dkIIjDEJLc pic.twitter.com/ayhN0OuFIr

— T20 World Cup (@T20WorldCup)

ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച അതേ ടീമിനെ ഓസീസ് നിലനിര്‍ത്തി. അതേസമയം, ബംഗ്ലാദേശിനെതിരെ കളിച്ച ടീമില്‍ ശ്രീലങ്ക ഒരു മാറ്റം വരുത്തി. ഫെര്‍ണാണ്ടോക്ക് പകരം മഹീക്ഷ തീക്ഷ്ണ ലങ്കയുടെ അന്തിമ ഇലവനിലെത്തി. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നടന്ന അതേ പിച്ചിലാണ് ഇന്നത്തെ മത്സരവും നടക്കുന്നത്. ശ്രീലങ്കന്‍ സ്പിന്നര്‍മാരും ഓസ്ട്രേലിയന്‍ ബാറ്റര്‍മാരും തമ്മിലുള്ള പോരാട്ടമാകും ഇന്നത്തെ പോരാട്ടമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഗ്രൂപ്പില്‍ ഓരോ ജയങ്ങളുമായി ഇംഗ്ലണ്ടിന് പിന്നില്‍ ശ്രീലങ്ക രണ്ടാമതും ഓസ്ട്രേലിയ മൂന്നാമതുമാണ്. ബംഗ്ലാദേശിനെതിരെ മികച്ച റണ്‍റേറ്റില്‍ ജയിച്ചതാണ് ലങ്കക്ക് അനുകൂലമായത്.

ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: Kusal Perera(w), Pathum Nissanka, Charith Asalanka, Avishka Fernando, Wanindu Hasaranga, Bhanuka Rajapaksa, Dasun Shanaka(c), Chamika Karunaratne, Dushmantha Chameera, Lahiru Kumara, Maheesh Theekshana.

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവന്‍: David Warner, Aaron Finch(c), Mitchell Marsh, Steven Smith, Glenn Maxwell, Marcus Stoinis, Matthew Wade(w), Pat Cummins, Mitchell Starc, Adam Zampa, Josh Hazlewood.

click me!