Latest Videos

ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരായ സെമി പോരിനുള്ള ഇന്ത്യയുടെ സാധ്യത ടീം, രണ്ട് മാറ്റങ്ങള്‍ ഉറപ്പ്

By Gopala krishnanFirst Published Nov 9, 2022, 6:59 PM IST
Highlights

റിഷഭ് പന്തിനെ ഓപ്പണറാക്കി കെ എല്‍ രാഹുലിനെ മധ്യനിരയില്‍ അഞ്ചാം നമ്പറില്‍ കളിപ്പിക്കണമെന്നൊരു നിര്‍ദേശവും മാനേജ്മെന്‍റിന് മുന്നിലുണ്ട്.

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ രണ്ടാം സെമിഫൈനലില്‍ നാളെ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ ടീമിന്‍റെ പ്ലേയിംഗ് ഇലവനില്‍ ആരൊക്ക ഇടം പിടിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. പ്രധാനമായും വിക്കറ്റ് കീപ്പര്‍ ആരാകും എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഫിനിഷറായി എത്തിയ ദിനേശ് കാര്‍ത്തിക്കിനും പകരക്കരാനായി ഇറങ്ങിയ റിഷഭ് പന്തിനും ഫോമിലാവാന്‍ കഴിയാത്തതിനാല്‍ ആരെ ഇറക്കണമെന്ന ആശയക്കുഴപ്പം ടീം മാനേജ്മെന്‍റിനുമുണ്ട്.

റിഷഭ് പന്തിനെ ഓപ്പണറാക്കി കെ എല്‍ രാഹുലിനെ മധ്യനിരയില്‍ അഞ്ചാം നമ്പറില്‍ കളിപ്പിക്കണമെന്നൊരു നിര്‍ദേശവും മാനേജ്മെന്‍റിന് മുന്നിലുണ്ട്. എന്നാല്‍ നിര്‍ണായക പോരാട്ടത്തില്‍  ബാറ്റിംഗ് ഓര്‍ഡറില്‍ പരീക്ഷണത്തിന് മുതിരുമോ എന്നതാണ് ചോദ്യം. ഒരു മത്സരത്തിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ കളിക്കാരനെ വിലയിരുത്താനാവില്ലെന്ന കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെ പ്രസ്താവന റിഷഭ് പന്തിനുള്ള പിന്തുണയായി വിലിയരുത്തുന്നവരുമുണ്ട്.

മെല്‍ബണില്‍ കാത്തിരിക്കുന്നത് ഇന്ത്യ-പാക് സ്വപ്ന ഫൈനലോ, പ്രതീക്ഷയോടെ ആരാധകര്‍

 

മധ്യനിരയില്‍ അക്സര്‍ പട്ടേലിന് പകരം യുസ്‌വേന്ദ്ര ചാഹല്‍ ഇറങ്ങുമോ എന്നതാണ് പ്രതീക്ഷിക്കാവുന്ന മറ്റൊരു മാറ്റം. കഴിഞ്ഞ മത്സരങ്ങളില്‍ ബാറ്റിംഗിലും ബൗളിംഗിലും അക്സറിന് കാര്യമായ ഫോമിലേക്ക് ഉയരാനായിട്ടില്ല. റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് അഡ്‌ലെയ്‌ഡില്‍ പിന്തുണ ലഭിക്കുമെന്നത് കണക്കിലെടത്ത് ചാഹലിനെ പരീക്ഷിക്കാന്‍ തുനിഞ്ഞാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ആറാം നമ്പറിനുശേഷം പിന്നീട് വാലറ്റക്കാര്‍ മാത്രമാവും. പത്താം നമ്പറില്‍ ഇറങ്ങുന്ന ക്രിസ് വോക്സ് വരെ ബാറ്റ് ചെയ്യാനറിയാവുന്ന ഇംഗ്ലണ്ടിനതിതിരെ ബാറ്റിംഗ് ദുര്‍ബലപ്പെടുത്തി ഇറങ്ങുന്നത് ആത്മഹത്യാപരമായിരിക്കും. എന്തായാലും രണ്ട് മാറ്റങ്ങളോടെയാകും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ നാളെ ഇറങ്ങുക എന്നാണ് സൂചനകള്‍.

ഇംഗ്ലണ്ടിനെതിരായ സെമി പോരാട്ടത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം:  KL Rahul, Rohit Sharma, Virat Kohli, Suryakumar Yadav, Hardik Pandya, Rishabh Pant, Ravichandran Ashwin, Yuzvendra Chahal, Bhuvneshwar Kumar, Arshdeep Singh, Mohammed Shami.

click me!