T20 World Cup| കാലുറപ്പിച്ച് റിസ്‌വാന്‍-ബാബര്‍ കൂട്ടുകെട്ട്; പാകിസ്ഥാന് സുരക്ഷിത തുടക്കം

By Web TeamFirst Published Nov 7, 2021, 7:59 PM IST
Highlights

ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

ഷാര്‍ജ: ടി20 ലോകകപ്പില്‍(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെതിരെ പാകിസ്ഥാന്(PAK vs SCO) കരുതലോടെ തുടക്കം. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍(Pakistan Cricket Team) പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 35 റണ്‍സ് എന്ന നിലയിലാണ്. ബാബര്‍ അസമും(17*), മുഹമ്മദ് റിസ്‌വാനുമാണ്(15*) ക്രീസില്‍. 

ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം(Babar Azam) ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പാകിസ്ഥാന്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ലാതെ ഇറങ്ങിയപ്പോള്‍ സ്‌കോട്‌ലന്‍ഡ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഗ്രൂപ്പ് രണ്ടില്‍ സെമി കളിക്കുന്ന ടീമുകളെ ഇതിനകം വ്യക്തമായതിനാല്‍ സ്‌കോട്‌ലന്‍ഡിന് ഇന്നത്തെ മത്സര ഫലം നിര്‍ണായകമല്ല. 

Pakistan have won the toss and elected to bat in Sharjah 🏏 | | https://t.co/Wbd8jqC0g6 pic.twitter.com/jmV7FkjgGS

— T20 World Cup (@T20WorldCup)

പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍(വിക്കറ്റ് കീപ്പര്‍), ബാബര്‍ അസം(ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷൊയൈബ് മാലിക്, ആസിഫ് അലി, ഷദാബ് ഖാന്‍, ഇമാദ് വസീം, ഹസന്‍ അലി, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി. 

സ്‌കോട്‌ലന്‍ഡ്: ജോര്‍ജി മണ്‍സി, കെയ്ല്‍ കോട്‌സര്‍(ക്യാപ്റ്റന്‍), മാത്യൂ ക്രോസ്(വിക്കറ്റ് കീപ്പര്‍), റിച്ചി ബെരിംഗ്ടണ്‍, ഡൈലാന്‍ ബഡ്‌ജ്, മൈക്കല്‍ ലേസ്‌ക്, ക്രിസ് ഗ്രീവ്‌സ്, മാര്‍ക് വാറ്റ്, ഹംസ താഹിര്‍, സഫ്യാന്‍ ഷെരിഫ്, ബ്രഡ്‌ലി വീല്‍.

കളിച്ച നാല് മത്സരങ്ങളും ജയിച്ച് പാകിസ്ഥാന്‍ നേരത്തെ തന്നെ സെമിയിലെത്തിയിരുന്നു. അഫ്‌ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തോല്‍പിച്ചതോടെ രണ്ടാം ഗ്രൂപ്പില്‍ നിന്ന് ന്യൂസിലന്‍ഡും സെമിയിലെത്തി. ഇരു ടീമിനും നിലവില്‍ എട്ട് പോയിന്‍റാണുള്ളത്. നാല് പോയിന്‍റ് വീതമുള്ള ഇന്ത്യയെയും അഫ്‌ഗാനേയും പിന്തള്ളിയാണ് കിവികളുടെ കുതിപ്പ്. 

T20 World Cup| അട്ടിമറിയില്ല, ഇന്ത്യക്ക് മടങ്ങാം; അഫ്ഗാനെ തകര്‍ത്ത് ന്യൂസിലന്‍ഡ് സെമിയില്‍

T20 World Cup| ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച സേവ്? ബൗണ്ടറിയില്‍ പറവയായി ഡാരില്‍ മിച്ചല്‍- വീഡിയോ

click me!