ടി20 ലോകകപ്പ്: വിന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറി ക്വിന്‍റണ്‍ ഡികോക്ക്! ടീമില്‍ ആഭ്യന്തരകലഹം?

By Web TeamFirst Published Oct 26, 2021, 4:18 PM IST
Highlights

ഡിക്കോക്കിന്‍റെ പിന്‍മാറ്റത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പുകയുന്നു. സൂചനയുമായി ഷെയ്‌ന്‍ വാട്‌സണ്‍.  

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍(SA vs WI) ദക്ഷിണാഫ്രിക്കന്‍ പ്ലേയിംഗ് ഇലവന്‍ ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാനായ വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡികോക്ക്(Quinton de Kock) മത്സരത്തില്‍ നിന്ന് പിന്‍മാറിയതാണ് ബിഗ് സര്‍പ്രൈസ്. ഡിക്കോക്കിന്‍റെ അസാന്നിധ്യത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പുകയുകയാണ്. 

ടി20 ലോകകപ്പ്: കരുത്ത് കാണിച്ച് എവിന്‍ ലൂയിസ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിന്‍ഡീസിന് ഭേദപ്പെട്ട തുടക്കം

ഡികോക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്നതായി ടോസ് വേളയില്‍ നായകന്‍ തെംബ ബവൂമ വ്യക്തമാക്കുകയായിരുന്നു. ഡിക്കോക്കിന് പകരം റീസ ഹെന്‍ഡ്രിക്‌സാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. ഓസീസിനോട് തോറ്റ കഴിഞ്ഞ മത്സരത്തില്‍ നിന്ന് പ്രോട്ടീസ് ടീമിലെ ഏക മാറ്റം ഡിക്കോക്കിന്‍റെ അസാന്നിധ്യമാണ്. 

ഇതിനോട് ഓസീസ് മുന്‍ ഓള്‍റൗണ്ടറും കമന്‍റേറ്ററുമായ ഷെയ്‌ന്‍ വാട്‌സണിന്‍റെ പ്രതികരണമാണ് അഭ്യൂഹങ്ങള്‍ ചൂടുപിടിപ്പിച്ചത്. 'വലിയ ഞെട്ടല്‍, എന്തോ ആഭ്യന്തര പ്രശ്‌‌നം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ പുകയുന്നുണ്ട്' എന്നായിരുന്നു ടോസിന് പിന്നാലെ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ വാട്‌സന്‍റെ പ്രതികരണം. ഡിക്കോക്കിന്‍റെ അസാന്നിധ്യം വെസ്റ്റ് ഇന്‍ഡീസിന് മുന്‍തൂക്കം നല്‍കും എന്നായിരുന്നു ഇതേസമയം ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ പ്രതികരണം. 

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബവൂമ ബൗളിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസും ഒരു മാറ്റം വരുത്തി. മക്‌കോയ് പുറത്തായപ്പോള്‍ ഹെയ്ഡല്‍ വാല്‍ഷാണ് പകരമെത്തിയത്. ഇരുവരും ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനോട് ദയനീയമായി തോറ്റിരുന്നു. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയയോടും പരാജയപ്പെട്ടു.

ടി20 ലോകകപ്പ്: ഹര്‍ദിക് പാണ്ഡ്യയുടെ കാര്യത്തില്‍ ടീം ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത

ദക്ഷിണാഫ്രിക്ക: തെംബ ബവൂമ, റീസ ഹെന്‍ഡ്രിക്‌സ്, റാസി വാന്‍ ഡര്‍ ഡസ്സന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, തബ്രൈസ് ഷംസി.

വെസ്റ്റ് ഇന്‍ഡീസ്: ലെന്‍ഡല്‍ സിമണ്‍സ്, എവിന്‍ ലൂയിസ്, ക്രിസ് ഗെയ്ല്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, നിക്കോളാസ് പുരാന്‍, കീറണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസ്സല്‍, ഡ്വെയ്ന്‍ ബ്രാവോ, അകീല്‍ ഹൊസീന്‍, ഹെയ്ഡല്‍ വാല്‍ഷ്, രവി രാംപോള്‍.

ടി20 ലോകകപ്പ്: 'ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ് ഈ കളി'; ഷമിയെ പിന്തുണച്ച് പാക് താരം മുഹമ്മദ് റിസ്വാന്‍

click me!