ടി20 ലോകകപ്പ്: സ്‌പിന്‍, പേസ് നിരകളില്‍ സര്‍പ്രൈസ്; പാകിസ്ഥാനെതിരായ ഇന്ത്യന്‍ ഇലവനുമായി ആകാശ് ചോപ്ര

By Web TeamFirst Published Oct 24, 2021, 6:03 PM IST
Highlights

മത്സരത്തിന് മുമ്പ് തന്‍റെ ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര

ദുബായ്: ഒരിഞ്ച് പിഴവുപോലും അഭിമാനത്തിന് വലിയ കോട്ടം തട്ടിക്കുന്ന പോരാട്ടമാണ് ടി20 ലോകകപ്പില്‍(T20 World Cup 2021) ഇന്ത്യയും പാകിസ്ഥാനും(IND vs PAK) തമ്മില്‍ ഇന്ന് അരങ്ങേറാന്‍ പോകുന്നത്. താരബാഹുല്യമുള്ള ടീമില്‍ നിന്ന് ഏറ്റവും ഉചിതമായ പ്ലേയിംഗ് ഇലവനെ കണ്ടെത്തുകയാണ് ഇന്ത്യന്‍(Team India) നായകന്‍ വിരാട് കോലിക്ക്(Virat Kohli) മുന്നിലുള്ള വെല്ലുവിളി. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ(Hardik Pandya) പന്തെറിയുമോ എന്ന ചര്‍ച്ചയും കോലിക്ക് തലവേദന കൂട്ടുന്നു. മത്സരത്തിന് മുമ്പ് തന്‍റെ ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര(Aakash Chopra). 

ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഇലവനില്‍ ചോപ്ര ഉള്‍പ്പെടുത്തി. എന്നാല്‍ ചക്രവര്‍ത്തിക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ടെങ്കില്‍ രവിചന്ദ്ര അശ്വിനെ മറികടന്ന് രാഹുല്‍ ചഹാറിനെയാണ് കളിപ്പിക്കേണ്ടത് എന്നാണ് ചോപ്രയുടെ പക്ഷം. പേസര്‍മാരില്‍ ജസ്‌പ്രീത് ബുമ്രക്കും മുഹമ്മദ് ഷമിക്കുമൊപ്പം ഭുവിയെ മറികടന്ന് ഷര്‍ദ്ദുല്‍ ഠാക്കൂറിനെയാണ് മുന്‍താരം നിര്‍ദേശിക്കുന്നത്. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ കളിപ്പിക്കണം എന്ന് പറയുമ്പോള്‍ റിഷഭ് പന്തിനെ അഞ്ചാം നമ്പറില്‍ ഇറക്കണം എന്നും വാദിക്കുന്നു. ടീമിലെ ഫിനിഷര്‍ ജോലി രവീന്ദ്ര ജഡേജയ്‌ക്കാണ്. 

ടി20 ലോകകപ്പ്: പാകിസ്ഥാന്‍ ടീം ശക്തര്‍; കോലിപ്പടയ്‌ക്ക് മുന്നറിയിപ്പുമായി മനോജ് തിവാരി

ചോപ്രയുടെ ഇന്ത്യന്‍ ഇലവന്‍

കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോലി(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി. 

പാകിസ്ഥാന്‍റെ പ്ലേയിംഗ് ഇലവനേയും ആകാശ് ചോപ്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പാക് ക്രിക്കറ്റ് ബോര്‍ഡ് അനൗണ്‍സ് ചെയ്ത 12 അംഗ ടീമില്‍ നിന്ന് ഹൈദര്‍ അലിയെ ചോപ്ര ഒഴിവാക്കി. 

ചോപ്രയുടെ പാകിസ്ഥാന്‍ ഇലവന്‍

ബാബര്‍ അസം(ക്യാപ്റ്റന്‍), ആസിഫ് അലി, ഫഖര്‍ സമാന്‍, മുഹമ്മദ് റിസ്‌വാന്‍(വിക്കറ്റ് കീപ്പര്‍), ഇമാദ് വസീം, മുഹമ്മദ് ഹഫീസ്, ഷദാബ് ഖാന്‍, ഷൊയൈബ് മാലിക്, ഹാരിഫ് റൗഫ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി. 

ടി20 ലോകകപ്പ്: കുശാല്‍ പെരേര ആദ്യ ഓവറില്‍ പുറത്ത്; പതറാതെ ലങ്ക, പവര്‍പ്ലേയില്‍ മികച്ച സ്‌കോര്‍

ചരിത്രം ഇന്ത്യക്കൊപ്പം

ദുബായില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ഇന്ത്യ-പാക് തീപാറും പോരാട്ടം. ലോകകപ്പില്‍ കണ്ടപ്പോഴൊക്കെ പാകിസ്ഥാന്റെ കൊമ്പൊടിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ലോകകപ്പ് വേദികളില്‍ പാകിസ്ഥാന് ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പില്‍ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നപ്പോള്‍ നിരാശയായിരുന്നു പാകിസ്ഥാന് ഫലം. ടി20 ലോകകപ്പില്‍ അഞ്ച് തവണ പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി. 

ടി20 ലോകകപ്പ്: ഇന്ന് ഇന്ത്യ, പാക് ആരാധകരുടെ അവസ്ഥ ഇങ്ങനെ; കലക്കന്‍ ട്വീറ്റുകളുമായി വസീം ജാഫര്‍

 

click me!