ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സേവുകളിലൊന്നായി ഇത് മാറി

അബുദാബി: ടി20 ലോകകപ്പിലെ(T20 World Cup 2021) ന്യൂസിലന്‍ഡ്-അഫ്‌ഗാനിസ്ഥാന്‍(NZ vs AFG) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ വിസ്‌മയ ബൗണ്ടറിലൈന്‍ സേവ്. അഫ്‌ഗാന്‍ താരം റാഷിദ് ഖാന്‍റെ(Rashid Khan) സിക്‌‌സര്‍ ശ്രമം വിഫലമാക്കാന്‍ ന്യൂസിലന്‍ഡിന്‍റെ ഡാരില്‍ മിച്ചല്‍(Daryl Mitchell) ബൗണ്ടറിയില്‍ പാറിപ്പറക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സേവുകളിലൊന്നായി ഇത് മാറി. 

അഫ്‌ഗാന്‍ ഇന്നിംഗ്‌സില്‍ ജയിംസ് നീഷം എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഡീപ് മിഡ് വിക്കറ്റിലൂടെ സിക്‌സറിനായിരുന്നു റാഷിദ് ഖാന്‍റെ ശ്രമം. എന്നാല്‍ ബൗണ്ടറിലൈനില്‍ പിന്നോട്ട് പറഞ്ഞ് ഒറ്റകൈയില്‍ ഒതുക്കി ഡാരില്‍ മിച്ചല്‍. ശേഷം ബൗണ്ടറിലൈനിന് പുറത്തേക്ക് ചാടി പന്ത് അകത്തേക്ക് തട്ടിയിട്ടു. രണ്ട് റണ്‍സ് മാത്രമേ ഈ പന്തില്‍ അഫ്‌ഗാന് ലഭിച്ചുള്ളൂ. ലോകോത്തരം എന്ന് മാത്രം വിശേഷിപ്പിക്കാവുന്ന, ഈ ലോകകപ്പിലെ ഏറ്റവും മികച്ച സേവുകളിലൊന്നായി മാറി ഇത്. മിച്ചലിന്‍റെ മിന്നും സേവ് ഐസിസി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു.

View post on Instagram

അഫ്‌ഗാന് സദ്രാന്‍റെ സഹായം

ന്യൂസിലന്‍ഡിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്‌ഗാനിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 124 റണ്‍സ് നേടി. ബാറ്റിംഗില്‍ നജീബുള്ള സദ്രാന്‍ താരമായി. അഞ്ചാമനായി ക്രീസിലെത്തിയ താരം 48 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സറും സഹിതം 73 റണ്‍സ് നേടി. 19 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്‌ടമായ കിവീസിനെ 15 റണ്‍സെടുത്ത ഗുല്‍ബാദിന്‍ നൈബിനും 14 റണ്‍സെടുത്ത നായകന്‍ മുഹമ്മദ് നബിക്കുമൊപ്പം കരകയറ്റിയത് നജീബുള്ള സദ്രാനാണ്. ഗുര്‍ബാസ് പുറത്തായ ശേഷം ആറാം ഓവറിലെ രണ്ടാം പന്തില്‍ ക്രീസിലെത്തിയ സദ്രാന്‍റെ പോരാട്ടം 19-ാം ഓവര്‍ വരെ നീണ്ടുനിന്നു. 

T20 World Cup‌‌‌| വായുവില്‍ ഒരു നിമിഷത്തെ അത്ഭുതം; ജഗ്ലിങ് ക്യാച്ചുമായി വിക്കറ്റ് കീപ്പര്‍ കോണ്‍വേ- വീഡിയോ

ഹസ്രത്തുള്ള സസാസ്(2), മുഹമ്മദ് ഷഹ്‌സാദ്(4), റഹ്‌മാനുള്ള ഗുര്‍ബാസ്(6), കരീം ജനാത്ത്(2), റാഷിദ് ഖാന്‍(3), മുജീബ് ഉര്‍ റഹ്‌മാന്‍(0) എന്നിങ്ങനെയാണ് മറ്റ് അഫ്‌ഗാന്‍ താരങ്ങളുടെ സ്‌കോര്‍. ന്യൂസിലന്‍ഡിനായി ട്രെന്‍ഡ് ബോള്‍ട്ട് മൂന്നും ടിം സൗത്തി രണ്ടും ആദം മില്‍നെയും ജയിംസ് നീഷമും ഇഷ് സോഥിയും ഓരോ വിക്കറ്റും വീഴ്‌ത്തി. 

T20 World Cup| ഒറ്റയാന്‍റെ ക്ലാസ്, മാസ് ഫിഫ്റ്റി; റെക്കോര്‍ഡിട്ട് അഫ്‌ഗാന്‍റെ നജീബുള്ള സദ്രാന്‍