T20 World Cup| ഇന്ത്യയെയും ന്യൂസിലൻഡിനേയും മറികടന്ന് അഫ്‌ഗാന്‍ സെമിയിലെത്തും; വെല്ലുവിളിച്ച് റാഷിദ് ഖാൻ

By Web TeamFirst Published Nov 6, 2021, 10:34 AM IST
Highlights

നാളെ ഉച്ചക്ക് മൂന്നരയ്ക്കാണ് അഫ്‌ഗാനിസ്ഥാൻ-ന്യൂസിലൻഡ് മത്സരം. ഇരു ടീമുകളും മാത്രമല്ല, ഇന്ത്യയും നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന മത്സരം കൂടിയാണിത്. 

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ഇന്ത്യയെയും(Team India) ന്യൂസിലൻഡിനേയും(New Zealand Cricket Team) മറികടന്ന് അഫ്ഗാനിസ്ഥാൻ(Afghanistan Cricket Team) സെമിയിൽ എത്തുമെന്ന അവകാശവാദവുമായി സ്‌പിന്നര്‍ റാഷിദ് ഖാൻ(Rashid Khan). കിവീസിനെതിരായ(Kiwis) നിർണായക മത്സരത്തിൽ ജയിക്കാൻ ടീം സർവ്വശക്തിയുമെടുത്ത് പൊരുതുമെന്നും അഫ്‌ഗാൻ സൂപ്പർ താരം പറഞ്ഞു. ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാകിസ്ഥാന് പുറമെ സെമിയിലെത്താന്‍ കിവീസും ഇന്ത്യയും അഫ്‌ഗാനും വാശിയോടെ പോരാടുമ്പോഴാണ് റാഷിദിന്‍റെ വാക്കുകള്‍. 

നാളെ ഉച്ചക്ക് മൂന്നരയ്ക്കാണ് അഫ്‌ഗാനിസ്ഥാൻ-ന്യൂസിലൻഡ് മത്സരം. ഇരു ടീമുകളും മാത്രമല്ല, ഇന്ത്യയും നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന മത്സരം കൂടിയാണിത്. കളിയിൽ ന്യൂസിലൻഡ് ജയിച്ചാൽ പാകിസ്ഥാന് പിന്നാലെ കിവീസ് സെമിയിലേക്ക് എത്തും. അതിന് അനുവദിക്കില്ലെന്നാണ് അഫ്‌ഗാൻ മുൻ നായകൻ കൂടിയായ റാഷിദ് ഖാൻ പറയുന്നത്. 'ക്വാര്‍ട്ടര്‍ ഫൈനലിന് സമാനമായ പോരാട്ടത്തില്‍ കിവീസിനെ തോൽപ്പിക്കും. മികച്ച റൺറേറ്റിന്‍റെ അടിസ്ഥാനത്തിൽ അഫ്‌ഗാൻ സെമിയിലേക്ക് മുന്നേറു'മെന്നും റാഷിദ് ഖാൻ വ്യക്തമാക്കി. ന്യൂസിലൻഡിനെതിരായ മത്സരത്തിനായി തങ്ങൾ മാനസികമായി ഒരുങ്ങിയെന്നും റാഷിദ് ഖാൻ പറയുന്നുണ്ട്.

T20 World Cup| സ്‌കോട്‌ലന്‍ഡിനെതിരെ 81 പന്ത് ബാക്കിനില്‍ക്കേ ജയം; ഇരട്ട റെക്കോര്‍ഡ് രചിച്ച് കോലിപ്പട

നാളെയറിയാം റാഷിദ് ഖാന്‍റെ വിധി 

നാളെ അബുദാബിയിലാണ് അഫ്‌ഗാൻ-ന്യൂസിലൻഡ് മത്സരം. ന്യൂസിലന്‍ഡിനെ അഫ്‌ഗാൻ അട്ടിമറിച്ചാൽ മാത്രമേ ഇന്ത്യക്ക് സെമി സാധ്യത നിലനിർത്താനാവൂ. അഫ്‌ഗാന്‍ അട്ടിമറി ജയം നേടിയാൽ തിങ്കളാഴ്‌ച രാത്രിയിലെ അവസാന മത്സരത്തിൽ നമീബിയക്കെതിരെ ഇന്ത്യക്ക് സെമിപ്രതീക്ഷയുമായി ഇറങ്ങാം. നെറ്റ് റൺറേറ്റില്‍ മുന്നിലെത്താന്‍ എന്താണ് വേണ്ടതെന്ന് അറിഞ്ഞുകളിക്കാം എന്നത് വിരാട് കോലിക്കും സംഘത്തിനും മത്സരത്തിന് മുമ്പ് ആത്മവിശ്വാസം പകരും.  

T20 World Cup| ക്രിക്കറ്റിന്‍റെ സൗന്ദര്യം! ഡ്രെസിംഗ് റൂമിലെത്തി കോലിയും കൂട്ടരും; നന്ദിപറഞ്ഞ് സ്കോട്‍ലന്‍ഡ്

ഇന്നലെ നടന്ന മത്സരത്തില്‍ സ്കോട്‍‍ലന്‍ഡിനെ 85 റൺസില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ 81 പന്തുകള്‍ ബാക്കിനില്‍ക്കേ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു.7.1 ഓവറില്‍ ജയത്തിലെത്തിയാൽ നെറ്റ് റൺറേറ്റിൽ അഫ്‌ഗാനെ മറികടക്കാമെന്ന വെല്ലുവിളി ഏറ്റെടുത്ത കെ എല്‍ രാഹുല്‍ 19 പന്തില്‍ 50 ഉം രോഹിത് ശര്‍മ്മ 16 പന്തില്‍ 30 ഉം റണ്‍സ് നേടി. സ്കോട്‍‍ലന്‍ഡിനെ മറികടക്കാന്‍ ടീം ഇന്ത്യക്ക് 39 പന്ത് മാത്രമേ വേണ്ടിവന്നുള്ളൂ. നേരത്തെ സ്‌പിന്നര്‍ രവീന്ദ്ര ജഡേജ നാല് ഓവറില്‍ 15 റണ്‍സിനും പേസര്‍ മുഹമ്മദ് ഷമി മൂന്ന് ഓവറില്‍ 15നും മൂന്ന് വിക്കറ്റ് വീതവും ജസ്‌പ്രീത് ബുമ്ര രണ്ടും രവിചന്ദ്ര അശ്വിന്‍ ഒന്നും വിക്കറ്റ് നേടിയതാണ് സ്‌കോട്‌ലന്‍ഡിനെ 85ലൊതുക്കിയത്. 

T20 World Cup| ചരിത്രം ആവര്‍ത്തിച്ചു; കിംഗ് കോലിക്ക് വീണ്ടും 'പിറന്നാള്‍സമ്മാനവുമായി' രവീന്ദ്ര ജഡേജ

click me!