ടി20 ലോകകപ്പ്: വിന്‍ഡീസിന് രണ്ടാം തോല്‍വി, ജയത്തോടെ പ്രതീക്ഷ കാത്ത് ദക്ഷിണാഫ്രിക്ക

By Web TeamFirst Published Oct 26, 2021, 7:22 PM IST
Highlights

വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കി ക്വിന്‍റണ്‍ ഡീ കോക്ക് അവസാന നിമിഷം പിന്‍മാറിയതോടെ തുടക്കത്തിലെ ദക്ഷിണാഫ്രിക്ക പ്രതിസന്ധിയിലായി.

ദുബായ്: ടി20 ലോകകപ്പിലെ)(T20 World Cup)സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങി നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് (West Indies). ദക്ഷിണാഫ്രിക്കയോട്(South Africa) എട്ടു വിക്കറ്റിന് തോറ്റതോടെ വിന്‍ഡീസിന്‍റെ സെമി സാധ്യതകളും തുലാസിലായി. വിന്‍ഡീസ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 പന്ത് ബാക്കി നിര്‍ത്തി ദക്ഷിണാഫ്രിക്ക മറികടന്നു.

വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഏയ്ഡന്‍ മാര്‍ക്രം(Aiden Markram) ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 26 പന്തില്‍ 51 റണ്‍സെടുത്ത മാര്‍ക്രം പുറത്താകാതെ നിന്നപ്പോള്‍ 51 പന്തില്‍ 43 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ദസ്സനും(Rassie van der Dussen) വിജയത്തില്‍ കൂട്ടായി. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 10 ഓവറില്‍ 143-8, ദക്ഷിണാഫ്രിക്ക 18.2 ഓവറില്‍ 144-2.

തിരിച്ചടികള്‍ക്ക് പിന്നെ തല ഉയര്‍ത്തി ദക്ഷിണാഫ്രിക്ക

വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കി ക്വിന്‍റണ്‍ ഡീ കോക്ക്(Quinton de Kock) അവസാന നിമിഷം പിന്‍മാറിയതോടെ തുടക്കത്തിലെ ദക്ഷിണാഫ്രിക്ക പ്രതിസന്ധിയിലായി. ഓപ്പണിംഗ് വിക്കറ്റില്‍ വിന്‍ഡീസ് ഓപ്പണര്‍മാര്‍ മികച്ച തുടക്കമിട്ടെങ്കിലും കൃത്യതയാര്‍ന്ന ബൗളിംഗിലൂടെയും ഫീല്‍ഡിംഗിലൂടെയും വിന്‍ഡീസ് കരുത്തിനെ 143 റണ്‍സിലൊതുക്കി ദക്ഷിണാഫ്രിക്കക്ക് മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ തിരിച്ചടിയേറ്റു. നാലു റണ്‍സ് മാത്രമെടുക്ക ക്യാപ്റ്റന്‍ തെംബാ ബാവുമ ആന്ദ്രെ റസലിന്‍റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡീ കോക്കിന് പകരം ടീമിലെത്തിയ റീസാ ഹെന്‍ഡ്രിക്കസും(30 പന്തില്‍ 39) വാന്‍ഡര്‍ ദസ്സനും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ദക്ഷിണാഫ്രിക്കയെ കരകയറ്റി. ഹെന്‍ഡ്രിക്കസിനെ അക്കീല്‍ ഹൊസൈന്‍ മടക്കിയെങ്കിലും പകരമെത്തിയ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ പ്രത്യാക്രമണം ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദമില്ലാതെ വിജയത്തിലേക്ക് നയിച്ചു. രണ്ട് ഫോറും നാല് സിക്സും പറത്തിയാണ് മാര്‍ക്രം 26 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നത്. പത്താം ഓവറില്‍ 61 റണ്‍സിലെ എത്തിയിരുന്നുള്ളൂവെങ്കിലും മാര്‍ക്രത്തിന്‍റെ കടന്നാക്രമണം ദക്ഷിണാഫ്രിക്കയുടെ ജയം അനായാസമാക്കി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

വീണ്ടും നനഞ്ഞ പടക്കമായി വിന്‍ഡീസ്

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഓപ്പണര്‍ എവിന്‍ ലൂയിസിന്‍റെ അര്‍ധസെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 35 പന്തില്‍ 56 റണ്‍സെടുത്ത ലൂയിസാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. വമ്പനടിക്കാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ വിന്‍ഡീസിനെ എവിന്‍ ലൂയിസ് ഒറ്റക്ക് ചൂമലിലേറ്റുകയായിരുന്നു. പവര്‍ പ്ലേ ഓവറുകളിലടക്കം തപ്പിത്തടഞ്ഞ ലെന്‍ഡല്‍ സിമണ്‍സ് ടെസ്റ്റ് ബാറ്റിംഗുമായി ആരാധകരെ അമ്പരപ്പിച്ചപ്പോള്‍ ഓപ്പണിംഗ് വിക്കറ്റില്‍ ലൂയിസിന്‍റെ ബാറ്റിംഗ് മികവില്‍ വിന്‍ഡീസ് 10.3 ഓവറില്‍ 73 റണ്‍സടിച്ചു. സിമണ്‍സ് പുറത്തായശേഷം എത്തിയ നിക്കോളാസ് പുരാനും(7 പന്തില്‍ 12) ക്രീസില്‍ അധികനേരം നിന്നില്ല. പുരാന് പിന്നാലെ 35 പന്തില്‍ 16 റണ്‍സെടുത്ത ടെസ്റ്റ് ലെന്‍ഡല്‍ സിമണ്‍സിന്‍റെ ടെസ്റ്റ് ഇന്നിംഗ്സ് റബാദ അവസാനിപ്പിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

സിമണ്‍സും പുരാനും പുറത്തായശേഷം ക്രീസിലെത്തിയ ക്രിസ് ഗെയ്ല്‍ പ്രതീക്ഷ നല്‍കിയെങ്കിലും കാര്യമായൊന്നും ചെയ്യാതെ മടങ്ങി. 12 പന്തില്‍ ഒരു സിക്സ് മാത്രം പറത്തിയ ഗെയ്ല്‍ നേടിത് 12 റണ്‍സ്. മധ്യനിരയില്‍ ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ് നടത്തിയ ചെറുത്തുനില്‍പ്പാണ് വിന്‍ഡീസിനെ 100 കടത്തിയത്. 20 പന്തില്‍ 26 റണ്‍സെടുത്ത പൊള്ളാര്‍ഡ് അവസാന ഓവറില്‍ പുറത്തായത് വിന്‍ഡീസിന് തിരിച്ചടിയായി.

വമ്പനടിക്കാരായ പൊള്ളാര്‍ഡും റസലുമെല്ലാം ക്രീസിലുണ്ടായിട്ടും അവസാന മൂന്നോവറില്‍ വിന്‍ഡീസിന് നേടാനായത് 22 റണ്‍സ് മാത്രം. പ്രിട്ടോറിയസ് എറിഞ്ഞ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായ വിന്‍ഡീസ് ഏഴ് റണ്‍സ് മാത്രമാണ് നേടിയത്

click me!