T20 World Cup| ബോള്‍ട്ടിനെ നേരിടുക വെല്ലുവിളിയെന്ന് ഫിഞ്ച്; ആത്മവിശ്വാസത്തിലെന്ന് വില്യംസണ്‍

Published : Nov 14, 2021, 11:59 AM IST
T20 World Cup| ബോള്‍ട്ടിനെ നേരിടുക വെല്ലുവിളിയെന്ന് ഫിഞ്ച്; ആത്മവിശ്വാസത്തിലെന്ന് വില്യംസണ്‍

Synopsis

ഇന്ത്യയും ഇംഗ്ലണ്ടും ഫേവറിറ്റുകളായി കരുതപ്പെട്ട ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയ- ന്യുസീലന്‍ഡ് ഫൈനല്‍ അപ്രതീക്ഷിതമന്ന വാദം അംഗീകരിക്കുന്നില്ല ആരോണ്‍ ഫിഞ്ച്.  

ദുബായ്: ന്യൂസീലന്‍ഡ്- ഓസ്‌ട്രേലിയ (NZvAUS) ഫൈനല്‍ അപ്രതീക്ഷിതം എന്ന വാദം തള്ളി ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് (Aaron Finch). ഒരേ വര്‍ഷം രണ്ട് ഐസിസി കിരീടങ്ങള്‍ നേടാനുള്ള അവസരം പ്രചോദിപ്പിക്കുന്നതെന്ന് ന്യുസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണും (Kane Williamson) പറഞ്ഞു. ബംഗ്ലാദേശിന് മുന്നില്‍ പോലും തകര്‍ന്നടിഞ്ഞ് ലോകകപ്പിനെത്തിയ രണ്ട് ടീമുകളാണ് ഇരുവരും. 
 
ഇന്ത്യയും ഇംഗ്ലണ്ടും ഫേവറിറ്റുകളായി കരുതപ്പെട്ട ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയ- ന്യുസീലന്‍ഡ് ഫൈനല്‍ അപ്രതീക്ഷിതമന്ന വാദം അംഗീകരിക്കുന്നില്ല ആരോണ്‍ ഫിഞ്ച്. ഇംഗ്ലണ്ടിനെതിരായ ദയനീയ തോല്‍വിക്ക് ശേഷമുള്ള അഞ്ച് ദിവസത്തെ ഇടവേള തിരിച്ചുവരവിന് സഹായിച്ചെന്നും ഓസ്‌ട്രേലിയന്‍ (Australia) നായകന്‍ പറഞ്ഞു. സെമിയിലക്കം ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ മൂന്ന് തവണ പൂജ്യത്തിന് പുറത്തായിട്ടുള്ള ഫിഞ്ച് ട്രെന്റ് ബോള്‍ട്ടിനെ (Trent  Boult) നേരിടുക വെല്ലുവിളിയാകുമെന്നും സമ്മതിച്ചു. 

അതേസമയം ടെസ്റ്റിനു പിന്നാലെ ടി20യിലും ലോകകിരീടം നേടാനുള്ള സുവര്‍ണാവസരം ന്യുസീലന്‍ഡ് (New Zealand) പാഴാക്കില്ലെന്ന പ്രതീക്ഷയിലാണ് വില്യംസണ്‍. ആഡം സാംപ (Adam Zampa) അടക്കം നിരവധി മാച്ച് വിന്നര്‍മാര്‍ ഓസീസ് ടീമിലുണ്ടെങ്കിലും പതിവുശൈലിയില്‍ ന്യുസീലന്‍ഡ് താരങ്ങള്‍ കളിക്കുമെന്നും വില്ല്യംസണ്‍ പറഞ്ഞു. ക്ലൈവ് ലോയിഡിനും സൗരവ് ഗാംഗുലിക്കും (Sourav Ganguly) ശേഷം തുടര്‍ച്ചയായി മൂന്ന് ഐസിസി (ICC) ടൂര്‍ണമെന്റകളുടെ ഫൈനലിലെത്തുന്ന ആദ്യ നായകനാണ് വില്ല്യംസണ്‍.

ക്യാപ്റ്റനായുള്ള 56-ാമത്തെ അന്താരാഷ്ട്ര മത്സരത്തിനായാണ് ആരോണ്‍ ഫിഞ്ചും കെയിന്‍ വില്ല്യംസണും ഇറങ്ങുന്നതെന്ന പ്രത്യേകതയുണ്ട്. ഇരുവരുടെയും ജയപരാജയങ്ങളുടെ റെക്കോര്‍ഡും ഒരുപോലെയാണ് എന്ന കൗതുകമുണ്ട്. 55 മത്സരങ്ങളില്‍ 28 ജയവും 25 തോല്‍വിയും ആണ് ഇരു ക്യാപ്റ്റന്മാരുടെയും റെക്കോര്‍ഡ്. ഈ ലോകകപ്പിലെ റണ്‍വേട്ടയിലും ഇരുവരും ഏറെക്കുറെ ഒരുപോലെയാണ്. 6 കളിയില്‍ വില്ല്യംസണ്‍ 131 റണ്‍സ് നേടിയപ്പോള്‍ 130 റണ്‍സാണ് ഫിഞ്ചിന്റെ അക്കൗണ്ടില്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഞാന്‍ പൊട്ടിത്തെറിക്കുന്ന ദിവസം എന്തു സംഭവിക്കുമെന്ന് അവര്‍ക്കറിയാം', ഫോം ഔട്ടിനെക്കുറിച്ച് തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്
'ലോകകപ്പ് നേടിയത് പോലെ'; പാകിസ്ഥാന്റെ അണ്ടര്‍ 19 ഏഷ്യാ കപ്പ് നേട്ടം ഇസ്ലാമാബാദില്‍ ആഘോഷമാക്കി ആരാധകര്‍