ദുബായില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ഇന്ത്യ-പാക് തീപാറും പോരാട്ടം. ലോകകപ്പില്‍ കണ്ടപ്പോഴൊക്കെ പാകിസ്ഥാന്റെ കൊമ്പൊടിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. 

ദുബായ്: ടി20 ലോകകപ്പ് വേളയിലും(T20 World Cup 2021)ട്വിറ്ററിലെ ക്രിക്കറ്റ് ചര്‍ച്ചകളില്‍ ഗംഭീര ട്വിറ്റുകളും കലക്കന്‍ മറുപടികളുമായി സജീവമാണ് ഇന്ത്യന്‍ മുന്‍താരം വസീം ജാഫര്‍(Wasim Jaffer). സൂപ്പര്‍ 12 ഘട്ടത്തിലെ ഇന്ത്യ-പാക്(IND vs PAK) സൂപ്പര്‍പോരാട്ടത്തിന് മണിക്കൂറുകള്‍ മുമ്പേ പതിവ് ശൈലിയില്‍ രസകരമായ ട്വീറ്റുകളുമായി ജാഫര്‍ ട്വിറ്ററില്‍ സജീവമായി. ഇന്ന് ഇന്ത്യ, പാക് ആരാധകരുടെ അവസ്ഥ ഇങ്ങനെയാണ് എന്ന തലക്കെട്ടോടെയാണ് മുന്‍ ഓപ്പണറുടെ ട്വീറ്റ്. 'ഇന്ത്യാ ഇന്ത്യാ' എന്ന തലക്കെട്ടോടെ പ്രാര്‍ഥനയുടെ ഒരു ചിത്രവും ജാഫര്‍ പങ്കുവെച്ചിട്ടുണ്ട്. 

Scroll to load tweet…
Scroll to load tweet…

ചരിത്രം ഇന്ത്യക്കൊപ്പം

ദുബായില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ഇന്ത്യ-പാക് തീപാറും പോരാട്ടം. ലോകകപ്പില്‍ കണ്ടപ്പോഴൊക്കെ പാകിസ്ഥാന്റെ കൊമ്പൊടിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ലോകകപ്പ് വേദികളില്‍ പാകിസ്ഥാന് ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പില്‍ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നപ്പോള്‍ നിരാശയായിരുന്നു പാകിസ്ഥാന് ഫലം. ടി20 ലോകകപ്പില്‍ അഞ്ച് തവണ പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി. 

ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ ആകെ ഇന്ത്യ 115 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 73 കളിയില്‍ ജയിച്ചപ്പോള്‍ 37ല്‍ തോറ്റു. രണ്ട് മത്സരം ടൈയായി. ഫലമില്ലാതെ പോയത് മൂന്ന് കളികള്‍. ഇന്ത്യയുടെ വിജയശതമാനം 63.5. പാകിസ്ഥാന്‍ ഇതുവരെ 129 ട്വന്റി 20യില്‍ കളിച്ചിട്ടുണ്ട്. 77 ജയം നേടിയപ്പോള്‍ 45 കളിയില്‍ തോറ്റു. രണ്ട് മത്സരം ടൈയായി. മത്സര ഫലമില്ലാതെ പോയത് അഞ്ച് കളിയില്‍. വിജയശതമാനം 59.7. രണ്ട് സന്നാഹമത്സരങ്ങളിലും ഇന്ത്യ ജയിച്ചപ്പോള്‍ പാകിസ്ഥാന്‍ ഓരോ ജയവും തോല്‍വിയും രുചിച്ചു.

ടി20 ലോകകപ്പ്: പാകിസ്ഥാന്‍ ടീം ശക്തര്‍; കോലിപ്പടയ്‌ക്ക് മുന്നറിയിപ്പുമായി മനോജ് തിവാരി

ഇന്ത്യന്‍ സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

പാകിസ്ഥാന്‍ 12 അംഗ ടീം

ബാബര്‍ അസം(ക്യാപ്റ്റന്‍), ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, മുഹമ്മദ് റിസ്‌വാന്‍(വിക്കറ്റ് കീപ്പര്‍), ഇമാദ് വസീം, മുഹമ്മദ് ഹഫീസ്, ഷദാബ് ഖാന്‍, ഷൊയൈബ് മാലിക്, ഹാരിഫ് റൗഫ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി. 

ടി20 ലോകകപ്പ്: ഇന്ത്യക്കെതിരെ ജയിക്കുക എളുപ്പമല്ല; തുറന്നുസമ്മതിച്ച് പാക് മുന്‍ നായകന്‍, കാരണമിത്