T20 World Cup | ആരാവും ലോക ചാമ്പ്യന്‍മാര്‍! കിവീസ്-ഓസീസ് തീക്കളിക്ക് ടോസ് വീണു; ഇലവനുകള്‍ പുറത്ത്

By Web TeamFirst Published Nov 14, 2021, 7:07 PM IST
Highlights

ദുബായിൽ ഇന്ത്യന്‍സമയം രാത്രി 7.30നാണ് കലാശപ്പോര്. ടി20യിലെ ആദ്യ ലോക കിരീടം നോട്ടമിട്ടാണ് ഇരു ടീമും ഇറങ്ങുന്നത്. 

ദുബായ്: ടി20യില്‍ അടുത്ത ലോക ചാമ്പ്യന്‍മാരെ(T20 World Cup 2021) നിശ്ചയിക്കുന്ന ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ കലാശപ്പോര്(New Zealand vs Australia Final) ദുബായില്‍ അല്‍പസമയത്തിനകം. ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്(Aaron Finch) ബൗളിംഗ് തെരഞ്ഞെടുത്തു. ഓസീസ് സെമിയിലെ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ കിവീസ് നിരയില്‍ മാറ്റമുണ്ട്. പരിക്കേറ്റ ഡെവോണ്‍ കേണ്‍വെയ്‌ക്ക് പകരം വിക്കറ്റ് കീപ്പറായി ടിം സീഫെര്‍ട്ട്(Tim Seifert) പ്ലേയിംഗ് ഇലവനിലെത്തി. 

ഓസ്‌ട്രേലിയ: David Warner, Aaron Finch(c), Mitchell Marsh, Steven Smith, Glenn Maxwell, Marcus Stoinis, Matthew Wade(w), Pat Cummins, Mitchell Starc, Adam Zampa, Josh Hazlewood

ന്യൂസിലന്‍ഡ്:  Martin Guptill, Daryl Mitchell, Kane Williamson(c), Tim Seifert(w), Glenn Phillips, James Neesham, Mitchell Santner, Adam Milne, Tim Southee, Ish Sodhi, Trent Boult    

ദുബായിൽ ഇന്ത്യന്‍സമയം രാത്രി 7.30നാണ് കലാശപ്പോര്. ടി20യിലെ ആദ്യ ലോക കിരീടം നോട്ടമിട്ടാണ് ഇരു ടീമും ഇറങ്ങുന്നത്. ന്യൂസിലന്‍ഡാണ് കിരീടമുയര്‍ത്തുന്നത് എങ്കില്‍ അത് ക്രിക്കറ്റില്‍ പുതു ചരിത്രമാകും. ഒരു വര്‍ഷം രണ്ട് ഐസിസി കിരീടം നേടുന്ന ആദ്യ ടീം എന്ന നേട്ടത്തിന് തൊട്ടരികെയാണ് കെയ്‌ന്‍ വില്യംസണും കൂട്ടരും. ഈ വര്‍ഷം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ട്രോഫി ടീം ഇന്ത്യയെ തോല്‍പിച്ച് കിവികള്‍ ഉയര്‍ത്തിയിരുന്നു.  

ടോസാകുമോ വിധിയെഴുത്ത് 

ഇത്തവണ ടൂര്‍ണമെന്‍റില്‍ രണ്ടാമത് ബാറ്റ് ചെയ്‌തവര്‍ക്കായിരുന്നു മിക്കപ്പോഴും മേൽക്കൈ. ദുബായിലെ 12 ലോകകപ്പ് മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്‌ത ടീം ജയിച്ചത് ഒരിക്കല്‍ മാത്രം. ആദ്യ ഇന്നിംഗ്‌സിലെ ശരാശരി സ്കോര്‍ 127. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത അഞ്ച് കളിയിലും ഓസ്ട്രേലിയ ജയിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ ടോസിലെ ഭാഗ്യം ആരോൺ ഫിഞ്ചിനെ കൈവിട്ടപ്പോള്‍ ഓസ്ട്രേലിയ ചിത്രത്തിലേയുണ്ടായില്ല.

അതേസമയം ടോസിൽ കെയ്‌ന്‍ വില്യംസണ് താരതമ്യേന ഭാഗ്യം കുറവായിരുന്നു. ന്യൂസിലന്‍ഡ് നായകന്‍ ടോസ് നേടിയത് ആറ് മത്സരങ്ങളിൽ രണ്ടിൽ മാത്രം. ആദ്യം ബാറ്റ് ചെയ്‌ത ഏക രാത്രി മത്സരത്തിലാണ് ടൂര്‍ണമെന്‍റിലെ ഒരേയൊരു തോൽവി കിവികള്‍ ഏറ്റുവാങ്ങിയത്. ലോകകപ്പില്‍ മാത്രമല്ല ഐപിഎല്ലിലും രണ്ടാമത് ബാറ്റ് ചെയ്‌തവര്‍ക്കായിരുന്നു ദുബായിൽ നേട്ടം. 

T20 World Cup | 30 റണ്‍സ് മാത്രം അകലം; തകര്‍പ്പന്‍ ലോകകപ്പ് റെക്കോര്‍ഡിനരികെ ഡേവിഡ് വാര്‍ണര്‍
 

click me!