T20 World Cup | ഓസീസോ കിവീസോ, ആര് കിരീടമുയര്‍ത്തും; പ്രവചിച്ച് സൗരവ് ഗാംഗുലി

By Web TeamFirst Published Nov 14, 2021, 2:31 PM IST
Highlights

ദുബായില്‍ ഇന്ന് കംഗാരുക്കളുടെ ബാറ്റിംഗ് കരുത്തും കിവികളുടെ ബൗളിംഗ് കൃത്യതയും തമ്മിലാകും പ്രധാന പോരാട്ടം

ദുബായ്: ടി20 ലോകകപ്പിന്‍റെ(T20 World Cup 2021) ആവേശ ഫൈനലാണിന്ന്. ആദ്യ കിരീടം തേടി ന്യൂസിലന്‍ഡും ഓസ്‌‌ട്രേലിയയും(NZ vs AUS) ദുബായില്‍ ഇന്ത്യന്‍സമയം രാത്രി 7.30ന് മുഖാമുഖം വരും. ആര് കപ്പുയര്‍ത്തുമെന്ന കാര്യത്തില്‍ നിരവധി പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു. ഇതിനൊപ്പം ചേരുകയാണ് ബിസിസിഐ(BCCI) പ്രസിഡന്‍റും ടീം ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനുമായ സൗരവ് ഗാംഗുലി(Sourav Ganguly). കെയ്‌ന്‍ വില്യംസണ്‍(Kane Williamson) നയിക്കുന്ന ന്യൂസിലന്‍ഡിനാണ്(Black Caps) ദാദയുടെ പിന്തുണ. 

'ലോക ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്‍റെ കാലമാണിത്. ഓസ്‌ട്രേലിയ മഹത്തായ രാജ്യമാണ്. എന്നാല്‍ ക്രിക്കറ്റില്‍ വമ്പന്‍ ശക്തികളാണെങ്കിലും അവര്‍ക്ക് ദുര്‍ഘടമായ കാലയളവാണ്. നമ്മൾ ടിവിയിൽ കാണുന്നതിനേക്കാൾ കൂടുതൽ ധൈര്യവും സവിശേഷതകളും ന്യൂസിലൻഡിനുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അവര്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടമുയര്‍ത്തി. ചെറിയ രാജ്യമാണെങ്കിലും ധാരാളം കരുത്തുണ്ട്. അതിനാല്‍ ഇത് ന്യൂസിലന്‍ഡിന്‍റെ സമയമാണ് എന്ന് തോന്നുന്നു'. 

'ടീം ഇന്ത്യയെ എഴുതിത്തള്ളേണ്ട'

'ടീം ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ ഉയരത്തിലായിരുന്നു. എന്നാല്‍ ഭൂരിഭാഗം ആരാധകരും ലോകകപ്പ് ഫലം അംഗീകരിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. ആരാധകര്‍ നിരാശരാണ്, എന്നാല്‍ അമിത വികാരപ്രകടനത്തിന് മുതിര്‍ന്നില്ല. അത്യന്തികമായി ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, രോഹിത് ശര്‍മ്മ, വിരാട് കോലി എന്നിവരെല്ലാം മനുഷ്യന്‍മാരാണ്. രണ്ട് മോശം മത്സരങ്ങളുടെ ഫലമാണ് ലോകകപ്പില്‍ വിധിയെഴുതിയത്. ഒരു വര്‍ഷത്തിനുള്ളിലോ മറ്റോ അവര്‍ കരുത്തോടെ തിരിച്ചുവരും. ഇതേ ടീം കപ്പുയര്‍ത്തുന്നത് കാണാം' എന്നും സൗരവ് ഗാംഗുലി കൂട്ടിച്ചേര്‍ത്തു. 

T20 World Cup| ബോള്‍ട്ടിനെ നേരിടുക വെല്ലുവിളിയെന്ന് ഫിഞ്ച്; ആത്മവിശ്വാസത്തിലെന്ന് വില്യംസണ്‍

ദുബായില്‍ ഇന്ന് രാത്രി കംഗാരുക്കളുടെ ബാറ്റിംഗ് കരുത്തും കിവികളുടെ ബൗളിംഗ് കൃത്യതയും തമ്മിലാകും പ്രധാന പോരാട്ടം. ആറ് കളിയില്‍ 236 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഓസീസ് ടോപ് സ്‌കോറര്‍. 197 റണ്‍സുമായി ഡാരില്‍ മിച്ചലാണ് കിവി ബാറ്റര്‍മാരില്‍ ഒന്നാമന്‍. ബൗളര്‍മാരില്‍ 12 വിക്കറ്റുമായി ഓസീസിന്‍റെ ആദം സാംപയും 11 വിക്കറ്റുമായി ട്രെന്‍റ് ബോള്‍ട്ടും മുന്നില്‍. ക്യാപ്റ്റനായുള്ള 56-ാമത്തെ അന്താരാഷ്ട്ര മത്സരത്തിനായാണ് ആരോണ്‍ ഫിഞ്ചും കെയിന്‍ വില്ല്യംസണും ഇറങ്ങുന്നതെന്ന പ്രത്യേകതയുണ്ട്.

T20 World Cup| വന്നവഴി കടുപ്പും; ഫൈനലിനിറങ്ങുന്ന ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയക്കും സമാനതകളേറെ


 

click me!