T20 World Cup| വിരാട് കോലി മാറുമ്പോള്‍ ആരായിരിക്കണം ഇന്ത്യന്‍ ക്യാപ്റ്റന്‍? രാഹുല്‍ ദ്രാവിഡിന്റെ മറുപടിയിങ്ങനെ

By Web TeamFirst Published Nov 4, 2021, 6:28 PM IST
Highlights

രോഹിത് ശര്‍മ ക്യാപ്റ്റനാവണമെന്നാണ് ദ്രാവിഡിന്റെ അഭിപ്രായം. രോഹിത്തിന് ശേഷം മാത്രമേ രാഹുലിന്റെ പേര് പരിഗണിക്കാവൂ എന്നും ദ്രാവിഡ് വ്യക്തമാക്കി.

ബംഗളൂരു: ആരായിരിക്കും ഇന്ത്യയുടെ അടുത്ത ടി20 ക്രിക്കറ്റ് ടീം (Team India) ക്യാപ്റ്റനെന്നുള്ള കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിന് (T20 World Cup0 ശേഷം വിരാട് കോലി (Virat Kohli) സ്ഥാനമൊഴിയും. ആ സ്ഥാനത്തേക്ക് രോഹിത് ശര്‍മ (Rohit Sharma), റിഷഭ് പന്ത് (Rishabh Pant), കെ എല്‍ രാഹുല്‍ (KL Rahul) എന്നിവരുടെ പേരുകള്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ബിസിസിഐ (BCCI) ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല. ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡിനെ (New Zealand) നടക്കുന്ന പരമ്പരയില്‍ കെ എല്‍ രാഹുല്‍ ക്യാപ്റ്റനാവുമെന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്. മുതിര്‍ന്ന താരങ്ങള്‍ വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാഹുലിനെ ക്യാപ്റ്റാക്കുക.

ഇതിനിടെ രാഹുല്‍ ദ്രാവിഡ് (Rahul Dravid) ഇന്ത്യയുടെ പുതിയ പരിശീലകനായി നിയമിതനായി. കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. ലോകകപ്പിന് ശേഷം രവി ശാസ്ത്രി (Ravi Shastri) സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദ്രാവിഡിന് ആരായിരിക്കണം ഇന്ത്യയുടെ ക്യാപ്റ്റനെന്നുള്ള കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ട്. ഇന്നലെ ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം പറയുകയും ചെയ്തു. രോഹിത് ശര്‍മ ക്യാപ്റ്റനാവണമെന്നാണ് ദ്രാവിഡിന്റെ അഭിപ്രായം. രോഹിത്തിന് ശേഷം മാത്രമേ രാഹുലിന്റെ പേര് പരിഗണിക്കാവൂ എന്നും ദ്രാവിഡ് വ്യക്തമാക്കി.

മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റാണ് രോഹിത്. രോഹിത്തിന് കീഴില്‍ ഇന്ത്യക്കും നേട്ടങ്ങള്‍ സ്വന്തമാക്കാനായി. നിദാഹസ് ട്രോഫിയും ഏഷ്യാ കപ്പും രോഹിത്തിന് കീഴിലാണ് ഇന്ത്യ ഉയര്‍ത്തിയത്. അതേസമയം, ആദ്യമായിട്ടല്ല ദ്രാവിഡ് ഇന്ത്യയുടെ സീനിയര്‍ ടീമിന്റെ പരിശീലകനാവുന്നത്. സെപ്റ്റംബറില്‍ ഇന്ത്യന്‍ ടീം ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ ദ്രാവിഡായിരുന്നു പരിശീലകന്‍. ശിഖര്‍ ധവാന്റെ കീഴിലാണ് ഇന്ത്യ ഇറങ്ങിയത്. നിരവധി യുവതാരങ്ങള്‍ക്ക് അവസരവും ലഭിച്ചു. പരമ്പരയ്ക്ക് ശേഷം ദ്രാവിഡ് ഇന്ത്യയുടെ സ്ഥിരം കോച്ചവണമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

click me!