Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: കോലിയും രോഹിത്തും രാഹുലുമല്ല; ഇന്ത്യയുടെ ഗെയിം ചേഞ്ചറെ പ്രവചിച്ച് വസീം അക്രം

മറ്റൊരാളായിരിക്കും ഇക്കുറി ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമാവുക എന്നാണ് പാകിസ്ഥാന്‍ പേസ് ഇതിഹാസം വസീം അക്രം നിരീക്ഷിക്കുന്നത് 

ICC T20 World Cup 2021 Wasim Akram names batter who can change the game for India
Author
Dubai - United Arab Emirates, First Published Oct 22, 2021, 3:29 PM IST

ദുബായ്: ടി20 ലോകകപ്പില്‍(ICC T20 World Cup 2021) താരബാഹുല്യമുള്ള ടീമുകളിലൊന്നാണ് ഇന്ത്യ(Team India). ക്യാപ്റ്റന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും റിഷഭ് പന്തും അടങ്ങുന്ന ബാറ്റിംഗ് നിരയ്‌ക്കും ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും രവിചന്ദ്ര അശ്വിനുമുള്ള ബൗളിംഗ് നിരയ്‌ക്കുമൊപ്പം ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും ഹര്‍ദിക് പാണ്ഡ്യയുമുള്ളത് ഇന്ത്യയെ ഫേവറൈറ്റുകളാക്കുന്നു. ഇവരെല്ലാം തന്നെ മാച്ച് വിന്നര്‍മാരായി പേരെടുത്ത താരങ്ങളാണ്. എന്നാല്‍ മറ്റൊരാളായിരിക്കും ഇക്കുറി ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമാവുക എന്നാണ് പാകിസ്ഥാന്‍ പേസ് ഇതിഹാസം വസീം അക്രത്തിന്‍റെ(Wasim Akram) നിരീക്ഷണം. 

ടി20 ലോകകപ്പ്: 'ഇന്ത്യ ഹോട്ട് ഫേവറൈറ്റുകള്‍'; മുന്‍ നിലപാടില്‍ മലക്കംമറിഞ്ഞ് മൈക്കല്‍ വോണ്‍

മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ഗെയിം ചേഞ്ചറാവും എന്നാണ് അക്രം പറയുന്നത്. 'ഇന്ത്യ സൂര്യകുമാറിലെ താരത്തെ കണ്ടെത്തിക്കഴിഞ്ഞു. പവര്‍പ്ലേയ്‌ക്ക് ശേഷം(6 ഓവര്‍) മത്സരം മാറ്റിമറിക്കുക അദേഹമായിരിക്കും. ഞാന്‍ സൂര്യകുമാറിന്‍റെ ഷോട്ടുകള്‍ കണ്ടു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ എനിക്കൊപ്പമുണ്ടായിരുന്നു. ക്രിക്കറ്റര്‍ എന്ന നിലയില്‍ അദേഹം വളര്‍ന്നിരിക്കുന്നു. തനത് ശൈലിയില്‍ കളിച്ചാല്‍ സൂര്യകുമാറിനെ തടയാനാവില്ല. അതിനാല്‍ കരിയറിലെ ശൈലിയില്‍ തന്നെ അദേഹം കളി തുടരേണ്ടതുണ്ട്'. 

ടി20 ലോകകപ്പ്: കോലിപ്പട അപകടകാരികള്‍; ജേസൺ റോയ് ഏഷ്യാനെറ്റ് ന്യൂസിനോട്

ഇന്ത്യന്‍ ക്രിക്കറ്റ് വളര്‍ച്ചയുടെ പാതയില്‍ 

'ഇന്ത്യന്‍ ക്രിക്കറ്റിനെ വളരെ ആഴത്തില്‍ പിന്തുടര്‍ന്നിട്ടില്ല. എന്നാല്‍ വലിയ മത്സരങ്ങള്‍ തീര്‍ച്ചയായും കണ്ടിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ വിജയിച്ച രീതിയും ഇംഗ്ലണ്ടിലെ പ്രകടനവും കണ്ടു. ഇന്ത്യന്‍ ക്രിക്കറ്റ് വളര്‍ച്ചയുടെ പാതയിലാണ് എന്ന് നിസംശയം പറയാം. മികച്ച ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്‍റെ ഫലമാണിത്. അതിനാലാണ് മികച്ച, ഭാവിയുള്ള യുവതാരങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്' എന്നും അക്രം കൂട്ടിച്ചേര്‍ത്തു. 

ടി20 ലോകകപ്പ്: എം എസ് ധോണിയെക്കാൾ മികച്ച ഉപദേഷ്‌ടാവിനെ ടീമിന് കിട്ടാനില്ല; വാഴ്‌ത്തിപ്പാടി കെ എല്‍ രാഹുല്‍

ഇന്ത്യന്‍ സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. 

ടി20 ലോകകപ്പ്: ലോകകപ്പില്‍ മാത്രമല്ല, മറ്റൊരു കണക്കിലും പാകിസ്ഥാനേക്കാള്‍ ഇന്ത്യ ബഹുകേമം

Follow Us:
Download App:
  • android
  • ios