Latest Videos

T20 World Cup| രോഹിത്തും രാഹുലും പന്തും വേണ്ട; ഇന്ത്യന്‍ ടീമിന് പുതിയ നായകനെ നിര്‍ദേശിച്ച് നെഹ്‌റ

By Web TeamFirst Published Nov 7, 2021, 7:13 PM IST
Highlights

ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലാണ് ഇന്ത്യ കളിക്കുത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുമെന്ന്  ബിസിസിഐ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ രാഹുല്‍ ക്യാപ്റ്റനാവും. സ്ഥിരം ക്യാപ്റ്റനെ അടുത്ത ആഴ്ചയില്‍ പ്രഖ്യാപിക്കും.

ദില്ലി: ടി20 ലോകകപ്പിന് ശേഷം ആര് ഇന്ത്യന്‍ ടീമിന്റെ സ്ഥാനമേറ്റെടുക്കുമെന്നുള്ളതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ലോകകപ്പിന് ശേഷം ടി20 ടീമിന്റെ സ്ഥാനം ഒഴിയുമെന്ന് വിരാട് കോലി അറിയിച്ചിരുന്നു. ആ സ്ഥാനത്തേക്ക രോഹിത് ശര്‍മ, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ തുടങ്ങിയ താരങ്ങളുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. രോഹിത് ക്യാപ്റ്റനാവാണമെന്ന് പുതുതായി പരിശീലകസ്ഥാനം ഏറ്റെടുത്ത രാഹുല്‍ ദ്രാവിഡും പറഞ്ഞിരുന്നു. 

എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റയ്ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണ്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കും ക്യാപ്റ്റനാവാമെന്നാണ് ബുമ്രയുടെ അഭിപ്രായം. സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രയിലേക്കാണ് അദ്ദേഹം വിരല്‍ ചൂണ്ടുന്നത്. നെഹ്‌റ പറയുന്നതിങ്ങനെ... ''പേസര്‍മാര്‍ ടീം ക്യാപ്റ്റനാവരുതെന്ന് ഒരു നിയമ പുസ്‌കത്തിലും പറഞ്ഞിട്ടില്ല. ശരിയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് രോഹിത്, പന്ത്, രാഹുല്‍ എന്നിവരുടെ പേരുകളെല്ലാം പറഞ്ഞുകേള്‍ക്കുന്നുണ്ട്. പന്ത് ലോകത്തെ വിവിധ വേദികളില്‍ കളിച്ചിട്ടുണ്ട്. രാഹുലാവട്ടെ മായങ്ക് അഗര്‍വാളിന് പരിക്കേറ്റപ്പോഴാണ് ടെസ്റ്റ് ടീമില്‍ പോലും എത്തിയത്. 

 

എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരം ബുമ്രയാണ്. മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ബുമ്രയേയും പരിഗണിക്കാം.'' നെഹ്‌റ പറഞ്ഞു. 

ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലാണ് ഇന്ത്യ കളിക്കുത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുമെന്ന്  ബിസിസിഐ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ രാഹുല്‍ ക്യാപ്റ്റനാവും. സ്ഥിരം ക്യാപ്റ്റനെ അടുത്ത ആഴ്ചയില്‍ പ്രഖ്യാപിക്കും.

click me!