
ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ കലാശപ്പോര്(New Zealand vs Australia Final) ഇന്ന് ദുബായില്‍( Dubai International Cricket Stadium) നടക്കുമ്പോള്‍ വിജയികള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക എത്രയായിരിക്കുമെന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. ഐസിസി കിരീടത്തിനൊപ്പം(ICC Trophy) 16 ലക്ഷം ഡോളര്‍ ആണ് ചാമ്പ്യന്മാര്‍ക്കുള്ള സമ്മാനത്തുക. അതായത് ഏതാണ്ട് 12 കോടി രൂപയ്ക്ക് അടുത്ത്. ഫൈനലില്‍ തോൽക്കുന്ന ടീമിന് 8 ലക്ഷം ഡോളര്‍ സമ്മാനമായി ലഭിക്കും.
ടി20യിലെ പുതിയ ലോക ചാമ്പ്യന്മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തിൽ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. ദുബായിൽ ഇന്ത്യന്‍സമയം രാത്രി 7.30നാണ് ഫൈനൽ. ടി20യിലെ ആദ്യ ലോക കിരീടം നോട്ടമിട്ടാണ് ഇരു ടീമും ഇറങ്ങുന്നത്. ന്യൂസിലന്‍ഡാണ് കിരീടമുയര്‍ത്തുന്നത് എങ്കില്‍ അത് ക്രിക്കറ്റില്‍ പുതു ചരിത്രമാകും. ഒരു വര്‍ഷം രണ്ട് ഐസിസി കിരീടം നേടുന്ന ആദ്യ ടീം എന്ന നേട്ടത്തിന് തൊട്ടരികെയാണ് കെയ്‌ന്‍ വില്യംസണും കൂട്ടരും. ഈ വര്‍ഷം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ട്രോഫി ടീം ഇന്ത്യയെ തോല്‍പിച്ച് കിവികള്‍ ഉയര്‍ത്തിയിരുന്നു.
നിര്‍ണായകം ടോസ് ഭാഗ്യം
ദുബായില്‍ ഇന്നും ശ്രദ്ധാകേന്ദ്രമാവുക വൈകീട്ട് ഏഴ് മണിക്കുള്ള ടോസ് ആകും. ടൂര്‍ണമെന്‍റില്‍ രണ്ടാമത് ബാറ്റ് ചെയ്‌തവര്‍ക്കായിരുന്നു മിക്കപ്പോഴും മേൽക്കൈ. ദുബായിലെ 12 ലോകകപ്പ് മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്‌ത ടീം ജയിച്ചത് ഒരിക്കല്‍ മാത്രം. ആദ്യ ഇന്നിംഗ്‌സിലെ ശരാശരി സ്കോര്‍ 127. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത അഞ്ച് കളിയിലും ഓസ്ട്രേലിയ ജയിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ ടോസിലെ ഭാഗ്യം ആരോൺ ഫിഞ്ചിനെ കൈവിട്ടപ്പോള്‍ ഓസ്ട്രേലിയ ചിത്രത്തിലേയുണ്ടായില്ല.
T20 World Cup | ഓസീസോ കിവീസോ, ആര് കിരീടമുയര്‍ത്തും; പ്രവചിച്ച് സൗരവ് ഗാംഗുലി
ടോസിൽ താരതമ്യേന ഭാഗ്യം കുറവായിരുന്നു കെയ്‌ന്‍ വില്യംസണ്. ന്യൂസിലന്‍ഡ് നായകന്‍ ടോസ് നേടിയത് ആറ് മത്സരങ്ങളിൽ രണ്ടിൽ മാത്രം. ആദ്യം ബാറ്റ് ചെയ്‌ത ഏക രാത്രി മത്സരത്തിലാണ് ടൂര്‍ണമെന്‍റിലെ ഒരേയൊരു തോൽവി കിവികള്‍ ഏറ്റുവാങ്ങിയത്. ലോകകപ്പില്‍ മാത്രമല്ല ഐപിഎല്ലിലും രണ്ടാമത് ബാറ്റ് ചെയ്തവര്‍ക്കായിരുന്നു ദുബായിൽ നേട്ടം. കലാശപ്പോരിന് ഇറങ്ങും മുമ്പ് ഇരു നായകന്‍മാരുടേയും ചങ്കിടിപ്പ് കൂട്ടുന്നത് ഈ കണക്കുതന്നെ.
T20 World Cup | ഡേവിഡ് വാര്‍ണര്‍ ഫോമിലെങ്കില്‍ പിന്നെ മറ്റൊന്നും ചിന്തിക്കേണ്ട: ഇയാന്‍ ചാപ്പല്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!