Asianet News MalayalamAsianet News Malayalam

T20 World Cup| ക്രിക്കറ്റിന്‍റെ സൗന്ദര്യം! ഡ്രെസിംഗ് റൂമിലെത്തി കോലിയും കൂട്ടരും; നന്ദിപറഞ്ഞ് സ്കോട്‍ലന്‍ഡ്

വിരാ‍ട് കോലി ഡ്രെസിംഗ് റൂമിൽ വരണമെന്ന ആഗ്രഹം സ്കോട്‌ലന്‍‍ഡ് നായകന്‍ കോട്‌സര്‍ പങ്കുവച്ചിരുന്നു

T20 World Cup 2021 IND vs SCO Virat Kohli and co Visited Scotland dressing room after match
Author
Dubai - United Arab Emirates, First Published Nov 6, 2021, 9:09 AM IST

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ക്രിക്കറ്റ് ലോകത്തിന്‍റെ മനം കവര്‍ന്ന് ഇന്ത്യന്‍(Team India) നായകന്‍ വിരാട് കോലിയും(Virat Kohli) സഹതാരങ്ങളും. ലോകകപ്പിലെ ജയത്തിന് ശേഷം സ്കോട്‍ലന്‍ഡ്(Scotland Cricket Team) ഡ്രെസിംഗ് റൂമിലെത്തി ഇന്ത്യന്‍ താരങ്ങള്‍. നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ(Rohit Sharma), രവിചന്ദ്ര അശ്വിന്‍(Ravichandra Ashwin), ജസ്പ്രീത് ബുമ്ര(Jasprit Bumrah) എന്നിവര്‍ സ്കോട്‌ലന്‍ഡ് താരങ്ങളുമായി സംസാരിക്കുന്ന ചിത്രങ്ങള്‍ ക്രിക്കറ്റ് സ്കോട്‍‍ലന്‍ഡ് ട്വീറ്റ് ചെയ്‌തു. 'വിലമതിക്കാനാവാത്തത്' എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്. പ്രത്യേകം സമയം കണ്ടത്തിയതിന് കോലിയോട് ഏറെ ബഹുമാനമെന്നും ട്വീറ്റിലുണ്ട്. 

നേരത്തെ വിരാ‍ട് കോലി ഡ്രെസിംഗ് റൂമിൽ വരണമെന്ന ആഗ്രഹം സ്കോട്‌ലന്‍‍ഡ് നായകന്‍ കോട്‌സര്‍ പങ്കുവച്ചിരുന്നു. ഡ്രെസിംഗ് റൂമിൽ എത്തി പാകിസ്ഥാന്‍ താരങ്ങള്‍ നമീബിയന്‍ ടീമിനെ പ്രോത്സാഹിപ്പിച്ച ദൃശ്യങ്ങള്‍ വൈറല്‍ ആയതിന് പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങളുടെ നടപടി.

സ്‌കോട്‌ലന്‍ഡിനെ തൂത്തെറിഞ്ഞ് ഇന്ത്യ

ദുബായില്‍ സ്കോട്‍‍ലന്‍ഡിനെ 85 റൺസില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡിനെ 17.4 ഓവറില്‍ വെറും 85 റണ്‍സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുക്കി. നാല് ഓവറില്‍ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദ് മാച്ച്. പേസര്‍ മുഹമ്മദ് ഷമി മൂന്ന് ഓവറില്‍ 15നും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ജസ്‌പ്രീത് ബുമ്ര രണ്ടും രവിചന്ദ്ര അശ്വിന്‍ ഒന്നും വിക്കറ്റ് നേടി. 24 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജി മണ്‍സിയും 21 റണ്‍സെടുത്ത മൈക്കല്‍ ലേസ്‌കുമാണ് സ്‌കോട്‌ലന്‍ഡിന്‍റെ ടോപ് സ്‌കോറര്‍മാര്‍. 

T20 World Cup| സ്‌കോട്‌ലന്‍ഡിനെതിരെ ജീവന്‍ നിലനിര്‍ത്തിയ ജയം; ഇനി ടീം ഇന്ത്യയുടെ സെമി സാധ്യത ഇങ്ങനെ

മറുപടി ബാറ്റിംഗില്‍ 7.1 ഓവറില്‍ ജയത്തിലെത്തിയാൽ നെറ്റ് റൺറേറ്റിൽ അഫ്‌ഗാനെ മറികടക്കാമെന്ന വെല്ലുവിളി കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും ആദ്യ ഓവറിലേ ഏറ്റെടുത്തതോടെ ഇന്ത്യ പവര്‍പ്ലേയില്‍ ടോപ് ഗിയറിലായി. രാഹുല്‍ 19 പന്തിൽ 50 ഉം രോഹിത് 16 പന്തില്‍ 30 ഉം നേടിയതോടെ സ്കോട്‍‍ലന്‍ഡിനെ മറികടക്കാന്‍ ടീം ഇന്ത്യക്ക് 39 പന്ത് മാത്രമേ വേണ്ടിവന്നുള്ളൂ. ഇതോടെയാണ് ന്യൂസിലന്‍ഡിനെ അഫ്ഗാന്‍ അട്ടിമറിച്ചാല്‍ ഇന്ത്യയുടെ സെമി സാധ്യത ശക്തമാകാന്‍ വഴിയൊരുങ്ങിയത്.   

T20 World Cup| സ്‌കോട്‌ലന്‍ഡിനെതിരെ 81 പന്ത് ബാക്കിനില്‍ക്കേ ജയം; ഇരട്ട റെക്കോര്‍ഡ് രചിച്ച് കോലിപ്പട

Follow Us:
Download App:
  • android
  • ios