T20 World Cup‌‌‌| വായുവില്‍ ഒരു നിമിഷത്തെ അത്ഭുതം; ജഗ്ലിങ് ക്യാച്ചുമായി വിക്കറ്റ് കീപ്പര്‍ കോണ്‍വേ- വീഡിയോ

By Web TeamFirst Published Nov 7, 2021, 4:08 PM IST
Highlights

വായുവില്‍ ഒരു നിമിഷത്തിനുള്ളിലാണ് കോണ്‍വേ ഇതെല്ലാം ചെയ്‌തത്. താരത്തിന്‍റെ മെയ്‌‌വഴക്കവും ഏകാഗ്രതയും വ്യക്തമായ ക്യാച്ച്. 

അബുദാബി: ലോക ക്രിക്കറ്റില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന വിസ്‌മയമാണ് ജഗ്ലിങ്  ക്യാച്ചുകള്‍(Juggling Catch). വിക്കറ്റ് കീപ്പറുടെ കൈകളിലാവട്ടെ ഇത്തരം ക്യാച്ചുകള്‍ പിറക്കാനുള്ള സാധ്യത തന്നെ അതിവിദൂരം. എന്നാല്‍ ടി20 ലോകകപ്പില്‍(T20 World Cup 2021) അഫ്‌ഗാനിസ്ഥാനെതിരായ(NZ vs AFG) സൂപ്പര്‍ 12(Super 12) മത്സരത്തില്‍ ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ദേവോണ്‍ കോണ്‍വേ( Devon Conway ) ഇത്തരമൊരു ജഗ്ലിങ് ക്യാച്ചുമായി അമ്പരപ്പിച്ചു. 

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്‌ഗാനായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത് ഹസ്രത്തുള്ള സസായും മുഹമ്മദ് ഷഹ്‌സാദുമായിരുന്നു. എന്നാല്‍ ആദം മില്‍നെ എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്ത് ഈ കൂട്ടുകെട്ട് പൊളിച്ചു. മില്‍നെയുടെ ബൗണ്‍സറില്‍ ബാറ്റ് വെച്ച ഷഹ്‌സാദ് വിക്കറ്റിന് പിന്നില്‍ കോണ്‍വേയുടെ കൈകളിലെത്തി. ആദ്യ ശ്രമത്തില്‍ വഴുതിപ്പോയെങ്കിലും തട്ടിത്തട്ടി മൂന്നാം ഊഴത്തില്‍ പന്ത് പൂര്‍ണമായും ഗ്ലൗസില്‍ ഒതുക്കുകയായിരുന്നു കോണ്‍വേ. വായുവില്‍ ഒരു നിമിഷത്തിനുള്ളിലാണ് കോണ്‍വേ ഇതെല്ലാം ചെയ്‌തത്. താരത്തിന്‍റെ മെയ്‌‌വഴക്കവും ഏകാഗ്രതയും വ്യക്തമായ ക്യാച്ച്. 11 പന്തില്‍ വെറും നാല് റണ്‍സാണ് ഷഹ്‌സാദിന്‍റെ നേട്ടം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി ന്യൂസിലന്‍ഡിനെ ഫീല്‍ഡിംഗിനയക്കുകയായിരുന്നു. നമീബിയക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. അതേസമയം അഫ്ഗാന്‍ ഒരുമാറ്റം വരുത്തി. സ്‌പിന്നര്‍ മുജീബ് ഉര്‍ റഹ്മാന്‍ ടീമില്‍ തിരിച്ചെത്തി. മത്സരത്തില്‍ ന്യൂസിലന്‍ഡ് പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ വര്‍ധിക്കും.

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഡാരില്‍ മിച്ചല്‍, കെയ്ന്‍ വില്യംസണ്‍, ദേവോണ്‍ കോണ്‍വേ, ജയിംസ് നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, ടിം സൗത്തി, ഇഷ് സോഥി, ട്രന്റ് ബോള്‍ട്ട്.

അഫ്ഗാനിസ്ഥാന്‍: ഹസ്രത്തുള്ള സസായ്, മുഹമ്മദ് ഷഹ്‌സാദ്, റഹ്മാനുള്ള ഗുര്‍ബാസ്, നജീബുള്ള സദ്രാന്‍, ഗുല്‍ബാദിന്‍ നെയ്ബ്, മുഹമ്മദ് നെയ്ബ്, കരീം ജനാത്, റാഷിദ് ഖാന്‍, നവീനുല്‍ ഹഖ്, ഹമീദ് ഹസന്‍, മുജിബ് ഉര്‍ റഹ്മാന്‍. 

T20 World Cup| പോരാളികളായിരുന്നു, നാല് ജയവുമുണ്ട്; ഭാഗ്യം കൂടി വേണമെന്ന് ദക്ഷിണാഫ്രിക്ക വീണ്ടും തെളിയിക്കുന്നു
 


 

click me!