ഇന്ത്യയുടെ സെമി സാധ്യതകൾ പൂർണമായും അവസാനിച്ചിട്ടില്ല. ഇനിയുള്ള സാധ്യത എങ്ങനെയെന്ന് നോക്കാം.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റെങ്കിലും ഇന്ത്യയുടെ(Team India) സെമി സാധ്യതകൾ പൂർണമായും അവസാനിച്ചിട്ടില്ല. ഇനിയുള്ള സാധ്യത എങ്ങനെയെന്ന് നോക്കാം.

Scroll to load tweet…

അഫ്‌ഗാനിസ്ഥാൻ, നമീബിയ, സ്കോട്‍ലൻഡ് ടീമുകളെ ഇന്ത്യ തോൽപ്പിക്കണം. ചെറിയ ജയമല്ല, വമ്പൻ മാർജിനിൽ തന്നെ തോൽപ്പിക്കണം. ഇതിനൊപ്പം ന്യൂസിലൻഡിനെ അഫ്‌ഗാൻ തോൽപ്പിക്കണം. ഇതോടെ ഇന്ത്യ, അഫ്‌ഗാൻ, കിവീസ് ടീമുകൾക്ക് ആറ് പോയിന്‍റ് വീതമാകും. മികച്ച റൺറേറ്റ് ഉണ്ടെങ്കിൽ ഇന്ത്യക്ക് സെമിയിൽ കടക്കാം. ഇതെല്ലാം വിദൂര സാധ്യതകൾ മാത്രമാണ്. എങ്കിലും ഇന്ത്യൻ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യയുടെ തിരിച്ചുവരവിനായി.

Scroll to load tweet…

കോലിപ്പടയ്‌ക്ക് കനത്ത പ്രഹരം

ടി20 ലോകകപ്പിൽ പാകിസ്ഥാന് പിന്നാലെ ന്യൂസിലന്‍ഡും ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി നല്‍കുകയായിരുന്നു. നിർണായക മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് ന്യൂസിലൻഡിനോട് തോറ്റു. ഇന്ത്യയുടെ 110 റൺസ് 33 പന്ത് ശേഷിക്കെയാണ് കിവീസ് മറികടന്നത്. ഇതോടെ ഇന്ത്യയുടെ സെമിഫൈനൽ സാധ്യത മങ്ങുകയായിരുന്നു. ഡാരില്‍ മിച്ചല്‍- കെയ്‌ന്‍ വില്യംസണ്‍ സഖ്യമാണ് കിവികളെ ജയിപ്പിച്ചത്. 

ടി20 ലോകകപ്പ്: നമീബിയയെ വീഴ്‌ത്തി അഫ്‌ഗാനിസ്ഥാന്‍; അസ്‌ഗാര്‍ അഫ്‌ഗാന് ജയത്തോടെ യാത്രയപ്പ്

മറുപടി ബാറ്റിംഗില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ(20) നാലാം ഓവറില്‍ ബുമ്ര, ഠാക്കൂറിന്‍റെ കൈകളിലെത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡാരില്‍ മിച്ചല്‍-കെയ്‌ന്‍ വില്യംസണ്‍ സഖ്യം കിവികളെ പവര്‍പ്ലേയില്‍ 44ലെത്തിച്ചു. 10 ഓവറില്‍ ടീം സ്‌കോര്‍ 83. 13-ാം ഓവറില്‍ മിച്ചലിനെ(49) ബുമ്ര പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. എങ്കിലും വില്യംസണും(33*), കോണ്‍വേയും(2*) ടീമിനെ നിഷ്‌പ്രയാസം ലക്ഷ്യത്തിലെത്തിച്ചു. 

Scroll to load tweet…

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കോലിപ്പടയ്‌ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 110 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 19 പന്തില്‍ 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. നായകന്‍ വിരാട് കോലി ഒന്‍പത് റണ്‍സില്‍ പുറത്തായി. കിവികള്‍ക്കായി ബോള്‍ട്ട് മൂന്നും സോധി രണ്ടും മില്‍നെയും സൗത്തിയും ഓരോ വിക്കറ്റും നേടി. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് ഇന്ത്യ 10 വിക്കറ്റിന് തോല്‍വി വഴങ്ങിയിരുന്നു. 

ടി20 ലോകകപ്പ്: ഇന്ത്യന്‍ മോഹങ്ങള്‍ക്ക് ഇരുട്ടടി; വമ്പന്‍ ജയവുമായി ന്യൂസിലന്‍ഡ്