T20 World Cup: ആര്‍ അശ്വിന്‍ ഇറങ്ങട്ടെ; അഫ്‌ഗാനെതിരെ വേറിട്ട ഇലവന്‍ നിര്‍ദേശിച്ച് സുനിൽ ഗാവസ്‌കർ

By Web TeamFirst Published Nov 3, 2021, 6:28 PM IST
Highlights

അശ്വിനെ മൂന്നാം സ്‌പിന്നറായോ വരുണ്‍ ചക്രവര്‍ത്തിയുടെ പകരക്കാരനായോ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഗാവസ്‌കര്‍ വാദിക്കുന്നു

അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup 2021) അഫ്‌ഗാനിസ്ഥാനെതിരെ(IND vs AFG) ആർ അശ്വിന്‍(Ravichandra Ashwin) ഉള്‍പ്പടെ മൂന്ന് സ്‌പിന്നർമാരെ കളിപ്പിക്കാൻ ഇന്ത്യ(Team India) തയ്യാറാവണമെന്ന് മുന്‍ നായകന്‍ സുനിൽ ഗാവസ്‌കർ(Sunil Gavaskar). ഹർദിക് പാണ്ഡ്യ(Hardik Pandya) ബൗൾ ചെയ്യുമെങ്കിൽ ഇന്ത്യക്ക് ഒരു സ്‌പിന്നറെക്കൂടി ഉൾപ്പെടുത്താൻ കഴിയുമെന്നാണ് ഇതിഹാസ താരത്തിന്‍റെ നിരീക്ഷണം. അഫ്‌ഗാനിസ്ഥാൻ മികച്ച ടീമാണെന്നും അവരെ കുറച്ചുകാണാൻ കഴിയില്ലെന്നും ഗാവസ്‌കര്‍ ടീം ഇന്ത്യയെ ഓര്‍മ്മിപ്പിച്ചു. 

അശ്വിനെ മൂന്നാം സ്‌പിന്നറായോ വരുണ്‍ ചക്രവര്‍ത്തിയുടെ പകരക്കാരനായോ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഗാവസ്‌കര്‍ വാദിക്കുന്നു. മൂന്നാം സ്‌‌പിന്നറായാണ് താരത്തെ ഉള്‍പ്പെടുത്തുന്നത് എങ്കില്‍ പേസര്‍മാരായ മുഹമ്മദ് ഷമി, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരില്‍ ഒരാളെ പുറത്തിരുത്തണം എന്നാണ് ഗാവസ്‌കറുടെ വാക്കുകള്‍. ടീമിലെ മുതിര്‍ന്ന സ്‌പിന്നറായ അശ്വിന്‍റെ സ്ഥാനം ആദ്യ രണ്ട് മത്സരങ്ങളിലും ബഞ്ചിലായിരുന്നു. രവീന്ദ്ര ജഡേജയും വരുണ്‍ ചക്രവര്‍ത്തിയുമാണ് പാകിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരെ ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചത്. 

ആദ്യ ജയത്തിന് ടീം ഇന്ത്യ

ടി20 ലോകകപ്പിൽ ആദ്യ ജയത്തിനായി ടീം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ അൽപ്പസമയത്തിനകം ഇറങ്ങും. അബുദാബിയിൽ രാത്രി ഏഴരയ്ക്കാണ് കളി. ആദ്യ രണ്ട് കളിയും തോറ്റ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിർത്താൻ വമ്പൻ ജയം അനിവാര്യമാണ്. പാകിസ്ഥാനോട് 10 വിക്കറ്റിനും ന്യൂസിലന്‍ഡിനോട് എട്ട് വിക്കറ്റിനുമായിരുന്നു കോലിപ്പടയുടെ തോല്‍വി. ലോകകപ്പിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടുന്ന മൂന്നാമത്തെ മത്സരമാണ് ഇന്നത്തേത്. ആദ്യ രണ്ട് കളിയിലും ഇന്ത്യക്കായിരുന്നു ജയം. 2010ൽ ഏഴ് വിക്കറ്റിനും 2012ൽ 23 റൺസിനുമായിരുന്നു ഇന്ത്യയുടെ ജയം.

T20 World Cup| എക്കാലത്തേയും മികച്ച നായകനായിരിക്കും വിരാട് കോലി; വൈറലായി സ്പീക്കര്‍ എം ബി രാജേഷിന്റെ കുറിപ്പ്

റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബുര്‍ റഹ്മാന്‍ സ്പിന്‍ ത്രയത്തെ അതിജീവിക്കുകയാവും ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി. സൂര്യകുമാറിന്‍റെ ആരോഗ്യസ്ഥിതിയില്‍ വ്യക്തതയില്ലാത്തതിനാല്‍ ഇഷാന്‍ കിഷന്‍ തുടരാനാണ് സാധ്യത. രോഹിത് ശര്‍മ ഓപ്പണറായി തിരിച്ചെത്തുമ്പോള്‍ കെ എല്‍ രാഹുല്‍ മധ്യനിരയിലേക്കിറങ്ങും. അബുദാബിയിലും ടോസ് നിര്‍ണായകമാവും. ഇവിടെ കഴിഞ്ഞ എട്ട് കളിയില്‍ ആറിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവരാണ്. 

T20 World Cup:'സച്ചിനോട് 2007ല്‍ ചെയ്‌ത അതേ തെറ്റ്'; ഹിറ്റ്‌മാനെ താഴേക്കിറക്കിയതിനെ കുറിച്ച് സെവാഗ്

click me!