ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനോട് എന്തുകൊണ്ട് തോറ്റു; കാരണങ്ങള്‍ പറഞ്ഞ് ജസ്‌പ്രീത് ബുമ്ര, 'ബയോ-ബബിളും പ്രതി'

By Web TeamFirst Published Nov 1, 2021, 8:43 AM IST
Highlights

ഇന്ത്യന്‍ തോല്‍വിയുടെ കാരണങ്ങള്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര മത്സരശേഷം തുറന്നുപറഞ്ഞു

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) സൂപ്പര്‍ 12 ഘട്ടത്തിലെ ജീവന്‍മരണ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനോട്(New Zealand Cricket Team) ദയനീയമായി ടീം ഇന്ത്യ(Team India) തോല്‍ക്കുമെന്ന് ആരും കരുതിയതല്ല. തോല്‍വിയോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകളാണ് മങ്ങിയത്. ടോസ് മുതല്‍ കളി വഴുതിയ ഇന്ത്യക്ക് ബാറ്റിംഗ്, ബൗളിംഗ് നിരയുടെ ഫോമില്ലായ്‌മയും തിരിച്ചടിയായി. ഇന്ത്യന്‍ തോല്‍വിയുടെ കാരണങ്ങള്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര മത്സരശേഷം തുറന്നുപറഞ്ഞു. 

ടി20 ലോകകപ്പ്: ടോസ് മുതല്‍ കളി കൈവിട്ടു; ഇന്ത്യയുടെ തോൽവിക്ക് വഴിവെച്ച അഞ്ച് കാരണങ്ങൾ

'ബയോ-ബബിളും തിരിച്ചടി'

ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ ബാറ്റിംഗ് തന്ത്രം പാളിയെന്ന് ബുമ്ര പറഞ്ഞു. 'ടോസ് നിർണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്യേണ്ടിവരുകയാണെങ്കിൽ വലിയ സ്കോറിലെത്തണം എന്നായിരുന്നു തീരുമാനം. ബാറ്റർമാർ അൽപം നേരത്തേ ആക്രമിച്ച് തുടങ്ങിയത് തിരിച്ചടിയായി. തുടർച്ചയായി ബയോ-ബബിളിൽ കഴിയുന്നത് താരങ്ങളുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. തോൽവിയും ജയവും ക്രിക്കറ്റിന്‍റെ ഭാഗമാണ്. ഈ തോൽവിയിൽ തളരില്ല' എന്നും മത്സരശേഷം ബുമ്ര പറഞ്ഞു.

🔹 Hassan's fairytale return 👏
🔹 India in doldrums 📉

The talking points from a riveting day at the 2021 👇 https://t.co/2pwHnMKt2H

— T20 World Cup (@T20WorldCup)

തിരിച്ചടികളുടെ മത്സരം

ടി20 ലോകകപ്പിൽ പാകിസ്ഥാന് പിന്നാലെ ന്യൂസിലന്‍ഡും ടീം ഇന്ത്യക്ക് കനത്ത പ്രഹരം നല്‍കുകയായിരുന്നു. നിർണായക മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് ന്യൂസിലൻഡിനോട് തോറ്റു. ഇന്ത്യയുടെ 110 റൺസ് 33 പന്ത് ശേഷിക്കെയാണ് കിവീസ് മറികടന്നത്. ഇതോടെ ഇന്ത്യയുടെ സെമിഫൈനൽ സാധ്യത മങ്ങി. ഡാരില്‍ മിച്ചല്‍- കെയ്‌ന്‍ വില്യംസണ്‍ സഖ്യമാണ് കിവികളെ ജയിപ്പിച്ചത്. 

ടി20 ലോകകപ്പ്: സെമി കാണാതെ ഇന്ത്യ പുറത്തായോ? ഇനിയുള്ള സാധ്യതകള്‍

മറുപടി ബാറ്റിംഗില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ(20) നാലാം ഓവറില്‍ ബുമ്ര, ഠാക്കൂറിന്‍റെ കൈകളിലെത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡാരില്‍ മിച്ചല്‍-കെയ്‌ന്‍ വില്യംസണ്‍ സഖ്യം കിവികളെ പവര്‍പ്ലേയില്‍ 44ലെത്തിച്ചു. 10 ഓവറില്‍ ടീം സ്‌കോര്‍ 83. 13-ാം ഓവറില്‍ മിച്ചലിനെ(49) ബുമ്ര പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. ഗുപ്റ്റിലാണ്(20) പുറത്തായ മറ്റൊരു താരം. എങ്കിലും വില്യംസണും(33*), കോണ്‍വേയും(2*) ടീമിനെ നിഷ്‌പ്രയാസം ലക്ഷ്യത്തിലെത്തിച്ചു.  

Kane Williamson cut a happy figure after 's big win over India 😁

Hear what the skipper had to say post-match 📺 pic.twitter.com/x0v6rnUzq6

— T20 World Cup (@T20WorldCup)

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കോലിപ്പടയ്‌ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 110 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 19 പന്തില്‍ 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. നായകന്‍ വിരാട് കോലി ഒന്‍പത് റണ്‍സില്‍ പുറത്തായി. കിവികള്‍ക്കായി ബോള്‍ട്ട് മൂന്നും സോധി രണ്ടും മില്‍നെയും സൗത്തിയും ഓരോ വിക്കറ്റും നേടി. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് ഇന്ത്യ 10 വിക്കറ്റിന് തോല്‍വി വഴങ്ങിയിരുന്നു. 

ടി20 ലോകകപ്പ്: ഇന്ത്യന്‍ മോഹങ്ങള്‍ക്ക് ഇരുട്ടടി; വമ്പന്‍ ജയവുമായി ന്യൂസിലന്‍ഡ്

click me!