Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: 'ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ് ഈ കളി'; ഷമിയെ പിന്തുണച്ച് പാക് താരം മുഹമ്മദ് റിസ്വാന്‍

പാകിസ്ഥാനെതിരെ 18-ാം ഓവര്‍ എറിയാനെത്തിയ ഷമി 17 റണ്‍സാണ് വിട്ടുകൊടുത്തത്. ഇതോടെ പാകിസ്ഥാന്‍ ജയം സ്വന്തമാക്കുകയും ചെയ്തു. പിന്നാലെ ഇന്ത്യന്‍ ടീം ആരാധകര്‍ ഷമിക്കെതിരെ തിരിഞ്ഞു. 

T20 World Cup Pak wicket keeper Mohammad Rizwan supports Mohammed Shami
Author
Dubai - United Arab Emirates, First Published Oct 26, 2021, 4:10 PM IST

ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) പാകിസ്ഥാനെതിരായ (Pakistan) തോല്‍വിക്ക് പിന്നാലെ കടുത്ത പരിഹാസമാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി (Mohammed Shami) നേരിട്ടത്. അദ്ദേഹത്തിന്റെ ദേശീയതയും സ്വത്തവും ചോദ്യം ചെയ്യുന്ന രീതിയില്‍ പലരും പ്രതികരിച്ചു. പാകിസ്ഥാനെതിരെ 18-ാം ഓവര്‍ എറിയാനെത്തിയ ഷമി 17 റണ്‍സാണ് വിട്ടുകൊടുത്തത്. ഇതോടെ പാകിസ്ഥാന്‍ ജയം സ്വന്തമാക്കുകയും ചെയ്തു. പിന്നാലെ ഇന്ത്യന്‍ ടീം ആരാധകര്‍ ഷമിക്കെതിരെ തിരിഞ്ഞു. 

മുന്‍ സചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ്, മുഹമ്മദ്? അസറുദ്ദീന്‍, ഹര്‍ഭജന്‍ സിങ്, വെങ്കിടേഷ് പ്രസാദ് എന്നിവര്‍ ഷമിക്ക് പിന്തുണയുമായെത്തിയിരുന്നു. ഇപ്പോള്‍ പാകിസ്ഥാനില്‍ താരവും ഷമിക്ക്് പിന്തുണ അറിയിച്ചിരിക്കുകയാണ്. മറ്റാരുമല്ല, ഇന്ത്യക്കെതിരെ ഓപ്പണറായി കളിച്ച മുഹമ്മദ് റിസ്‌വാനാണ് (Mohammad Rizwan) ട്വിറ്ററിലൂടെ ഷമിക്കൊപ്പമാണെന്ന് അറിയിച്ചത്. 

റിസ്വാന്റെ ട്വീറ്റ് ഇങ്ങനെ.... ''ഒരു കളിക്കാരനെന്ന നിലയില്‍ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി സമ്മര്‍ദവും പോരാട്ടവും ത്യാഗവും അനുഭവിക്കുന്നത് വിവരണാതീതമാണ്. മുഹമ്മദ് ഷമി ഒരു മികച്ച താരവും ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളുമാണ്. നിങ്ങളുടെ താരങ്ങളെ ബഹുമാനിക്കൂ. ഈ കളി ജനങ്ങളെ ഒന്നിപ്പിക്കാനുള്ളതാണ്, ഭിന്നിപ്പിക്കാനുള്ളതല്ല.'' റിസ്വാന്‍ കുറിച്ചിട്ടു.

റിസ്വാന്റെ കരുത്തിലാണ് പാകിസ്ഥാന്‍ ലോകകപ്പില്‍ ഇന്ത്യക്കെതിരെ ആദ്യ ജയം സ്വന്തമാക്കിയത്. 55 പന്തില്‍ നിന്ന് പുറത്താവാതെ 79 റണ്‍സാണ് റിസ്വാന്‍ നേടിയത്. ക്യാപ്റ്റന്‍ ബാബര്‍ അസമും (68) റിസ്വാനൊപ്പം പുറത്താവാതെ നിന്നു.

Follow Us:
Download App:
  • android
  • ios