ജോണ്‍ സീനയും ധോണിയും തമ്മിലെന്ത്? ആരാധകരെ 'കണ്‍ഫ്യൂഷനാക്കി' സീനയുടെ പോസ്റ്റ്.!

Web Desk   | Asianet News
Published : Nov 14, 2021, 06:59 PM IST
ജോണ്‍ സീനയും ധോണിയും തമ്മിലെന്ത്? ആരാധകരെ 'കണ്‍ഫ്യൂഷനാക്കി' സീനയുടെ പോസ്റ്റ്.!

Synopsis

ആരാധകര്‍ ആകെ കണ്‍ഫ്യൂഷനിലാണ്. കാരണം ജോണ്‍ സീനയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. 

വേള്‍ഡ് റെസ്ലിംഗ് എന്‍റര്‍ടെയ്മെന്‍റ് താരവും, ഹോളിവുഡ് സൂപ്പര്‍താരവുമായ ജോണ്‍ സീനയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും തമ്മില്‍ എന്താണ് ബന്ധം. ആരാധകര്‍ ആകെ കണ്‍ഫ്യൂഷനിലാണ്. കാരണം ജോണ്‍ സീനയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പിനിടെ ധോണി ഒരു സ്റ്റെപ്പ് ഇറങ്ങി ആര്‍ക്കോ ഹസ്തദാനം നല്‍കുന്ന ഒരു ഫോട്ടോയാണ് സീന തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മണിക്കൂറുകള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്ത ചിത്രത്തില്‍ എതെങ്കിലും തരത്തിലുള്ള അടിക്കുറിപ്പ് ഹോളിവുഡ് താരം ചേര്‍ത്തിട്ടില്ല. എന്നാല്‍ ഇത് ജോണ്‍ സീനയുടെ സ്ഥിരം രീതിയാണ്. അദ്ദേഹത്തിന്‍റെ 16.7 ദശലക്ഷം ഫോളോവേര്‍സ് ഉള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചാല്‍ ഭൂരിഭാഗം പോസ്റ്റിനും ഒരു ക്യാപ്ഷനും നല്‍കിയിട്ടില്ല. നേരത്തെയും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫോട്ടോകള്‍ ജോണ്‍ തന്റെ അക്കൌണ്ടില്‍ ഇട്ടിട്ടുണ്ട്. അതില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും, വീരാട് കോലിയും എല്ലാം ഉള്‍പ്പെടും. അവയ്ക്കും ഇതേ അവസ്ഥ തന്നെയാണ്.

അതേ സമയം ഫോട്ടോ ഇട്ടതിന്‍റെ പിന്നിലെ ചേതോവികാരം എന്താണെന്ന് അറിയും മുന്‍പേ ഫോട്ടോ കണ്ട ആരാധകര്‍ കമന്‍റ് ബോക്സില്‍ പലവിധത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. 'രണ്ട് ഇതിഹാസങ്ങള്‍ കൈകൊടുക്കുന്നു' എന്നാണ് ഒരു ഇന്ത്യന്‍ അരാധകന്‍റെ പോസ്റ്റ്. ജെ.സി മീറ്റ് എംഎസ്ഡി എന്നാണ് മറ്റൊരു പോസ്റ്റ്. അതേ സമയം ചില അമേരിക്കന്‍ സീന ആരാധകര്‍ 'ഇതാരാണ്' എന്ന ചോദ്യവും എറിയുന്നുണ്ട് ഈ പോസ്റ്റില്‍. യുഎഇയില്‍ നടക്കുന്ന ലോകകപ്പ് ടി20 യില്‍ ഇന്ത്യന്‍ ടീമിന്‍റെ മെന്‍ററായി ധോണി ഉണ്ടായിരുന്നു. ഈ സമയത്താണ് ജോണ്‍ സീന പങ്കുവച്ച ചിത്രം എടുത്തത്. 

ജനുവരിയില്‍ എച്ച്ബിഒ മാക്സ് വഴി പുറത്തിറങ്ങുന്ന പീസ് മേക്കര്‍ എന്ന സീരിസാണ് ജോണ്‍ സീനയുടെ അടുത്ത വലിയ പ്രൊജക്ട്. ഇതിനകം തന്നെ ഇതിന്‍റെ ട്രെയിലര്‍ അടക്കം ഇറങ്ങി കഴിഞ്ഞു. 2021 ല്‍ ഇറങ്ങിയ സുയിസൈഡ് സ്ക്വാഡ് ചിത്രത്തിലെ കഥാപാത്രമായ പീസ് മേക്കറുടെ കഥയാണ് ഈ സൂപ്പര്‍ഹീറോ സീരിസ് പറയുന്നത്. ജെയിംസ് ഗണ്‍ ആണ് ഈ സീരിസ് ഒരുക്കുന്നത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കാന്‍ പുതിയ ഉപാധിവെച്ച് പാകിസ്ഥാൻ, ഉറപ്പു നല്‍കാതെ ഐസിസി
മാർട്ടിൻ ക്രോയ്ക്കും മൈക്ക് പവലിനും ശേഷം സുദീപ്; രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാള്‍ താരത്തിന് ട്രിപ്പിള്‍ സെഞ്ചുറി നഷ്ടമായത് ഒരു റണ്ണിന്