T20 World Cup‌|ജീവന്‍മരണപ്പോരില്‍ ശ്രീലങ്കക്കെതിരെ വിന്‍ഡീസിന് ടോസ്

Published : Nov 04, 2021, 07:14 PM IST
T20 World Cup‌|ജീവന്‍മരണപ്പോരില്‍ ശ്രീലങ്കക്കെതിരെ വിന്‍ഡീസിന് ടോസ്

Synopsis

ആശ്വാസജയം തേടിയാണ് ശ്രീലങ്ക ഇറങ്ങുന്നതെങ്കില്‍ ജീവന്‍ നിലനിര്‍ത്താനാണ് വിന്‍ഡീസീസിന്‍റെ ശ്രമം. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് വിന്‍ഡീസ് ഇന്നിറങ്ങുന്നത്.

അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup) സെമി സാധ്യതകള്‍ നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ(Sri Lanka) ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ്(West Indies) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മൂന്ന് കളികളില്‍ ഒരു ജയം മാത്രമുള്ള നിലവിലെ ചാമ്പ്യന്‍മായ വിന്‍ഡീസിന് ഇന്ന് തോറ്റാല്‍ സെമി സാധ്യതകള്‍ അവസാനിക്കും. അതേസമയം, നാലു കളികളില്‍ ഒരു ജയം മാത്രം നേടിയ ശ്രീലങ്കയുടെ സെമി പ്രതീക്ഷകള്‍ നേരത്തെ അവസാനിച്ചിരുന്നു.

ആശ്വാസജയം തേടിയാണ് ശ്രീലങ്ക ഇറങ്ങുന്നതെങ്കില്‍ ജീവന്‍ നിലനിര്‍ത്താനാണ് വിന്‍ഡീസീസിന്‍റെ ശ്രമം. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് വിന്‍ഡീസ് ഇന്നിറങ്ങുന്നത്. അതേസമയം ലങ്കന്‍ ടീമില്‍ ലിഹരു കുമാരക്ക് പകരം ബിനുരാ ഫെര്‍ണാണ്ടോ അന്തിമ ഇലവനിലെത്തി. ഇന്നത്തെ മത്സരം ശ്രീലങ്കന്‍ സ്പിന്നര്‍മാരും വിന്‍ഡീസ് ബാറ്റര്‍മാരും തമ്മിലുള്ള പോരാട്ടമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വാനിന്ദു ഹാസരങ്കയുടെ മിസ്റ്ററി സ്പിന്നിലാണ് ശ്രീലങ്ക പ്രതീക്ഷവെക്കുന്നത്. അതേസമയം, ബാറ്റിംഗ് നിരയിലാരും ഇതുവരെ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ലെന്നത് വിന്‍ഡീസിന് തലവേദനയാണ്.

മൂന്ന് മത്സരങ്ങള്‍ അബുദാബിയില്‍ കളിച്ചതിന്‍റെ ആനുകൂല്യം ലങ്കക്കുണ്ട്. തുടര്‍ച്ചയായ മത്സരങ്ങള്‍ മൂലം അബുദാബിയിലെ പിച്ച് ബാറ്റിംഗ് പിച്ചായി മാറിയെന്നാണ് ടോസിനുശേഷം വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് പറ‍ഞ്ഞത്. രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മഞ്ഞുവീഴ്ച പ്രശ്നമാകാന്‍ സാധ്യതയുണ്ടെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ 210 റണ്‍സടിച്ചതും വമ്പന്‍ ജയം നേടിയതും ഇതേ വേദിയിലാണ്.

നാല് കളികളില്‍ മൂന്ന് ജയം വീതമുള്ള ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് നിലവില്‍ ഗ്രൂപ്പില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ഇന്ന് ശ്രീലങ്കയെ തോല്‍പ്പിക്കുകയും ഓസ്ട്രേലിയക്കെതിരായ അവസാന മത്സരം ജയിക്കുകയും ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക തോല്‍ക്കുകയും ചെയ്താല്‍ വിന്‍ഡീസിന് സെമിയില്‍ പ്രതീക്ഷെ വെക്കാം.

Sri Lanka (Playing XI): Pathum Nissanka, Kusal Perera(w), Charith Asalanka, Avishka Fernando, Bhanuka Rajapaksa, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Dushmantha Chameera, Maheesh Theekshana, Binura Fernando.

West Indies (Playing XI): Chris Gayle, Evin Lewis, Roston Chase, Nicholas Pooran(w), Kieron Pollard(c), Shimron Hetmyer, Andre Russell, Dwayne Bravo, Jason Holder, Akeal Hosein, Ravi Rampaul.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്