T20 World Cup| വന്നവഴി കടുപ്പും; ഫൈനലിനിറങ്ങുന്ന ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയക്കും സമാനതകളേറെ

By Web TeamFirst Published Nov 14, 2021, 12:23 PM IST
Highlights

ഒന്നാം ഗ്രൂപ്പിലെ ഓസ്‌ട്രേലിയയും രണ്ടാംഗ്രൂപ്പിലെ ന്യൂസിലന്‍ഡും സെമിയിലെത്തിയത് രണ്ടാമന്‍മാരായി. പാകിസ്ഥാനോട് (Pakistan)    തോറ്റുതുടങ്ങിയ കിവീസ് പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. 

ദുബായ്: ആദ്യ കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിന് ഇറങ്ങുന്ന ഓസീസിനും കിവീസിനും (Australia- New Zealand) സമാനതകള്‍ ഏറെ. ഇരുടീമും ഫൈനല്‍ വരെ എത്തിയത് എങ്ങനെയെന്ന് നോക്കാം. ഒന്നാം ഗ്രൂപ്പിലെ ഓസ്‌ട്രേലിയയും രണ്ടാംഗ്രൂപ്പിലെ ന്യൂസിലന്‍ഡും സെമിയിലെത്തിയത് രണ്ടാമന്‍മാരായി. പാകിസ്ഥാനോട് (Pakistan)    തോറ്റുതുടങ്ങിയ കിവീസ് പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. 

ക്വാര്‍ട്ടര്‍ ഫൈനലിന് തുല്യമായ പോരാട്ടത്തില്‍ ഇന്ത്യയെ നിഷ്പ്രഭമാക്കിയപ്പോള്‍ സ്‌കോട്‌ലന്‍ഡും നമീബിയയും അഫ്ഗാനിസ്ഥാനും ന്യൂസിലന്‍ഡിന് വെല്ലുവിളിയായില്ല. ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും ബംഗ്ലാദേശിനെയും വെസ്റ്റ് ഇന്‍ഡീസിനെയും തോല്‍പിച്ച ഓസീസിന് കാലിടറിയത് ഇംഗ്ലണ്ടിന് മുന്നില്‍ മാത്രം. സെമിയിലാണ് ഓസീസിന്റെയും കിവീസിന്റെയും പോരാട്ടവീര്യവും കരുത്തും ക്രിക്കറ്റ് ലോകം കണ്ടത്.

ഇംഗ്ലണ്ടിന്റെ 166 റണ്‍സ് ന്യൂസിലന്‍ഡ് മറികടന്നത് നാടകീമായി. നീഷവും കോണ്‍വേയും മിച്ചലും ഇംഗ്ലണ്ടിനെ പഞ്ചറാക്കി. തോല്‍വി അറിയാതെയെത്തിയെ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ നേടിയത് അവിശ്വസനീയ വിജയം. 96 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്മായിട്ടും സ്റ്റോയിനിസും മാത്യൂ വെയ്ഡും അസാധ്യമായത് സാധ്യമാക്കി. 

ആറ് കളിയില്‍ 236 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 197 റണ്‍സുമായി ഡാരില്‍ മിച്ചലാണ് കിവി ബാറ്റര്‍മാരില്‍ ഒന്നാമന്‍. ബൗളര്‍മാരില്‍ 12 വിക്കറ്റുമായി ഓസീസിന്റെ ആഡം സാംപയും 11 വിക്കറ്റുമായി ട്രെന്റ് ബോള്‍ട്ടും മുന്നില്‍.

click me!